Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയാദ്-മക്ക ഹൈവേയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് മരിച്ചവരിൽ കൊല്ലം സ്വദേശിയായ സൈനുദ്ദീനും മകൻ നാജിയും; ജിദ്ദ ചെക്ക് പോസ്റ്റിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിന് പിന്നിൽ ഇടിച്ച് ചങ്ങരംകുളം സ്വദേശി സഫീർ മരിച്ചു; സൗദിയിൽ ഒരേ ദിവസം റോഡപകടങ്ങളിൽ പൊലിഞ്ഞത് മൂന്ന് മലയാളികൾ

റിയാദ്-മക്ക ഹൈവേയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് മരിച്ചവരിൽ കൊല്ലം സ്വദേശിയായ സൈനുദ്ദീനും മകൻ നാജിയും; ജിദ്ദ ചെക്ക് പോസ്റ്റിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിന് പിന്നിൽ ഇടിച്ച് ചങ്ങരംകുളം സ്വദേശി സഫീർ മരിച്ചു; സൗദിയിൽ ഒരേ ദിവസം റോഡപകടങ്ങളിൽ പൊലിഞ്ഞത് മൂന്ന് മലയാളികൾ

മനാമ: സൗദിയിൽ രണ്ടിടത്ത് വാഹാനപകടങ്ങളിൽ പിതാവും മകനുമടക്കം മൂന്നു മലയാളികളുൾപ്പെടെ ഏഴു പേർ മരിച്ചു. റിയാദ്മക്ക ഹൈവേയിലെ സാദിഖിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് കൊല്ലം റോഡുവിള സ്വദേശികളായ പാരവിള പുത്തൻ വീട്ടിൽ മുഹമ്മദ് ഹനീഫ സൈനുദ്ദീൻ (58), മകൻ സൈനുദ്ദീൻ നാജി (23) എന്നിവും ജിദ്ദ ലൈത്ത് റോഡ് ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ട ട്രെയിലറിനു പിന്നിൽ വാഹനം ഇടിച്ചു ചങ്ങരംകുളം കോക്കൂർ സ്വദേശി സഹീർ കോട്ടിരിഞ്ഞാലിലും (42) മരിച്ചു.

വ്യാഴാഴ്ച പുലർച്ചെയാണ് ഉംറ തീർത്ഥാടകരുടെ ബസ് അപകടത്തിൽപെട്ടത്. ഒരു ബംഗ്ലാദേശി ഉൾപ്പെടെ മറ്റു നാലുപേർ കൂടി അപകടത്തിൽ മരിച്ചു. ഏതാനും പേർക്ക് പരിക്കേറ്റു. റിയാദിൽ നിന്നും 250 കിലോ മീറ്റർ അകലെയാണ് അപകട സ്ഥലം. അൻപതു പേരുമായി കിഴക്കൻ പ്രവിശ്യയിലെ ഖരിയ അൽ ഉലയയിൽനിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ടതായിരുന്നു ബസ്. സൈനുദ്ദീന്റെ ഭാര്യയും മകളും കൊല്ലത്തുനിന്നുള്ള ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ കഴിഞ്ഞ ദിവസം മക്കയിൽ എത്തിയിരുന്നു. ഇവരെ കാണാനാണ് മകനുമൊത്ത് സൈനുദ്ദീൻ പുറപ്പെട്ടത്.

ഖരിയ അൽ ഉലയയിൽ പതിനഞ്ചു വർഷത്തിലേറെയായി ബൂഫിയ നടത്തുന്ന സൈനുദ്ദീൻ അസുഖ ബാധിതനായതിനെ തുടർന്ന് ഒരു വർഷം മുൻപാണ് വിദ്യാർത്ഥിയായ മകനെ ബൂഫിയയിൽ സഹായത്തിനായി കൊണ്ടുവന്നത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഇദ്ദേഹത്തിന്റെ മറ്റൊരു മകൾ ഏതാനും മാസം മുൻപ് നാട്ടിൽ മരിച്ചിരുന്നു. എല്ലാ വർഷവും റമദാനിൽ ബൂഫിയക്ക് അവധി നൽകി നാട്ടിൽ പോകറാണ് പതിവ്. മൃതദേഹങ്ങൾ സാദിഖിലെ ആശുപത്രി മോർച്ചറിയിൽ.

ഷാമി ട്രേഡിങ് കമ്പനിയുടെ അസീർജിസാൻ മേഖല സെയിൽസ്മാനായിരുന്നു സഹീർ. അപകടത്തിൽ തലക്ക് ഗുരുതരമായി മുറിവേറ്റ സഹീറിനെ ഹൈവേ പൊലീസ് ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ. കോട്ടിരിഞ്ഞാലിൽ കുഞ്ഞാപ്പു ഖദീജ ദമ്പതികളുടെ മകനാണ് സഹീർ. ഭാര്യ അസ്മാബി. മക്കൾ: ഫാത്തിമ നസ്റീൻ (13), നഫീസത്തുൽ മിസ്റിയ (11), ഫാത്തിമ മഹ്റിൻ (9). ശിഹാബ്, ഷമീറ സഹോദരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP