Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയിൽ ഇരുന്ന് ഫേസ്‌ബുക്കിൽ തെറി പറയുന്നവർ ഇനി അകത്താകും; അനുമതിയില്ലാതെ വേറൊരാളുടെ ഫോട്ടോ ഇട്ടാൽ പോലും കുറ്റം; പുതിയ നിയമം നിങ്ങളെ അഴിക്കുള്ളിൽ ആക്കാതിരിക്കാൻ ശ്രദ്ധിക്കുക

യുഎഇയിൽ ഇരുന്ന് ഫേസ്‌ബുക്കിൽ തെറി പറയുന്നവർ ഇനി അകത്താകും; അനുമതിയില്ലാതെ വേറൊരാളുടെ ഫോട്ടോ ഇട്ടാൽ പോലും കുറ്റം; പുതിയ നിയമം നിങ്ങളെ അഴിക്കുള്ളിൽ ആക്കാതിരിക്കാൻ ശ്രദ്ധിക്കുക

ദുബായ്: യുഎഇയിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പരമാവധി ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങൾ അഴിക്കുള്ളിലാകും. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് യുഎഇയിൽ പുതിയ ദേശീയ നിയമം നിലവിൽ വരികയാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്കായിരിക്കും നിയമം നിലവിൽ വരിക.

രാജ്യത്തെ എല്ലാ മാദ്ധ്യമങ്ങളുടെയും പ്രവർത്തനങ്ങളുടെ മേൽനോട്ടം നാഷനൽ മീഡിയാ കൗൺസിലി (എൻഎംസി)നാണ്. സ്വതന്ത്രമായി പ്രവർത്തിക്കാനും തീരുമാനമെടുക്കാനും കൗൺസിലിന് അധികാരമുണ്ട്. രാജ്യത്തിനകത്തും പുറത്തും കാര്യാലയങ്ങൾ തുടങ്ങാനും അധികാരമുണ്ടായിരിക്കും. രാജ്യത്തിന്റെ മാദ്ധ്യമനയം തീരുമാനിക്കാനുള്ള ചുമതലയും എൻഎംസിയിൽ നിക്ഷിപ്തമാണ്. ഓരോ എമിറേറ്റിലെയും മാദ്ധ്യമങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുകയും അന്തിമ തീരുമാനമെടുക്കുകയും ചെയ്യും.

വ്യാജ ഇന്റർനെറ്റ് വിലാസം ഉപയോഗിച്ച് കുറ്റകൃത്യം ചെയ്താൽ/ മറ്റൊരാളുടെ ഐപി അനുമതി ഇല്ലാതെ ഉപയോഗിച്ചാൽ-അഞ്ചു ലക്ഷം ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും തടവും ഇതുരണ്ടുമോ അനുഭവിക്കേണ്ടിവരും. അനുവാദമില്ലാതെ ഒരു വ്യക്തിയുടെ ചിത്രമെടുക്കുന്നതുപോലും നിയമലംഘനത്തിന്റെ പരിധിയിൽവരും.അതിനാൽ ചിത്രങ്ങളെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധിച്ചുവേണം. 2012ലെ നിയമ പ്രകാരം ഇത്തരത്തിൽ ഒരാളുടെ ചിത്രമെടുക്കുന്നത് ആറുമാസം തടവോ അല്ലെങ്കിൽ 5ലക്ഷം ദിർഹം പിഴയോ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പൊതുസ്ഥലത്തും ഇത് ബാധകമാക്കും.

അപകീർത്തിപരമായ പ്രവർത്തികളെല്ലാം നിയന്ത്രിക്കാനാണ് നിയമത്തിലൂടെ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ സാമൂഹ്യമാദ്ധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധിച്ച് വേണം. യുഎഇയിൽ ഇരുന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അക്രമങ്ങൾക്കും മറ്റും ആഹ്വാനം ചെയ്യുന്നവർ ഏറെയാണ്. ഇക്കാര്യം ഇന്ത്യ യുഎഇയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇത്തരം പ്രചരണങ്ങൾ കൂടി ചെറുക്കുകയെന്ന ലക്ഷ്യവും യുഎഇയുടെ നീക്കത്തിന് പിന്നിലുണ്ട്.

ഇത്തരത്തിൽ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കൂടുതൽ കർക്കശമാക്കുകയാണ് യുഎഇ. അതിനാൽ നിയമാനുസൃതമായും സുരക്ഷിതമായും സമൂഹ മാദ്ധ്യമങ്ങളും ഇന്റർനെറ്റും ഉപയോഗിക്കണം. അല്ലാത്ത പക്ഷം ജയിൽ ശിക്ഷ ഉറപ്പായിരിക്കും. സൈബർ ബ്ലാക്ക് മെയിലിങ് പോലെയുള്ള കേസുകളിൽ പൊതുജനാവബോധം വളർത്താനായി അൽ അമീൻ സർവീസ് യുഎഇ ടെലകമ്യൂണിക്കേഷൻ അഥോറിറ്റിയുടെ സഹകരണത്തോടെ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.

അൽ അമീൻ സർവീസിലേക്ക് സൈബർ ക്രൈം അല്ലെങ്കിൽ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളെപ്പറ്റി ഇമെയിൽ, എസ്എംഎസ്, ടോൾഫ്രീ നമ്പർ എന്നിവയിലൂടെ അറിയിക്കാനും സംവിധാനം ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP