Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 16-ാംമത് വോളിബോൾ ടൂർണ്ണമെന്റിന് വർണ്ണാഭമായ തുടക്കം; ഫൈനൽ വെള്ളിയാഴ്ച

കേരള ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 16-ാംമത് വോളിബോൾ ടൂർണ്ണമെന്റിന് വർണ്ണാഭമായ തുടക്കം; ഫൈനൽ വെള്ളിയാഴ്ച

ദുബായ് : കേരള ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 16-ാംമത് വോളിബോൾ ടൂർണ്ണമെന്റിന് വർണ്ണാഭമായ തുടക്കം.

പ്രാഥമിക റൗിൽ വിജയികൾ ആയ കാസ്‌ക്, സറ്റാർ റിയാദ്, അൽ ആദ് ജു ബൈൽ, അറാബ്‌കൊ
റിയാദ് എന്നീ ടീമുകൾ സെമി ഫൈനലിൽ യോഗ്യത നേടി. നവംമ്പർ 16 വ്യാഴാഴ്ച രാത്രി 8.00
മണിക്ക് നടക്കുന്ന ആദ്യസെമിയിൽ ആതിഥേയരായ കേരളാ ആർട്ട്‌സ് & സ്‌പോർട്ട്‌സ് ക്ലബ്ബ്, അൽ-ആദ് ജുബൈലിനേയും രാം സെമിയിൽ അറാബ്‌കോ റിയാദ, സ്റ്റാർ റിയാദിനേയും നേരിടും. ഇതിലെ വിജയികൾ വെള്ളിയാഴ്ചത്തെ ഫൈ നലിൽ മാറ്റുരക്കും.

ടൂർണ്ണമെന്റിന് മുന്നോടിയായി നടന്ന സമ്മേളനത്തിൽ അൽ സൂഹൈമി ഹോൾഡിങ് കമ്പനിയുടെ ജനറൽ മാനേജർ ഖാലിദ് ഇബ്രാഹിം അൽ-മാദി ടൂർണ്ണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രദീപ് കു മാർ ആധ്യക്ഷം വഹിച്ചു. അൽ-സബാൻ എം.ഡി. ബഷീർ ആശംസ അർപ്പിച്ചു, കൺവീനർ ശങ്കരനുണ്ണി നന്ദിയും സെക്രട്ടറി സുരേഷ് സ്വാഗതവും പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഗ്രാന്റ് ഫൈനൽ. കളിക്കു ശേഷം നടക്കുന്ന ചടങ്ങിൽ അബ്ദുൽ കരീം ഹോൾഡിങ്ങ് കമ്പനിയുടെ വൈസ് ചെയർമാനായ അബ്ദുൽ അസീസ് അൽ അബ്ദുൽ കരീമും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ജോർജ്ജ് വർഗ്ഗീസും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും പത്ര പ്രവർത്തകനുമായ സാജിദ് ആറാട്ടു പുഴയും ചേർന്നു വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും. പ്രസ്തുത ചടങ്ങിൽ ദമ്മാമിലെ പ്രമുഖരായ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP