Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളുടെ ഏറ്റവും വലിയ പ്രശ്‌ന പരിഹാരത്തിനു പച്ചക്കൊടി കാട്ടി മോദി; ഉത്സവസമയത്തു വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ ഉത്തരവു നൽകി പ്രധാനമന്ത്രി; കൂടുതൽ സീറ്റുകൾ അനുവദിച്ചും എയർ ഇന്ത്യ നിരക്കുകൾ കുറച്ചും തുടക്കം: യുഎഇ സന്ദർശനം കൊണ്ടു ഫലം ഉണ്ടായ തൃപ്തിയിൽ പ്രവാസി ലോകം

പ്രവാസികളുടെ ഏറ്റവും വലിയ പ്രശ്‌ന പരിഹാരത്തിനു പച്ചക്കൊടി കാട്ടി മോദി; ഉത്സവസമയത്തു വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ ഉത്തരവു നൽകി പ്രധാനമന്ത്രി; കൂടുതൽ സീറ്റുകൾ അനുവദിച്ചും എയർ ഇന്ത്യ നിരക്കുകൾ കുറച്ചും തുടക്കം: യുഎഇ സന്ദർശനം കൊണ്ടു ഫലം ഉണ്ടായ തൃപ്തിയിൽ പ്രവാസി ലോകം

ന്ദിരാഗാന്ധിക്കുശേഷം ആദ്യമായി യുഎഇ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി എന്ന ക്രെഡിറ്റ് മോദിക്കു നൽകിയ മൈലേജ് ചില്ലറയല്ല. ദാവൂദ് ഇബ്രാഹിമിനെ തളയ്ക്കുന്നതുമുതൽ ഇസ്ലാമിക രാജ്യത്തിന്റെ സുരക്ഷയിൽ രാജ്യദ്രോഹം നടത്തുന്നവരെ പിടിക്കുന്നതുവരെയുള്ള ഒരുനിര ലക്ഷ്യങ്ങളുമായാണു മോദിയും സംഘവും മടങ്ങിയത്. ഈ സന്ദർശനം കൊണ്ടു പ്രവാസികളുടെ ഏറ്റവും വലിയ പ്രശ്‌നത്തിനു പരിഹാരം കാണാനും മോദി പച്ചക്കൊടി കാണിച്ചിരിക്കുന്നു. ഉത്സവസീസണിലെ വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാനാണു മോദിയുടെ ഉത്തരവ്.

വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസുകളിൽ വർധന വരുത്തണമെന്നാണ് ഒരു നിർദ്ദേശം. കൂടുതൽ സീറ്റുകൾ യാത്രക്കാർക്ക് ഉപയോഗിക്കാനാകും എന്ന അവസ്ഥ വരുന്നതോടെ വിമാനനിരക്കിലും ഗണ്യമായി കുറവുവരുമെന്ന രീതിയിലേക്കു മാറും. രാജ്യാന്തര റൂട്ടുകളിൽ കൂടാതെ പ്രാദേശിക യാത്രകൾക്ക് ഈടാക്കുന്ന അധിക വിമാന നിരക്കും നിയന്ത്രിക്കാൻ തുടർന്നുള്ള ഘട്ടങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കും. പൊതുമേഖലയിലുള്ള എയർ ഇന്ത്യയുടെ നിരക്കുകൾ കുറയ്ക്കുക എന്നതാണ്. സർക്കാർ അധീനതയിലുള്ള എയർ ഇന്ത്യ രാജ്യത്തെ ജനങ്ങൾ കൂടുതലുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാനിരക്കുകൾ ഗണ്യമായി കുറയ്ക്കുമ്പോൾ മറ്റു കമ്പനികളും ഇതേ മാതൃക പിന്തുടരാൻ നിർബന്ധിതരാകും.

നേപ്പാൾ ദുരന്തം പോലുള്ള അവസരങ്ങളിൽ ഇത്തരത്തിൽ വിമാനസർവീസുകൾ നടത്തിയിരുന്നുവെങ്കിലും ജനങ്ങൾ കൂടുതൽ യാത്രചെയ്യുന്ന ഉത്സവസീസണുകളിലും മറ്റും ഇതു നടപ്പാക്കുവാൻ എയർ ഇന്ത്യയോ മറ്റു വിമാനക്കമ്പനികളോ ശ്രമിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ഫലപ്രദമായ നീക്കങ്ങൾ നടത്തണമെന്നാണു പ്രധാനമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

ഓണത്തിനും മറ്റ് ഉത്സവ സീസണുകളിലും വിമാനകമ്പനികൾ ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നതിനെതിരെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ പരാതി പരിഗണിച്ചാണ് നിരക്കു കുറയ്ക്കുന്ന കാര്യത്തിൽ ശ്രദ്ധ ചെലുത്താൻ പ്രധാനമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. വിമാന നിരക്ക് കുറയ്ക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാനും നിർദ്ദേശം നൽകി.

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണു വിമാനക്കമ്പനികൾ ഇങ്ങനെ കൊള്ള നടത്തുന്നത്. ഈ വർഷത്തെ കൊള്ള കഴിഞ്ഞെങ്കിലും ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചാൽ വരും വർഷങ്ങളിൽ എങ്കിലും പ്രവാസികൾക്കു ഗുണമുണ്ടാകും എന്നാണു കണക്കുകൂട്ടൽ.

കേരളത്തിൽ നിന്നുള്ള ഒരു സംഘം യാത്രക്കാരാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നത്. സംസ്ഥാന സർക്കാരും കേന്ദ്രത്തോട് വിമാനയാത്രാനിരക്കു വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസണുകളിൽ വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി മലയാളികളാണ് കുടുംബസമേതം നാട്ടിലെത്തുന്നത്. എന്നാൽ കുത്തനെ വർധിപ്പിക്കുന്ന വിമാന നിരക്ക് അധിക ബാധ്യതയാണ് ഇവർക്ക് ഉണ്ടാക്കുന്നുണ്ട്. 15 മണിക്കൂർ നീണ്ട യൂറോപ്യൻ യാത്രയേക്കാൾ അധിക നിരക്കാണ് വെറും നാലും അഞ്ചും മണിക്കൂർ മാത്രം വേണ്ടി വരുന്ന ഗൾഫ് യാത്രകൾക്ക് ഈടാക്കുന്നത്. ഇക്കാര്യമാണ് മലയാളി സംഘം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP