Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലം വിജയം കൊയ്ത് മലയാളികളും; മത്സരിച്ച ഏഴു പേരിൽ അഞ്ചു പേരും വിജയം നേടി; ലേബർ പാർട്ടി ടിക്കറ്റിലൂടെ വെന്നിക്കൊടി പാറിച്ചത് ഓമനയും മഞ്ജുവും സുഗതനും ജെയിംസും ബൈജുവും; യുകെ മലയാളികളുടെ രാഷ്ട്രീയ സ്വപ്‌നങ്ങൾക്ക് വേഗം കൂടുക ഇനി ഇവരിലൂടെ

ബ്രിട്ടീഷ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലം വിജയം കൊയ്ത് മലയാളികളും; മത്സരിച്ച ഏഴു പേരിൽ അഞ്ചു പേരും വിജയം നേടി; ലേബർ പാർട്ടി ടിക്കറ്റിലൂടെ വെന്നിക്കൊടി പാറിച്ചത് ഓമനയും മഞ്ജുവും സുഗതനും ജെയിംസും ബൈജുവും; യുകെ മലയാളികളുടെ രാഷ്ട്രീയ സ്വപ്‌നങ്ങൾക്ക് വേഗം കൂടുക ഇനി ഇവരിലൂടെ

കെ ആർ ഷൈജുമോൻ

ലണ്ടൻ: രാഷ്ട്രീയകാര്യത്തിൽ മലയാളികളോളം താൽപ്പര്യം പുലർത്തുന്ന മറ്റൊരു സമൂഹം ലോകത്തുണ്ടായില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ ആവേശത്തോടെ വീക്ഷിക്കുകയും മത്സരിക്കാൻ രംഗത്തിറങ്ങുകയും ചെയ്യും മലയാളികൾ. ബ്രിട്ടീഷ് കൗൺസിൽ തെരഞ്ഞെടുപ്പിലും മലയാളികൾ മത്സര രംഗത്തുണ്ടായിരുന്നു. ബ്രിട്ടീഷ് കൗൺസിൽ ഇലക്ഷൻ ഫലങ്ങൾ പുറത്തുവന്നപ്പോൾ വെന്നിക്കൊടി പാറിച്ചവരുടെ കൂട്ടത്തിൽ മലയാളികളും. അഞ്ച് മലയാളികൾ വിജയിച്ചപ്പോൾ മത്സര രംഗത്തുണ്ടായിരുന്ന രണ്ട് പേർ പരാജയപ്പെട്ടു. ലേബർ പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചവരാണ് വിജയിച്ച അഞ്ച് പേരും.

അതേസമയം അഞ്ചു പേർ ഉജ്ജ്വല വിജയം നേടിയപ്പോൾ തോൽവിയിലും കരുത്തു കാട്ടിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി കൂടിയായ സ്വിണ്ടനിലെ റോയ് സ്റ്റീഫനാണ്. മുൻ ക്രോയ്‌ടോൻ മേയർ കൂടിയായ മഞ്ജുവും ന്യുഹാം സിവിക് മേയർ ആയിരുന്ന ഓമന ഗംഗാധരനും നാലാം വട്ടവും ജയിച്ചെത്തിയപ്പോൾ കന്നിയങ്കത്തിനിറങ്ങിയ ന്യുഹാമിലെ സുഗതൻ തെക്കേപ്പുരയ്ക്കും കേംബ്രിജിലെ ബൈജുവിനും മധുര വിജയം സ്വന്തമാക്കാനായി.

തെരഞ്ഞെടുപ്പ് ഫലം എത്തും വരെ അധികം അറിയപ്പെടാതിരുന്ന നോർത്ത് ലണ്ടനിലെ ഹരിങ്കെ കൗൺസിലിൽ തൃശൂർക്കാരനായ ജെയിംസ് ചിരിയങ്കണ്ടത്തും വിജയിച്ചു കയറിയതോടെയാണ് അന്തിമ ലിസ്റ്റിൽ അഞ്ചു കൗൺസിലർമാരെ സ്വന്തമാക്കാൻ യുകെ മലയാളികൾക്കായത്. അഞ്ചു പേരും ലേബർ പാർട്ടി ടിക്കറ്റിലാണ് ജയിച്ചെത്തിയത് എന്നതും പ്രത്യേകതയാണ്. റോയിയെ കൂടാതെ ബേസിങ്‌സ്റ്റോക്കിൽ കന്നി മത്സരത്തിന് ഇറങ്ങിയ സജീഷ് ടോമാണ് തോൽവി രുചിച്ച മറ്റൊരാൾ.

വിജയിച്ചു വന്നവരിൽ എല്ലാവരും തന്നെ ഉറപ്പുള്ള സീറ്റുകളിൽ ആയിരുന്നു എന്നതാണ് ഫലപ്രഖ്യാപനത്തിൽ ലഭിച്ച ഭൂരിപക്ഷം തെളിയിക്കുന്നത്. ന്യുഹാമിലെ സീറ്റുകളും ക്രോയ്‌ഡോൺ സീറ്റും അട്ടിമറിയില്ലാത്ത വിജയം തന്നെ ആയിരിക്കും എന്നുറപ്പായിരുന്നു. എന്നാൽ ലേബർ പാർട്ടിയുടെ കുത്തക സീറ്റിൽ കൺസർവേറ്റിവ് സ്ഥാനാർത്ഥി ആയി എത്തിയ റോയിക്കു കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥി നേടിയതിന്റെ ഇരട്ടിയോളം വോട്ടുകൾ നേടാനായി. ബേസ്സിങ്‌സ്റ്റോക്കിൽ മത്സരിച്ച സജീഷ് ടോമും താൻ കൂടുതൽ വോട്ടുകൾ നേടിയതായി ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടനിൽ ഇപ്പോഴും ജനങ്ങൾ രാഷ്ട്രീയം നോക്കി തന്നെയാണ് വോട്ടു ചെയ്യുന്നതെന്നും വക്തിപരമായി കുടിയേറ്റക്കാർക്ക് വോട്ടു പിടിക്കുക പ്രയാസം തന്നെ ആണെന്നുമാണ് ജയിച്ചവരും തോറ്റവരും ഒരേപോലെ അഭിപ്രായപ്പെടുന്നത്. കുടിയേറ്റം ശക്തമല്ലാത്ത സ്ഥലങ്ങളിൽ ജയിച്ചു കയറുക അത്ര സുസാദ്ധ്യം അല്ലെന്നാണ് റോയിയുടെയും സജീഷിന്റെയും പരാജയങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ കുടിയേറ്റക്കാർ തീരെ കുറവായ ഹണ്ടിങ്ങ്ടണിൽ കഴിഞ്ഞ വട്ടം ലീഡോ ജോർജ് പാർട്ടി ടിക്കറ്റിന്റെ ബലത്തിൽ നിഷ്പ്രയാസം ജയിച്ചു എന്നതും ശ്രദ്ധിക്കപ്പെടണം.

മലയാളി വിജങ്ങളിൽ ഏറ്റവും തിളക്കം ഓമന ഗംഗാധരന് തന്നെയാണ്. പതിറ്റാണ്ടുകളായി ഇവിടെ സജീവ സാമൂഹ്യ പ്രവർത്തകയായ ഓമനക്കു 2885 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുകെയിൽ ഇടതുപക്ഷത്തിന്റെ ചെങ്കോട്ട എന്നറിയപ്പെടുന്ന ന്യുഹാമിൽ പുതുമുഖം ആയിട്ടും സുഗതൻ തെക്കേപ്പുരയ്ക്കും 2568 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. വാൾ ഏൻഡ് വാർഡിൽ നിന്ന് ഓമന ജയിച്ചു വന്നപ്പോൾ സുഗതന് തുണയായി മാറിയത് ഈസ്റ്റ് ഹാം സെൻട്രൽ വാർഡാണ്. തുടർച്ചയായി നാലാം വട്ടം തികഞ്ഞ പ്രതീക്ഷയോടെ എത്തിയ മഞ്ജുവിന് ബ്രോഡ്ഗ്രീൻ വാർഡ് വീണ്ടും തുണയായി.

സ്വിണ്ടനിൽ ലേബറിന്റെ പരമ്പരാഗത വാർഡായ വാൽക്കോട്ട് ആൻഡ് പാർക്ക് നോർത്ത് വാർഡിൽ കൺസർവേറ്റിവ് സ്ഥാനാർത്ഥി ആയി റോയി എത്തിയപ്പോൾ നല്ല മുന്നേറ്റം നടത്താൻ കഴിയുകയും ചെയ്തത് ഇലക്ഷൻ തോൽവിയിൽ മധുരിക്കുന്ന ഓർമ്മയായി വിലയിരുത്തപ്പെടുന്നു. സമാനമാണ് ബേസിങ്‌സ്റ്റോക്കിലെ സജീഷിന്റെ തോൽവിയും. ബേസിങ്സ്റ്റോക്കിലെ ഈസ്‌ട്രോപ് വാർഡിൽ ലിബറൽ ഡെമോക്രെസ്റ്റിനോടാണ് സജീഷ് അടിയറവു പറഞ്ഞത്. എതിരാളി ഗവിൻ ജെയിംസ് 692 വോട്ടും സജീഷിന് 322 വോട്ടുമാണ് ലഭിച്ചത്.

ലണ്ടനിലെ 32 പ്രാദേശിക കൗൺസിലുകളിലേക്കും ബ്രിട്ടനിലെ മറ്റു 34 മെട്രോപൊലീറ്റൻ ബറോകളിലേക്കും 67 ഡിസ്ട്രിക്ട്-കൗണ്ടി കൗൺസിലിലേക്കുമുള്ള തിരഞ്ഞെടുപ്പാണു നടന്നത്. 145 കൗൺസിലുകളിലെ ഫലം പ്രഖ്യാപിച്ചതിൽ 2166 സീറ്റുകൾ ലേബറും 1305 സീറ്റുകൾ പ്രധാനമന്ത്രി തെരേസ മേയുടെ കൺസർവേറ്റിവ് പാർട്ടിയും നേടി. ലിബറൽ ഡമോക്രാറ്റുകൾ 499 സീറ്റിലും ഗ്രീൻ പാർട്ടി 34 സീറ്റിലും വിജയം കണ്ടപ്പോൾ യുകെഐപിക്കു മൂന്നു സീറ്റ് മാത്രമാണ് നേടാനായത്. ബാർനെറ്റ് ഉൾപ്പെടെ കൗൺസിലുകൾ പിടിച്ച കൺസർവേറ്റീവുകൾക്കു സ്വന്തം കോട്ടയായ ട്രഫോഡ് നഷ്ടമായതു തിരിച്ചടിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP