Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവധിക്കാല നിരക്ക് കുത്തനെ കൂട്ടിയ വിമാന കമ്പനികൾ കൊള്ള കുറച്ചു; യാത്രക്കാർ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കൂട്ടാതെ ഇക്കുറി യാത്രക്കാരെ ആകർഷിക്കും; ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റിൽ മുൻ വർഷങ്ങളേക്കാൾ വൻ കുറവ്

അവധിക്കാല നിരക്ക് കുത്തനെ കൂട്ടിയ വിമാന കമ്പനികൾ കൊള്ള കുറച്ചു; യാത്രക്കാർ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കൂട്ടാതെ ഇക്കുറി യാത്രക്കാരെ ആകർഷിക്കും; ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റിൽ മുൻ വർഷങ്ങളേക്കാൾ വൻ കുറവ്

ന്യൂസ് ഡെസ്‌ക്‌

കൊണ്ടോട്ടി: ഗൾഫ് യാത്രികരെ വിമാന കമ്പനികൾ കൊള്ളയടിക്കുന്നു എന്നത് കാലങ്ങളായുള്ള പരാതിയാണ്. ഇതിന് ഒരു അറുതി വന്നിരിക്കുകയാണ് ഇത്തവണ. ഗൾഫിലെ സാമ്പത്തിക പ്രതിസന്ധി യാത്രികരുടെ എണ്ണത്തിൽ കുറവു വരുത്തിയതോടെയാണ് വിമാന കമ്പനികളുടെ പുനർ ചിന്തനം.

അവധിക്കാല തിരക്ക് മുതലെടുത്ത് വിമാനടിക്കറ്റ് നിരക്കിൽ വൻ വർധനയാണ് മുൻകാലങ്ങളിൽ വരുത്തിയിരുന്നത്. എന്നാൽ ഗൾഫ് നാടുകളിലെ സാമ്പത്തിക ഞെരുക്കം യാത്രക്കാരുടെ എണ്ണത്തിൽ കുറവു വരുത്തി. ഇതോടെ സീസൺ സമയത്തെ ടിക്കറ്റ് നിരക്കിലെ കൊള്ളയിലും കുറവു വന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച്? ഇക്കുറി ടിക്കറ്റ്? നിരക്കിൽ വൻ വർധനയുണ്ടായിട്ടില്ലെന്ന്? ട്രാവൽ ഉടമകൾ പറയുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി പെരുന്നാൾ സീസണിൽ ഉൾപ്പെടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാറുണ്ടായിരുന്നു കമ്പനികൾ. ഇതിനെതിരെ പ്രവാസികളുടെ ഭാഗത്തുനിന്ന് വർഷങ്ങളായി പരാതികൾ ഉയരാറുണ്ടെങ്കിലും സർക്കാറിന് ഒന്നും ചെയ്യാനായിരുന്നില്ല. തിരക്കില്ലാത്ത സമയങ്ങളിലെ നഷ്ടം ഒഴിവാക്കുന്നതിനാണ് സീസണിലെ നിരക്കുകൾ കൂട്ടുന്നതെന്നാണ് കമ്പനികൾ വാദിച്ചുവന്നത്. എന്നാൽ ഇക്കുറി സ്ഥിതി മാറി. അവർ തന്നെ നിരക്ക് കൂട്ടാതെ ആളെ കൂട്ടാനുള്ള തന്ത്രമാണ് പയറ്റുന്നത്.

ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് മുൻവർഷങ്ങളിൽ പെരുന്നാൾ സമയത്ത് 30,000ത്തിന് മുകളിലായിരുന്നു നിരക്ക്. ഇക്കുറി 15,000ത്തിനും 23,000ത്തിനും ഇടയിലാണ്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് കരിപ്പൂരിലേക്ക് ഈ സമയത്ത് 50,000ത്തിന് മുകളിലുണ്ടായിരുന്നതും ഇക്കുറി കുറഞ്ഞു. റിയാദ്-കോഴിക്കോട് മേഖലയിൽ എയർ ഇന്ത്യ എക്സ്‌പ്രസ് നിരക്ക് ഇത്തവണ 25,000-35,000ത്തിനും ഇടയിലാണ്. അബുദാബി-കാലിക്കറ്റ് സെക്ടറിൽ 34,000 മുതൽ 40,000 വരെയുണ്ടായിരുന്നത് നിലവിൽ 15,000ത്തിനും 28,000ത്തിനും ഇടയിലായി കുറഞ്ഞു. എയർ ഇന്ത്യ എക്സ്‌പ്രസിൽ 15,000 മുതൽ 20,000 രൂപ വരെയാണ് നിരക്ക്.

ദോഹയിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്‌പ്രസിൽ 51,000ഉം ജെറ്റ് എയർവേയ്‌സിൽ 61,000ഉം ഖത്തർ എയർവേയ്‌സിൽ 64,000മായിരുന്നു രണ്ട് വർഷം മുമ്പത്തെ ഉയർന്ന നിരക്ക്. ഇക്കുറി എയർ ഇന്ത്യ എക്സ്‌പ്രസിന് 18,500 മുതൽ 24,000 രൂപ വരെയാണ് ടിക്കറ്റ് ചാർജ്. മറ്റിടങ്ങളിലേക്കുള്ള നിരക്കുകളിലും സമാനരീതിയിൽ കുറവുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP