Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പണം തിരികെ വാങ്ങാൻ ശ്രമിച്ചാൽ രാഷ്ട്രീയബന്ധം ഉപയോഗിച്ച് പണി തരും; മറ്റെന്തെങ്കിലും വേണമെങ്കിൽ മന്ത്രി കെ.ടി.ജലീലിനെ ബന്ധപ്പെട്ടാൽ മതി'; ദുബായ് ബാങ്കിനെ കബളിപ്പിച്ച് കടന്ന ശേഷം മന്ത്രിയുടെ പേരിൽ ഭീഷണി മുഴക്കിയ പ്രവാസി വ്യവസായിക്കെതിരെ അന്വേഷണം

'പണം തിരികെ വാങ്ങാൻ ശ്രമിച്ചാൽ രാഷ്ട്രീയബന്ധം ഉപയോഗിച്ച് പണി തരും; മറ്റെന്തെങ്കിലും വേണമെങ്കിൽ മന്ത്രി കെ.ടി.ജലീലിനെ ബന്ധപ്പെട്ടാൽ മതി'; ദുബായ് ബാങ്കിനെ കബളിപ്പിച്ച് കടന്ന ശേഷം മന്ത്രിയുടെ പേരിൽ ഭീഷണി മുഴക്കിയ പ്രവാസി വ്യവസായിക്കെതിരെ അന്വേഷണം

മറുനാടൻ മലയാളി ഡസ്‌ക്

കൊച്ചി്: ദുബായിലെ ബാങ്കിനെ കബളിപ്പിച്ച് കടന്ന ശേഷം മന്ത്രി കെ.ടി.ജലീലിന്റെ പേരിൽ ഭീഷണി മുഴക്കിയ പ്രവാസി വ്യവസായിക്കെതിരെ അന്വേഷണം.ദുബായിൽ യുണികോൺ ഇലക്ട്രോണിക്‌സ് എന്ന പേരിൽ കമ്പനി നടത്തിയിരുന്ന മലപ്പുറം രണ്ടത്താണി പള്ളിമാലിൽ ഹുസൈൻ 3.8 കോടി രൂപ ബിസിനസ് വായ്പയെടുത്തശേഷം രാജ്യം വിട്ടെന്നു നാഷനൽ ബാങ്ക് ഓഫ് റാസൽഖൈമ കേരള പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് 2.75 കോടിയെങ്കിലും തിരിച്ചടച്ചാൽ കേസ് ഒഴിവാക്കി ഒത്തുതീർപ്പാക്കാമെന്നു ബാങ്ക് നിലപാടെടുത്തു. ഹുസൈനെ ബന്ധപ്പെടാൻ കഴിയാത്തതിനാൽ ബാങ്കിന്റെ ഇന്ത്യയിലെ പവർ ഓഫ് അറ്റോർണിയായ എക്‌സ്ട്രീം ഇന്റർനാഷനൽ മാനേജ്‌മെന്റ് കൺസൾട്ടൻസി, ഹുസൈന്റെ അടുത്ത ബന്ധുക്കളെ ഇക്കാര്യം അറിയിച്ചു.

എന്നാൽ, യുഎഇയിൽ നടന്നത് അവിടെ തീർത്താൽ മതി. മറ്റെന്തെങ്കിലും വേണമെങ്കിൽ മന്ത്രി കെ.ടി.ജലീലിനെ ബന്ധപ്പെട്ടാൽ മതിയെന്നായിരുന്നു ഭീഷണി. ഇനി പണം തിരികെ വാങ്ങാൻ ശ്രമിച്ചാൽ രാഷ്ട്രീയബന്ധങ്ങൾ ഉപയോഗിച്ചു 'പണി തരു'മെന്നും ഭീഷണിപ്പെടുത്തി.

ബാങ്ക് ചുമതലപ്പെടുത്തിയ സ്ഥാപനം, ഭീഷണിക്കെതിരെ മന്ത്രി കെ.ടി. ജലീലിനും മുഖ്യമന്ത്രിക്കും പരാതി നൽകി. അതേസമയം, പേരു ദുരുപയോഗം ചെയ്ത വിഷയത്തിൽ ലഭിച്ച പരാതി അന്വേഷിക്കാൻ ഡിജിപിക്കു കൈമാറുമെന്നു മന്ത്രി ജലീൽ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP