Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനിയാർക്കും ഒരു ദിവസം കൊണ്ട് പാസ്പോർട്ട് കിട്ടും; തത്കൽ അപേക്ഷകർക്ക് ക്ലാസ്-1 ഉദ്യോഗസ്ഥരുടെ ശുപാർശ വേണമെന്ന നിബന്ധന എടുത്ത് കളഞ്ഞ് കേന്ദ്രം; ഇന്നലെ മുതൽ നടപ്പിലായ പരിഷ്‌കാരം അനുസരിച്ച് ആർക്കും താൽക്കാലികമായി ഇനി പാസ്പോർട്ടിന് അപേക്ഷിക്കാം

ഇനിയാർക്കും ഒരു ദിവസം കൊണ്ട് പാസ്പോർട്ട് കിട്ടും; തത്കൽ അപേക്ഷകർക്ക് ക്ലാസ്-1 ഉദ്യോഗസ്ഥരുടെ ശുപാർശ വേണമെന്ന നിബന്ധന എടുത്ത് കളഞ്ഞ് കേന്ദ്രം; ഇന്നലെ മുതൽ നടപ്പിലായ പരിഷ്‌കാരം അനുസരിച്ച് ആർക്കും താൽക്കാലികമായി ഇനി പാസ്പോർട്ടിന് അപേക്ഷിക്കാം

ന്യൂഡൽഹി: പാസ്പോർട്ടിന് ആഗ്രഹിക്കുന്ന ആർക്കും സന്തോഷമേകുന്ന നീക്കമാണ് മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് നടത്തിയിരിക്കുന്നത്. ഇത് പ്രകാരം തത്കൽ പാസ്പോർട്ടിന് അപേക്ഷിക്കുന്ന ആർക്കും ഒരു ദിവസം കൊണ്ട് പാസ്പോർട്ട് ലഭിക്കുന്നതായിരിക്കും.

തൽക്കാൽ അപേക്ഷകർക്ക് ക്ലാസ്-1 ഉദ്യോഗസ്ഥരുടെ ശുപാർശ വേണമെന്ന നിബന്ധന കേന്ദ്രം എടുത്ത് കളഞ്ഞിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്നലെ മുതൽ നടപ്പിലായ പരിഷ്‌കാരം അനുസരിച്ച് ആർക്കും താൽക്കാലികമായി ഇനി പാസ്പോർട്ടിന് അപേക്ഷിക്കാൻ സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ ഇനിയാർക്കും ഒരു ദിവസം കൊണ്ട് പാസ്പോർട്ട് കിട്ടുമെന്ന് സാരം.

തത്കൽ കാറ്റഗറിയിൽ പാസ്പോർട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കുതിച്ച് കയറ്റമുണ്ടായതിനെ തുടർന്നാണ് ഇവർക്ക് എളുപ്പത്തിൽ പാസ്പോർട്ട് ലഭിക്കുന്നതിന് ഈ നീക്കം സർക്കാർ നടത്തിയിരിക്കുന്നത്.

നാളിതുവരെ തത്കൽ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്ക് അനക്സർ എഫ് പ്രകാരം സ്പെസിമെൻ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ഇതിന് പുറമെ ഒരു ക്ലാസ് 1 ഓഫീസറുടെ ശുപാർശയും ഇതിനായി വേണ്ടിയിരുന്നു. എന്നാൽ പുതിയ നീക്കമനുസരിച്ച് ഈ നിബന്ധനകളെല്ലാം കേന്ദ്രം എടുത്ത് മാറ്റിയിരിക്കുകയാണ്.

ഇന്നലെ മുതൽ അതായത് ജനുവരി 25 മുതലാണ് പുതിയ നിയമം നടപ്പിലാകുന്നത്. ഇനി മുതൽ ക്ലാസ് വൺ ഓഫീസറുടെ ശുപാർശ തത്കാൽ പാസ്പോർട്ട് അപേക്ഷകർക്ക് വേണ്ടെന്നാണ് പൂണെയിലെ ഐഇഎസ് റീജിയണൽ പാസ്പോർട്ട് ഓഫീസറായ ജെഡി വൈശംപായൻ വെളിപ്പെടുത്തുന്നത്.

ഇന്ത്യാ ഗവൺമെന്റ് ഇവിടുത്തെ ജനങ്ങളെ വിശ്വസിക്കുന്നുവെന്ന സൂചനയാണ് ഇതിലൂടെ നൽകിയിരിക്കുന്നതെന്നാണ് മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് ആൻഡ് ഓവർസീസ് ഇന്ത്യൻ അഫയേർസ് സെക്രട്ടറി ധ്യാനേശ്വർ മുലേ പുതിയ പരിഷ്‌കാരത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

എല്ലാവർക്കും ക്ലാസ് 1 ഓഫീസറുടെ ശുപാർശ തത്കൽ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ സംഘടിപ്പിക്കാൻ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഈ ഇളവ് അനുവദിക്കുന്നതെന്നും ധ്യാനേശ്വർ പറയുന്നു.

പുതിയ നീക്കമനുസരിച്ച് ആധാർകാർഡ്, പാൻ കാർഡ്, ഇലക്ഷൻ കാർഡ് എന്നിവയുള്ളവർക്ക് തത്കലിന് അപേക്ഷിക്കാനാവുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സാധാരണ പാസ്പോർട്ട് അപേക്ഷയിൽ നിന്നും വ്യത്യസ്തമായി തത്കൽ പാസ്പോർട്ട് അപേക്ഷ വളരെ വേഗത്തിലാണ് വെരിഫിക്കേഷനും പ്രൊസസിംഗിനും വിധേയമാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP