Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിൻലാൻഡിൽ മേയറാകാൻ ഒരുങ്ങി രഞ്ജിത്ത് കുമാർ; മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഹാട്രിക് ജയം നേടിയ മരടു സ്വദേശി നഗരസഭാ അധ്യക്ഷ സ്ഥാനത്തിനു തൊട്ടടുത്ത്; മലയാളികൾ നാമമാത്രമായ സ്‌കാൻഡിനേവിയൻ രാജ്യത്തെ തുടർച്ചയായ ജയം മധുരതരമെന്നും രഞ്ജിത്ത്

ഫിൻലാൻഡിൽ മേയറാകാൻ ഒരുങ്ങി രഞ്ജിത്ത് കുമാർ; മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഹാട്രിക് ജയം നേടിയ മരടു സ്വദേശി നഗരസഭാ അധ്യക്ഷ സ്ഥാനത്തിനു തൊട്ടടുത്ത്; മലയാളികൾ നാമമാത്രമായ സ്‌കാൻഡിനേവിയൻ രാജ്യത്തെ തുടർച്ചയായ ജയം മധുരതരമെന്നും രഞ്ജിത്ത്

വൈറ്റില: സ്‌കാൻഡിനേവിയൻ രാജ്യമായ ഫിൻലാൻഡിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മലയാളിക്ക് തുടർച്ചയായി മൂന്നാം തവണയും ജയം. ഹമീൻലിന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മരട് തെക്കേടത്ത് പ്രഭാകരന്റെയും സുലോചനയുടെയും മകൻ രഞ്ജിത്ത് കുമാറാണ് ഹാട്രിക് വിജയം നേടിയിരിക്കുന്നത്. മേയർ സ്ഥാനം വരെ ഈ മരടു സ്വദേശിക്ക് ചിലപ്പോൾ ലഭിച്ചേക്കാം.

മലയാളി സാന്നിധ്യം തീരെ കുറവായ ഫിൻലാൻഡിൽ തുടർച്ചയായി നേടുന്ന തെരഞ്ഞെടുപ്പു ജയത്തിന് ഏറെ മധുരമുണ്ടെന്നു രഞ്ജിത്ത് പറഞ്ഞു. 2008-ൽ ഹമീൻലിനയിൽ ആദ്യം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നാല്പതാം സ്ഥാനം ആയിരുന്നത് ഇക്കുറി നാലാം സ്ഥാനമായി. അതായത് മേയർ സ്ഥാനത്തിന് തൊട്ടടുത്ത്.

നിലവിൽ ഹമീൻലിന റീജണൽ ഹോസ്പിറ്റൽ ചെയർമാൻ സ്ഥാനം അലങ്കരിക്കുന്ന രഞ്ജിത്ത് മേയർ സ്ഥാനത്തിനായി ശ്രമിക്കുന്നുണ്ട്. എങ്കിലും രാഷ്ട്രീയ നീക്കുപോക്കുകളിൽ അതെങ്ങനെയാകും എന്ന് കണ്ടറിയണം എന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി കൗൺസിലറായ രഞ്ജിത്ത് കൂടാതെ മറ്റു രണ്ടു മലയാളികൾ കൂടി മത്സരിച്ചിരുന്നു. എങ്കിലും വിജയം രഞ്ജിത്തിനൊപ്പം മാത്രമായി.

കുവോപിയോ എന്ന സ്ഥലത്ത് ചെങ്ങന്നൂർ സ്വദേശി റോൾസ് ജോൺ വർഗീസ്, എസ്പോ മുനിസിപ്പാലിറ്റിയിൽ ഭരണകക്ഷി സഖ്യ സ്ഥാനാർത്ഥിയായി കോഴിക്കോട് കൊടുവള്ളി സ്വദേശി ഷമീർ ഒറുപുറംകണ്ടത്തിൽ എന്നിവരായിരുന്നു മറ്റു മലയാളികൾ.

അരക്കോടിയിലേറെ ജനസംഖ്യയുള്ള ഫിൻലൻഡിൽ മലയാളികൾ 1200 പേരാണുള്ളത്. ആകെ 3,300 സ്ഥാനാർത്ഥികളാണ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. ഹമീൻലിന മലയാളി അസോസിയേഷന്റെ പിന്തുണ നിർണായകമായതായി രഞ്ജിത് പറഞ്ഞു.

അവിടെ നിലവിലുള്ള ഔപചാരിക വോട്ടു ചോദിക്കലിന്റെ വേലിക്കെട്ടു തകർത്ത് ഇന്ത്യൻ ശൈലിയിലെ വോട്ടു ചോദിക്കൽ ഗുണം ചെയ്തു. തലസ്ഥാനമായ ഹെൽസിങ്കിയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഹമീൻലിന. ഭാര്യ മിന്ന എക്ലോവയ്ക്കൊപ്പം 2001 മുതൽ രഞ്ജിത് ഫിൻലൻഡിൽ സ്ഥിര താമസമാണ്.

നാട്ടിൽ നാഗാർജുന കമ്പനിയിൽ ആയിരുന്നു ജോലി. ആയുർവേദ ഔഷധങ്ങളെ പറ്റി ജിജ്ഞാസയുമായി എത്തിയ വിനോദസഞ്ചാരിയായ മിന്നയുമായുള്ള അടുപ്പമാണ് വിവാഹത്തിൽ എത്തിച്ചത്. ഫിൻലൻഡിലെത്തി ഫിനീഷ് ഭാഷ പഠിച്ച് നഴ്സിങ് ബിരുദം എടുത്തു. മരട് മാങ്കായിൽ ഗവ. ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം തൃപ്പൂണിത്തുറ ആർട്സ് കോേളജിലായിരുന്നു പഠനം.

ഫുട്ബോൾ കളിക്കാരനായ രഞ്ജിത് അതും തിരഞ്ഞെടുപ്പ് പ്രചാരണ ആയുധം ആക്കിയിരുന്നു. മിന്നയുടെ കൂട്ടുകുടുംബം കൂടാതെ ഫിൻലൻഡ് വിദ്യാഭ്യാസ വകുപ്പിൽ ജോലിയുള്ള ജ്യേഷ്ഠൻ ഗണേശും കുടുംബവും നല്ല സഹായമാണ് നൽകുന്നതെന്ന് രഞ്ജിത് പറഞ്ഞു.

സഹോദരീ ഭർത്താവായ ആർടിസ്റ്റ് എവറസ്റ്റ് രാജാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഏകോപിപ്പിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP