Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശമ്പളമില്ലാതെ ജീവിച്ച് ആറ് മാസത്തിനൊടുവിൽ ആശ്വാസ വിളി; കുവൈറ്റിൽ കുടുങ്ങിയ 300 ഇന്ത്യൻ നേഴ്‌സുമാർക്ക് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൽ ജോലി; 29 പേർക്ക് വരുന്ന 3 മാസത്തിനകം നിയമനം; 48 പേർ ഇന്ത്യയിലേക്ക് മടങ്ങും

ശമ്പളമില്ലാതെ ജീവിച്ച് ആറ് മാസത്തിനൊടുവിൽ ആശ്വാസ വിളി; കുവൈറ്റിൽ കുടുങ്ങിയ 300 ഇന്ത്യൻ നേഴ്‌സുമാർക്ക് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൽ ജോലി; 29 പേർക്ക് വരുന്ന 3 മാസത്തിനകം നിയമനം; 48 പേർ ഇന്ത്യയിലേക്ക് മടങ്ങും

കുവൈറ്റ് :ശമ്പളമില്ലാതെ ജീവിച്ച് ആറ് മാസത്തിനൊടുവിൽ ഇന്ത്യൻ നഴ്‌സ്മാരിൽ 300 പേരെ സിവിൽ സർവീസ് കമ്മീഷന്റെ അനുമതിയോടെ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ നിയമിച്ചു.

ഇന്ത്യയിൽ നിന്നുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റുമായി കുവൈത്തിലെത്തിയ 588 ഇന്ത്യൻ നഴ്‌സുമാരുടെ നിയമനത്തിൽ ആഇന്ത്യയിൽ നിന്നുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റ് വിവാദങ്ങളെതുടർന്ന് കുവൈത്തിലെത്തിയ 588 ഇന്ത്യൻ നഴ്‌സുമാരുടെ നിയമനത്തിൽ ആയിരുന്നു തടസ്സമുണ്ടായിരുന്നത്. ഇവരിലിൽ 300 ഇന്ത്യൻ നേഴ്‌സുമാർക്ക് ആണ് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൽ ജോലി ലഭിച്ചത്.ബാക്കി വന്ന നഴ്‌സുമാരിൽ 48 പേർ ഇന്ത്യയിലേക്ക് മടങ്ങിപോകുന്നതാണെന്നും 29 പേർക്ക് വരുന്ന 3 മാസത്തിനകം നിയമനം ഉണ്ടാകുമെന്നും അറിയിച്ചു.

6 മാസമായി ശമ്പളമില്ലാതെ കുടുങ്ങിയ ഇന്ത്യൻ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ നിയമനം ലഭിക്കുകയും തൊഴിൽ ചെയ്യുകയുമായിരുന്ന 588 ഇന്ത്യൻ നഴ്‌സുമാരുടെ ശമ്പളം കഴിഞ്ഞ 6 മാസമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. മെഡിക്കൽ പരിശോധന അടക്കം എല്ലാ നടപടികളും പൂർത്തിയാക്കി നിയമന ഉത്തരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നവരുടെ ശമ്പളമാണ് തടഞ്ഞുവെച്ചത്.2017 ൽ സർക്കാർ സർവീസിലും സ്വകാര്യ മേഖലയിലും സ്വദേശികളുടെ എണ്ണം വർധിച്ചതായും പൊതുമേഖലയിൽ സ്വദേശികൾ 2,52,580 ആയി ഉയർന്നതായും കണക്കുകൾ വെളിപ്പെടുത്തുന്നു

2017 ഏപ്രിൽ മുതൽ ഒക്ടോബർ മാസം വരെ സർക്കാർ സർവീസിൽ നിന്നും 935 വിദേശികളെ പിരിച്ചുവിട്ടതായി കുവൈത്ത് സ്റ്റാറ്റിസ്റ്റിക് വിഭാഗം അറിയിച്ചിട്ടുണ്ട് കൂടാതെ നഴ്‌സസ് റിക്രൂട്ട്‌മെന്റ് വിവാദത്തെ തുടർന്ന് കുടുങ്ങിയ 588 'കുവൈത്ത് സ്റ്റാറ്റ് ആപ്ലിക്കേഷൻ' ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച് കുവൈത്ത് പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വാർത്താസമ്മേളനത്തിലാണ് 2017 ൽ 935 വിദേശികളെ സർവീസിൽ നിന്നും ഒഴിവാക്കിയതായും, കുടുങ്ങിയ 300 ഇന്ത്യൻ നഴ്‌സുമാരെ ആരോഗ്യമന്ത്രാലയത്തിൽ നിയമിച്ചതായും വെളിപ്പെടുത്തിയത്.

അതേസമയം ഹ്യുമൻ റിസോർസസ് വിഭാഗം അഡ്‌മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് വിഭാഗം അസി.അണ്ടർ സെക്രട്ടറി സമർപ്പിച്ച വിശദമായ പഠന റിപ്പോർട്ട് പഠിച്ചതിന് ശേഷം ഇത് സംബന്ധിച്ച് കൂടുതൽ നടപടികളിലേക്ക് പോകുമെന്ന് ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ-ഹർബി അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP