Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

65വയസ് കഴിഞ്ഞ വിദേശികൾക്ക് കുവൈറ്റിൽ നിന്നു നാടുവിടേണ്ടി വരുമോ?ശുപാർശയിൽ അന്തിമ തീരുമാനമെടുക്കാതെ സർക്കാർ

65വയസ് കഴിഞ്ഞ വിദേശികൾക്ക് കുവൈറ്റിൽ നിന്നു നാടുവിടേണ്ടി വരുമോ?ശുപാർശയിൽ അന്തിമ തീരുമാനമെടുക്കാതെ സർക്കാർ

കുവൈത്ത്; കുവൈറ്റിൽ ജീവിക്കുന്ന വയോധികർക്ക് തിരിച്ചടി. അറുപത്തിയഞ്ചുവയസു കഴിഞ്ഞ വിദേശികളുടെ ഇഖാമ(താമസാനുമതി) പുതുക്കി നൽകേണ്ടതില്ലെന്ന് നിർദ്ദേശം. ഇത് കടുത്ത കടുത്ത തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്കാണ്. ഇതിന്റെ കൂടുതൽ പ്രതിഫലനം കേരളത്തിലുണ്ടാകും. നിലവിൽ മലയാളികൾ കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിൽ ഒന്നാണ് കുവൈറ്റ്.മൂന്ന് പതിറ്റാണ്ടായി സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.2 മടങ്ങും ചെലവിന്റെ 1.5 മടങ്ങും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 37.3 ശതമാനവും ഗൾഫ് മലയാളികളുടെ പണമാണ്. നിർദ്ദേശം നടപ്പായാൽ ഇതിൽ വലിയ വ്യതിയാനം ഉണ്ടാകും

എന്നാൽ ഈ നിർദ്ദേശത്തിൽ പഠനം നടത്താതെ അന്തിമ തീരുമാനമുണ്ടാകില്ലെന്ന് സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു.ചേംബർ ഓഫ് കൊമേഴ്‌സ്, മാൻപവർ അഥോറിറ്റി, എന്നിവരുടെ യോഗത്തിലാണു വിദേശികളുടെ പ്രായപരിധി സംബന്ധിച്ചുള്ള നിർദ്ദേശം ഉയർന്നത്്. ഈ നിർദ്ദേശമാണ് ആസൂത്രണ വിഭാഗത്തിലെ നയരൂപീകരണ സമിതിയുടെ പഠനത്തിന് വിട്ടിട്ടുള്ളതെന്ന് മന്ത്രി ഹിന്ദ് അൽ സബീഹ് പറഞ്ഞു.

ഇഖാമ പുതുക്കുന്നതിനുള്ള പ്രായനിർണയത്തെ ചൊല്ലി എംപിമാർക്കിടയിൽ ഭിന്നാഭിപ്രായവും ഉയർന്നു. 65 വയസ്സ് നിർദ്ദേശം നല്ലതാണെന്നു സഫാ അൽ ഹാഷിം എംപി പറഞ്ഞു. കുവൈത്ത് സമൂഹത്തിൽ വിവിധ തലങ്ങളിൽ വിദേശികൾ ആധിപത്യം നടത്തുന്നത് തടയാൻ അതുവഴി സാധിക്കും. പ്രായക്കൂടുതലുള്ളവരെ ഒഴിവാക്കുകവഴി തൊഴിൽ വിപണിയിൽ ഒരു പ്രത്യാഘാതവും ഉണ്ടാകില്ലെന്നും അവർ പറഞ്ഞു. പരിചയ സമ്പത്തിനെക്കുറിച്ചുള്ള വാദം നിരർഥകമാണ്. വിദേശികളുടെ പരിചയസമ്പത്ത് എങ്ങനെയാണ് സ്വദേശികൾക്ക് പ്രയോജനപ്പെടുന്നതെന്ന് അധികൃതർ വിശദീകരിക്കണം.

സ്വദേശികളെ പരിശീലിപ്പിക്കാൻ ഒരു വിദേശിയും അവരുടെ പരിചയസമ്പത്ത് ഉപയോഗിക്കാറില്ല. പകരം ഇവിടെ ലഭിക്കുന്ന മികച്ച ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യവും മാത്രമാണ് വിദേശികളുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു.വിദേശികളുടെ എണ്ണം കുറയ്ക്കണമെന്നതും സ്വദേശികൾക്ക് കൂടുതൽ അവസരം ലഭ്യമാക്കണമെന്നതും ജനപ്രിയ നിർദ്ദേശമാണെന്ന് പാർലമെൻറിലെ റിപ്ലെയ്‌സ്‌മെൻറ് സമിതി ചെയർമാൻ ഖലീൽ അൽ സാലെ പറഞ്ഞു. യോഗ്യതയില്ലാത്ത വിദേശികളെ പിരിച്ചുവിടുന്നതും പ്രശ്‌നമല്ല. അതേസമയം എല്ലാ വിദേശികളെയും പ്രായം അടിസ്ഥാനമാക്കി പിരിച്ചുവിടണമെന്നത് പ്രായോഗിക നിർദ്ദേശമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ചില മേഖലകളിൽ പരിചയസമ്പന്നരായ വിദേശികൾക്ക് പകരം നിയോഗിക്കാൻ അത്രയും യോഗ്യതയുള്ള സ്വദേശികളെ ലഭിക്കില്ല എന്ന കാര്യവും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് മലയാളികളുടെ എണ്ണം
2016 22.4 ലക്ഷം
2017 21.2 ലക്ഷം

ബാങ്കുകളിലെ എൻ.ആർ.ഐ. നിക്ഷേപം
2015 1,17,349 കോടിരൂപ
2016 1,42 668 കോടിരൂപ
2017 1,54 252 കോടിരൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP