Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

10 മാസമായി ശമ്പളമില്ലാതെ കുവൈറ്റിൽ ദുരിതത്തിൽ കഴിയുന്ന മലയാളി നഴ്‌സുമാർക്കു പ്രത്യാശയുടെ പൊൻകിരണം; പ്രശ്‌നം പരിഹരിക്കാമെന്ന് ഇന്ത്യൻ എംബസിയുടെ ഉറപ്പ്: മറുനാടൻ ഇംപാക്ട്

10 മാസമായി ശമ്പളമില്ലാതെ കുവൈറ്റിൽ ദുരിതത്തിൽ കഴിയുന്ന മലയാളി നഴ്‌സുമാർക്കു പ്രത്യാശയുടെ പൊൻകിരണം; പ്രശ്‌നം പരിഹരിക്കാമെന്ന് ഇന്ത്യൻ എംബസിയുടെ ഉറപ്പ്: മറുനാടൻ ഇംപാക്ട്

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ് സിറ്റി: പത്തുമാസമായി കുവൈറ്റ് ആംബുലൻസ് മിനിസ്ട്രിയുടെ കീഴിൽ ശമ്പള മില്ലാതെ ജോലി ചെയ്യുന്ന 327 നേഴ്‌സുമാരുടെ ദയനിയാവസ്ഥ തുറന്നു കാണിച്ച മറുനാടൻ മലയാളിയുടെ വാർത്ത ഫലം കാണുന്നു. ഇവരുടെ പ്രശ്‌നം പരിഹരിക്കാമെന്ന് ഇന്ത്യൻ എംബസി ഇവർക്കു ഉറപ്പു കൊടുത്തു.

കുവൈറ്റ് ആംബുലൻസ് മിനിസ്ട്രിയുടെ കീഴിൽ 10 മാസം മുൻപ് ഇവർ ജോലിയിൽ പ്രവേശിച്ചിട്ടും ഇതുവരെ ശമ്പളം കിട്ടിയില്ല. 22 ലക്ഷം രൂപ ഓരോരുത്തരിൽ നിന്നു വാങ്ങി ഏജൻസികൾ കയറ്റി വിട്ട ഇവരുടെ ഇപ്പോഴത്തെ ദയനീയാവസ്ഥ മറുനാടൻ വാർത്തയാക്കിയിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകനായ തൃശൂർ സ്വദേശി സതീഷ് കുമാർ കുവൈറ്റ് ഇന്ത്യൻ അംബാസഡറിനെ ഇ മെയിൽ വഴി ഈ പ്രശ്‌നം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും പരാതി ലഭിച്ചാൽ ഇതിൽ ഉടൻതന്നെ അന്വേഷണം നടത്താമെന്നും കുവൈറ്റ് ഇന്ത്യൻ എംബസി ഉറപ്പു നൽകിയിടുണ്ട്

22 ലക്ഷം രൂപ തലവരി പണം ഒരു തെളിവോ രേഖയോ ഇല്ലാതെയാണ് ഇവർ ജോലിക്കായി ഏജന്റിനെ ഏൽപ്പിച്ചത്. തുടർന്ന് ഇവർ കുവൈറ്റിലെത്തി. 10 മാസം മുൻപ് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു എന്നാൽ ഇതുവരെ ഒരു മാസത്തെ ശമ്പളം പോലും ഇവർക്കു നൽക്കാതെ ഇവരെ കബളിപ്പിക്കുന്ന വിവരം മറുനാടൻ വാർത്തയാക്കി. ഇതു കണ്ട് ഇന്ത്യൻ എംബസിക്കു സതിഷ് കുമാർ ഇമെയിൽ അയക്കുകയായിരുന്നു. മെയിൽ അയച്ചു ഒരു മണിക്കൂറിനുള്ളിൽ കുവൈറ്റ് ഇന്ത്യൻ എംബസി അധികൃതർ സതിഷിനെ നേരിട്ടു ഫോണിൽ ബന്ധപെട്ടു കാര്യങ്ങൾ തിരക്കുകയും അടിയന്തരമായി നേഴ്‌സുമാരുടെ വിവരങ്ങൾ നൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം ഉടൻതന്നെ നേഴ്‌സുമാരോട് കുവൈറ്റിലുള്ള ഇന്ത്യൻ എംബസിയുമായി നേരിട്ട് ബന്ധപ്പെടാനും ആവശ്യപ്പെട്ടു. ഇതിനെ തുടർന്നു സതീഷ് കുമാർ മറുനാടൻ മലയാളി ഓഫീസുമായി ബന്ധപ്പെട്ട് ഈ വിവരം അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കുവൈറ്റ് ആംബുലൻസ് മിനിസ്ട്രിയുടെ കീഴിൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന നേഴ്‌സുമാരിൽ ചിലർ ഇന്ത്യൻഎംബസിയെ കഴിഞ്ഞ ദിവസം സമീപിച്ചു. ഇവരുടെ പ്രശ്‌നങ്ങൾ നേരിട്ട് കേട്ട എംബസി ഇവർക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി ഇവർ പറഞ്ഞു.

കുവൈറ്റ് ഇന്ത്യൻ എംബസി ഇവരോട് ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ടവരെ ചേർത്ത് പരാതി നൽകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിക്ക് കൊടുവാനുള്ള പരാതിക്കുള്ള ഒപ്പുശേഖരണത്തിനായി ശ്രമിക്കുകയാണിവരിപ്പോൾ. 327 പേർ ഈ ജോലിക്കായി പണം കൊടുത്തു ശമ്പളമില്ലാതെ കുവൈറ്റിൽ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ഇവരെ എല്ലാവരെയും നേരിട്ട് കണ്ടു പരാതിയിൽ ഒപ്പ് വാങ്ങി കൊടുക്കുക എളുപ്പമല്ല എന്നതാണ് ഇവരുടെ ഇപ്പോഴത്തെ പ്രതിസന്ധി. വാർത്ത അറിയുന്നവർ ദയവു ചെയ്തു ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നു ഇവർ പറഞ്ഞു. വാർത്ത കണ്ട് ഇതിനകം പലരും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തന്നെ എംബസിക്ക് കൊടുക്കാനുള്ള പരാതിയിൽ കബളിപ്പിക്കപെട്ട നിരവധി നേഴ്‌സുമാർ ഒപ്പിട്ടതായി അറിയുന്നു. ഇത് അടുത്ത ദിവസം തന്നെ കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർക്കു മുൻപാകെ സമർപ്പിക്കും. തുടർന്ന് ഇതിൽ എംബസി അന്വേഷണം നടത്തും.

ഭക്ഷണം കഴിക്കാനോ നാട്ടിലേക്കു വിളിക്കാനോ പോലും പണമില്ലാത്ത അവസ്ഥയാണ് ഇവരിൽ പലരും. നാട്ടിൽ നിന്നും ഇവിടെ തന്നെ ജോലി ചെയുന്ന മറ്റു സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങിയാണ് ഇവർ ജോലിയില്ലാത്ത സമയത്തു ഭക്ഷണം കഴിക്കുന്നതു തന്നെ. 22 ലക്ഷം രൂപ ഏജന്റിനു കൊടുത്ത് ഇവിടെ എത്തിയവരിൽ സ്വന്തം അമ്മയും അച്ഛനും മരിച്ചിട്ടും നാട്ടിൽ എത്താൻ സാധിക്കത്തവരുമുണ്ട്. നിശ്ചയിച്ചു വച്ച സഹോദരിയുടെ വിവാഹതിനുള്ള തുക കൃത്യമായി കൊടുക്കാൻ സാധിക്കാത്തതുകൊണ്ട് സഹോദരിയുടെ വിവാഹം പോലും മുടങ്ങിയ ആളുകളും ഇവരുടെ ഇടയിൽ ഉണ്ട്. വാർത്ത പുറത്തുകൊണ്ടു വന്ന മറുനാടൻ മലയാളിയോട് ഇവരിൽ പലരും നേരിട്ട് വിളിച്ചു നന്ദി പറയുകയും ചെയ്തു. എംബസിയുടെ ഇടപെടൽ ഫലം കാണും എന്ന വിശ്വാസത്തിലാണ് ഇപ്പോൾ ഇവർ. ഒപ്പം രാജ്യത്തു പലയിടത്തും കുടുങ്ങി കിടക്കുന്നവർ ഇതുമായി ബന്ധപെട്ടവരെ സമീപിക്കാനും പരാതിയിൽ സഹകരിക്കാനും ഇവർ ആവശ്യപ്പെട്ടു.

  • നാളെ ദുഃഖ വെള്ളി (25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP