Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരിച്ചാലും പ്രവാസികളെ വെറുതെ വിടാതെ സർക്കാർ; ഇനി മുതൽ മൃതദേഹം നാട്ടിൽ എത്തുന്നതിനു 48 മണിക്കുർ മുമ്പ് മരണ സർട്ടിഫിക്കേറ്റ് അടക്കമുള്ള രേഖകൾ എത്തിച്ചേരുന്ന വിമാനത്താവളത്തിൽ നൽകണം; മൃതദേഹത്തോടൊപ്പം എത്തുന്നവർ ഒറിജിനൽ രേഖ കാണിച്ച് ഉറപ്പു വരുത്തിയാലേ വിട്ടുതരൂ

മരിച്ചാലും പ്രവാസികളെ വെറുതെ വിടാതെ സർക്കാർ; ഇനി മുതൽ മൃതദേഹം നാട്ടിൽ എത്തുന്നതിനു 48 മണിക്കുർ മുമ്പ് മരണ സർട്ടിഫിക്കേറ്റ് അടക്കമുള്ള രേഖകൾ എത്തിച്ചേരുന്ന വിമാനത്താവളത്തിൽ നൽകണം; മൃതദേഹത്തോടൊപ്പം എത്തുന്നവർ ഒറിജിനൽ രേഖ കാണിച്ച് ഉറപ്പു വരുത്തിയാലേ വിട്ടുതരൂ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ജീവിതകാലം മുഴുവൻ സ്വന്തം നാടിന് വേണ്ടി വിദേശത്ത് അധ്വാനിക്കുന്നവരുടെ വിയർപ്പാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായി നിലനിൽക്കുന്നത്. ലോകത്ത് ഏറ്റവും അധികം പ്രവാസിപ്പണം ഒഴുകുന്ന നാടാണ് ഇന്ത്യ. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും മരിച്ചുക്കുമ്പോൾ പോലും പ്രവാസിക്ക് നീതിലഭിക്കുന്നില്ലെന്നത് ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്നു. പ്രവാസികളെ കറവപ്പശുവായി മാത്രം കാണുന്ന സർക്കാറുകൾ അവരുടെ ശവപ്പെട്ടിയിൽ പോലും ലാഭക്കണ്ണോടെ നോക്കുകയാണ്.

വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പുതിയ കടമ്പ ഏർപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് ഇടയാക്കുന്നത്. മൃതദേഹം എത്തുന്നതിനു 48 മണിക്കൂർ മുൻപ് നാട്ടിലെ വിമാനത്താവളത്തിൽ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. രേഖകളുമായി ബന്ധുക്കൾ വിമാനത്താവളത്തിലെത്തുകയോ വിമാനത്താവളത്തിലേക്കു നേരിട്ട് ഇമെയിൽ ചെയ്യുകയോ ചെയ്യാം. ഈ നിബന്ധന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങാൻ വഴിയൊരുക്കുന്ന ഘട്ടത്തിൽ തന്നെ സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.

മൃതദേഹങ്ങൾ കൊണ്ടുവരാൻ കൂടുതൽ കാലതാമസമുണ്ടാക്കുന്നതാണു പുതിയ തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം വിവിധ വിമാനത്താവളങ്ങളിലെ ഹെൽത്ത് ഓഫിസർമാരാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. നിലവിൽ ഒറ്റദിവസം കൊണ്ട് ഗൾഫിൽ നിന്നു മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമായിരുന്നു.

ഇനിമുതൽ മൂന്നുദിവസമെങ്കിലും വേണ്ടിവരുമെന്ന് ഈ രംഗത്തുപ്രവർത്തിക്കുന്നവർ പറയുന്നു. മരണസർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയുടെ എൻഒസി, റദ്ദാക്കിയ പാസ്പോർട്ടിന്റെ പകർപ്പ് എന്നിവയാണു ഹാജരാക്കേണ്ടത്. രേഖകൾ ഇംഗ്ലിഷിൽ ആയിരിക്കണം. അംഗീകൃത ട്രാൻസ്ലേറ്റർ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയാലും മതി.

മൃതദേഹത്തോടൊപ്പം വരുന്നവർ എമിഗ്രേഷനു സമീപമുള്ള ഹെൽത്ത് കൗണ്ടറിൽ ഇവയുടെ ഒറിജിനലുകൾ കാണിക്കുകയും വേണം. സർട്ടിഫിക്കറ്റിൽ മരണകാരണം വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കാരണം വ്യക്തമായി പറയാൻ സാധിക്കാത്ത കേസുകളിൽ ഗുരുതര പകർച്ചവ്യാധികൾ ബാധിച്ചല്ല മരണമെന്ന് അതതു രാജ്യത്തെ ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തണം. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് ഇപ്പോഴത്തെ മാറ്റമെന്നാണ് കരിപ്പൂരിലെ ഹെൽത്ത് ഇൻസ്പെക്ടർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുത്.

മൃതദേഹം കൊണ്ടുപോകാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാലേ യു എ ഇയിലെ എംബാമിങ് കേന്ദ്രങ്ങളിൽ നിന്ന് എംബാം സർട്ടിഫിക്കറ്റുകൾ ലഭിക്കൂവെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകനായ അശ്റഫ് താമരശ്ശേരി പറഞ്ഞു. അപ്പോൾ ഇത് 48 മണിക്കൂർ മുമ്പ് നാട്ടിലെ വിമാനത്താവളത്തിൽ എങ്ങനെ ഹാജരാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

മരണം നടന്ന രാജ്യത്തെ പൊലീസിന്റെയും മറ്റു അധികൃതരുടെയും ഇന്ത്യൻ എംബസി അധികൃതരുടെയും നിരവധി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ നിലവിൽ മൃതദേഹങ്ങൾ മരിച്ച ദിവസമോ, അല്ലെങ്കിൽ പിറ്റേന്നോ നാട്ടിലെത്തിക്കാനാവുന്നുണ്ട്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഇത് സാധിക്കില്ല. ഇതുകൂടാതെ മരണ സർട്ടിഫിക്കറ്റിൽ മരണ കാരണം വ്യക്തമായി രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. അങ്ങനെ പറയാൻ സാധിക്കാത്ത മരണങ്ങളിൽ പകർച്ചവ്യാധിയോ അന്താരാഷ്ട്ര ആരോഗ്യ മേഖലയിൽ നോട്ടിഫൈ ചെയ്ത രോഗമോ അല്ല മരണകാരണമെന്ന് അതത് രാജ്യത്തെ ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തണം.

പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച വാരാണസിയിലേക്കും കോഴിക്കോട്ടേക്കും കൊണ്ടുപോകാനുള്ള മൃതദേഹങ്ങൾ ഏറ്റെടുക്കാൻ കാർഗോ കമ്പനികൾ വിസമ്മതിച്ചതായും അശ്റഫ് താമരശ്ശേരി പറഞ്ഞു. പുതിയ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് വിമാനത്താവളങ്ങളിലെ ആരോഗ്യവിഭാഗം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച് വിവിധ വിമാനത്താവളങ്ങളിലെ ഹെൽത്ത് ഓഫീസർമാരാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP