Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചുവർഷം ജീവിക്കുന്നവർക്ക് മക്കളുണ്ടായാൽ പൗരത്വം നൽകുന്ന നിയമം വരുന്നു; ഇന്ത്യക്കാരുടെ അടുത്ത ലക്ഷ്യം ഇറ്റലിയാകുമോ...?

അഞ്ചുവർഷം ജീവിക്കുന്നവർക്ക് മക്കളുണ്ടായാൽ പൗരത്വം നൽകുന്ന നിയമം വരുന്നു; ഇന്ത്യക്കാരുടെ അടുത്ത ലക്ഷ്യം ഇറ്റലിയാകുമോ...?

യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരം വിസ എന്നത് ഏത് ഇന്ത്യാക്കാരന്റെയും സ്വപ്നമാണ്. എന്നാൽ കാലം ചെല്ലും തോറും നിയമങ്ങൾ കർക്കശമാക്കി അതിനുള്ള അവസരം കുറക്കുകയാണ് അധികൃതർ. ബ്രിട്ടനിൽ ദിവസവും ഇത്തരം നിയമങ്ങൾ വരാറുണ്ട്. അതിനിടയിൽ നിയമത്തിൽ ഇളവ് വരുത്തി കൊണ്ട് ഇറ്റലി രംഗത്ത് വന്നത് വിദേശത്ത് നിന്നുള്ള കുടിയേറ്റക്കാർക്ക് പ്രതീക്ഷ നൽകുന്നു. അഞ്ച് വർഷം ഇവിടെ താമസിക്കുന്നവർക്ക് പൗരത്വം നൽകുന്ന നിയമം ആണ് ഇത്.

ഇറ്റാലിയൻ പാർലിമെന്റിന്റെ ലോവർ ഹൗസ് പാസാക്കിയ ഒരു ബിൽ പ്രകാരമാണ് ഇറ്റലിയിൽ അഞ്ച് വർഷം താമസിച്ച മാതാപിതാക്കൾക്ക് ജനിച്ച കുഞ്ഞുങ്ങൾക്ക് പൗരത്വമേകാൻ തീരുമാനിച്ചിരിക്കുന്നത്. ഇറ്റലിയിലുള്ള കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാൽവയ്പായാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. ഇത്തരത്തിൽ കുഞ്ഞുങ്ങൾക്ക് പൗരത്വം ലഭിക്കുന്നതിനായി അവരുടെ മാതാപിതാക്കൾക്ക് ഇറ്റലിയിൽ ദീർഘകാലം താമസിക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ പെർമിറ്റുണ്ടായിരിക്കണമെന്നാണ് ചൊവ്വാഴ്ച പാസാക്കിയ ബിൽ അനുശാസിക്കുന്നത്. കുട്ടികൾക്ക് ഇത്തരത്തിൽ പൗരത്വം നേടുന്നതിനായി കുട്ടിയുടെ രക്ഷിതാക്കളോ ഗാർഡിയനോ കുട്ടിക്ക് 18 വയസാകുമ്പോൾ ലോക്കൽ അഥോറിറ്റിയിൽ ബില്ലിലെ വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്. അത്തരം അപേക്ഷ സമർപ്പിക്കാത്തവർ കുട്ടികൾക്ക് പ്രായപൂർത്തിയായി രണ്ടുവർഷത്തിനകം പൗരത്വത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ ബിൽ നിയമമാകുന്നതിന് മുമ്പ് ഇതിന് ഇറ്റാലിയൻ സെനറ്റ് അപ്പർ ഹൗസ് അംഗീകാരം നൽകേണ്ടതുണ്ട്.

രാജ്യത്തെ വിദേശ കുടിയേറ്റക്കാർക്ക് ജനിച്ച കുട്ടികൾക്ക് പൗരത്വ നേടാനുള്ള വഴികൾ അനായാസമാക്കുമെന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസി വാഗ്ദാനം നൽകിയിരിക്കുന്നത്. ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് ബോട്ടിലും മറ്റും ഇവിടെയെത്തിച്ചേർന്ന ആയിരക്കണക്കിന് അഭയാർത്ഥികളുടെ കുട്ടികൾക്ക് ഇറ്റാലിയൻ പൗരത്വം എളുപ്പത്തിൽ ലഭിക്കാൻ ഇത് വഴിയൊരുക്കുന്നതാണ്. ഈ വർഷം അവസാനം അവസാനം ഇത് സംബന്ധിച്ച നിയമം യാഥാർത്ഥ്യമാക്കുമെന്നാണ് റെൻസി ഉറപ്പ് നൽകിയിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച കനാൽ 5 ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ ഇററാലിയിലെ കുടിയേറ്റക്കാരുടെ മക്കൾക്ക് അവർ പ്രാഥമിക വിദ്യാലയത്തിലോ അല്ലെങ്കിൽ സെക്കൻഡറി സ്‌കൂളിലോ എത്തുമ്പോഴേക്കും പൗരത്വം ലഭിക്കാനുള്ള വഴിയാണൊരുങ്ങുന്നത്.

നാൽപത് ലക്ഷത്തിലധികം വിദേശീയരാണ് രാജ്യത്ത് കുടിയേറ്റക്കാരായിട്ടുള്ളത്. ഇവരിൽ പകുതിയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. ഇവർ നിയമാനുസൃതമായാണ് ഇവിടെ കുടിയേറിയിരിക്കുന്നത്. സ്‌റ്റേറ്റ് സ്റ്റാറ്റിക്‌സ് ഏജൻസിയാണീ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. കുറഞ്ഞ ഫെർട്ടിലിറ്റി നിരക്കുള്ള യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം ഇറ്റലിയിൽ ജനിച്ചവരാണെങ്കിലും അവരുടെ മാതാപിതാക്കൾ വിദേശീയരാണെങ്കിൽ അവർക്ക് ഓട്ടോമാറ്റിക്കായി പൗരത്വം ലഭിക്കുകയില്ല. പുതിയ ബിൽ അനുസരിച്ച് ഇവിടെ രാഷ്ട്രീയപരമായി അഭയം തേടിയവരുടെ മക്കൾക്കാണ് പൗരത്വത്തിന് വഴിയൊരുക്കാനാണ് ഇന്റീരിയർ മിനിസ്ട്രി പദ്ധതിയിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP