Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിലും നാട്ടിലും വെവ്വേറെ ഭാര്യമാരെ വച്ചുകൊണ്ടിരുന്ന വിരുതന്റെ കള്ളി വെളിച്ചത്തായി; ഭർത്താവ് കുടുങ്ങിയത് ദുബായ് ഭാര്യ നാട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ; പൊലീസ് കേസെടുത്തതോടെ ഭർത്താവ് നാട്ടിലെ ഭാര്യയുമായി ഒളിവിൽ; രാജ്യം വിടാതിരിക്കാൻ പാസ്‌പോർട്ട് കണ്ടുകെട്ടി

ദുബായിലും നാട്ടിലും വെവ്വേറെ ഭാര്യമാരെ വച്ചുകൊണ്ടിരുന്ന വിരുതന്റെ കള്ളി വെളിച്ചത്തായി; ഭർത്താവ് കുടുങ്ങിയത് ദുബായ് ഭാര്യ നാട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ; പൊലീസ് കേസെടുത്തതോടെ ഭർത്താവ് നാട്ടിലെ ഭാര്യയുമായി ഒളിവിൽ; രാജ്യം വിടാതിരിക്കാൻ പാസ്‌പോർട്ട് കണ്ടുകെട്ടി

കടുത്തുരുത്തി: ദുബായിലെ ഹോട്ടൽ ജീവനക്കാരനായ യുവാവ് അവിടെത്തന്നെയുള്ള മലയാളി യുവതിയെ വിവാഹം ചെയ്തശേഷം നാട്ടിലെത്തി മറ്റൊരു സ്ത്രീയെയും വിവാഹം ചെയ്തു. അടിക്കടി നാട്ടിലേയ്ക്കുള്ള ഭർത്താവിന്റെ പോക്കിൽ സംശയം തോന്നിയ ദുബായ് ഭാര്യ നടത്തിയ അന്വേഷണത്തിൽ കള്ളി വെളിച്ചത്തായി. കേരളത്തിലെത്തിലെ ഭാര്യയെ നേരിട്ടു കണ്ട ദുബായ് ഭാര്യ ഭർത്താവിനെതിരേ പൊലീസിൽ പരാതി നല്കിയിരിക്കുകയാണ്.

വച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അജേഷ് നായർക്കെതിരെയാണു ദുബായിൽ ജോലിയുള്ള കടുത്തുരുത്തി സ്വദേശിനി പരാതി നൽകിയിരിക്കുന്നത്. തന്നെ വിവാഹം കഴിച്ചകാര്യം മറച്ചുവച്ച് നാട്ടിലെത്തി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത അജേഷിന്റെ പ്രവർത്തി വഞ്ചനയാണെന്ന് കടുത്തുരുത്തി പൊലീസിനു നല്കിയ പരാതിയിൽ യുവതി ചൂണ്ടിക്കാട്ടുന്നു.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ: എംബിഎ ബിരുദധാരിയായ യുവതിയും ഹോട്ടലിൽ ജീവനക്കാരനായ അജേഷും ദുബായിൽ വച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിയപ്പോൾ ഇരുവരും താമസം ഒന്നിച്ചാക്കി. ദുബായിലെ ക്ഷേത്രത്തിൽ വച്ച് മാലയിട്ട് വിവാഹിതരായി. 2015 സെപ്റ്റംബറിൽ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയ ശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു.

ഇടയ്ക്ക് ഒരു തവണ അജേഷ് നാട്ടിലേക്കു തനിച്ചു പോയി. നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത നാട്ടിലും ആക്കി. എന്നിട്ടും ദുബായിൽ വന്ന് തനിക്കൊപ്പം അജേഷ് താമസിക്കുകയും ഭാര്യാ ഭർത്താക്കന്മാരായി കഴിയുകയും ചെയ്തു.അജേഷിന്റെ ഫോണിൽ നാട്ടിലെ വിവാഹത്തിന്റെ ഫോട്ടോ കണ്ടതും നാട്ടിലേക്കുള്ള അടിക്കടി യാത്രയുമാണ് തന്നെ അന്വേഷണത്തിനു പ്രേരിപ്പിച്ചതെന്നും ദുബായി ഭാര്യ വ്യക്തമാക്കി.

പരസ്പരം വഴക്കായതോടെ അജേഷ് തനിച്ചു നാട്ടിലേക്കു മടങ്ങി. കഴിഞ്ഞ ദിവസം യുവതിയും നാട്ടിലെത്തി. ബന്ധുക്കളുടെ എതിർപ്പു മറികടന്നു ടാക്സി വിളിച്ച് അജേഷിന്റെ വീടു തേടി വെച്ചൂച്ചിറയിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒരു മണിയോടെ വെച്ചൂച്ചിറയിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ടാക്സി ഡ്രൈവർ ഇവരെ രാത്രി തന്നെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ബന്ധുക്കളെ കൂട്ടിവരാൻ പറഞ്ഞ് ഇവരെ തിരിച്ചയച്ചു.

അതേസമയം,അജേഷ് കേരളത്തിലേ ഭാര്യയുമായി നാടുവിടുകയും ചെയ്തു.പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. തിരികെ ദുബൈയിലേക്ക് പോകാതിരിക്കാൻ പാസ്‌പോർട്ട് കണ്ടുകെട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP