Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുകെയിൽ നിന്നും കഴിഞ്ഞ വർഷം സ്വയം മടങ്ങിയത് 5000 ഇന്ത്യക്കാർ; നാട് കടത്തിയത് 700 പേരെ; മോദി ഒപ്പിട്ടാൽ ഉടൻ നാട് കടത്താൻ ബ്രിട്ടൻ ഒരുങ്ങുന്നത് 75,000 ഇന്ത്യക്കാരെ; സമ്മർദം ശക്തമായിട്ടും ഇൻഡോ-യുകെ കരാർ നീളുന്നത് ഇങ്ങനെ

യുകെയിൽ നിന്നും കഴിഞ്ഞ വർഷം സ്വയം മടങ്ങിയത് 5000 ഇന്ത്യക്കാർ; നാട് കടത്തിയത് 700 പേരെ; മോദി ഒപ്പിട്ടാൽ ഉടൻ നാട് കടത്താൻ ബ്രിട്ടൻ ഒരുങ്ങുന്നത് 75,000 ഇന്ത്യക്കാരെ; സമ്മർദം ശക്തമായിട്ടും ഇൻഡോ-യുകെ കരാർ നീളുന്നത് ഇങ്ങനെ

ലണ്ടൻ: നിയമവിരുദ്ധ കുടിയേറ്റക്കാരെ മടക്കി അയക്കുന്നതിനായി ഇന്ത്യയും യുകെയും തമ്മിൽ ഒപ്പ് വയ്ക്കാനിരുന്ന പുതിയ കരാർ പ്രതിസന്ധിയിലായെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശന വേളയിൽ പുതിയ കരാറിൽ ഒപ്പ് വയ്ക്കുമെന്നുള്ള പ്രതീക്ഷ ശക്തമായിരുന്നുവെങ്കിലും ഇതിനെ തുടർന്ന് ഇന്ത്യക്കാർ വൻ തോതിൽ നാട് കടത്തപ്പെടുമെന്നുള്ള ആശങ്ക ശക്തമായതിനെ തുടർന്ന് ഈ കരാറിൽ ഒപ്പിടുന്നത് നീളുകയായിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. യുകെയിൽ നിന്നും മടങ്ങിയ ഇന്ത്യക്കാരുടെ ഏറ്റവും പുതിയ കണക്കുകളും ഈ സാഹചര്യത്തിൽ പുറത്ത് വന്നിട്ടുണ്ട്.

ഇത് പ്രകാരം യുകെയിൽ നിന്നും കഴിഞ്ഞ വർഷം സ്വയം മടങ്ങിയത് 5000 ഇന്ത്യക്കാരാണ്. ഇതിന് പുറമെ നിമയവിരുദ്ധമായി ഇവിടെ കഴിഞ്ഞിരുന്ന 700 ഇന്ത്യക്കാരെ നാട് കടത്തിയിട്ടുമുണ്ട്. പുതിയ കരാറിൽ  മോദി ഒപ്പിട്ടാൽ ഉടൻ നാട് കടത്താൻ ബ്രിട്ടൻ ഒരുങ്ങുന്നത് 75,000 ഇന്ത്യക്കാരെയാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സമ്മർദം ശക്തമായിട്ടും ഇൻഡോ-യുകെ കരാർ ഇത്തരത്തിൽ നീളുകയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. യുകെയിൽ നിയമവിരുദ്ധരായി കഴിയുന്ന കുടിയേറ്റക്കാരിൽ ഏറ്റവും വലിയ ഗ്രൂപ്പാണ് ഇന്ത്യക്കാർ.

ഇവരുടെ എണ്ണം 75,000ത്തിനും ഒരു ലക്ഷത്തിനും ഇടയിലാണെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരം ഇന്ത്യൻ പൗരന്മാരോട് ഉടൻ യുകെ വിട്ട് പോകാൻ നിരന്തരം ആവശ്യപ്പെടാറുണ്ടെന്നാണ് ബ്രിട്ടീഷ് അധികൃതർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ കരാറിൽ ഒപ്പിടുന്നതിന് മുമ്പ് കൺസന്റ് ക്ലോസ്, സുരക്ഷാ ആശങ്കകൾ, വമ്പിച്ച തോതിലുള്ള നാട് കടത്തലിനെ കുറിച്ചുള്ള ഭയം തുടങ്ങിയ പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഈ കരാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ഒഫീഷ്യൽ വെളിപ്പെടുത്തിയിരിക്കുന്നത്.

കൺസന്റ് ക്ലോസ് അനുസരിച്ച് ഒരു വിദേശി ബ്രിട്ടനിൽ തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ ആ വ്യക്തിയുടെ പശ്ചാത്തലവും പൗരത്വവുമായി ബന്ധപ്പെട്ട് സൂക്ഷ്മമായ നീരീക്ഷണമാണ് ബ്രിട്ടീഷ് അധികൃതർ നടത്തുന്നത്. ഇന്ത്യക്കാർക്ക് ചില പ്രത്യേക അവസരത്തിൽ ഇതിൽ ഇളവ് അനുവദിക്കാറുണ്ടെങ്കിലും നിയമവിരുദ്ധമായി യുകെയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ഈ പരിശോധനയിൽ ഒരിക്കലും ഇളവ് ലഭിക്കില്ല. പുതിയ കരാറിൽ ഒപ്പ് വച്ചാൽ യുകെയിൽ കഴിയുന്ന നിരവധി ഇന്ത്യക്കാരെ കൂട്ടത്തോടെ നാട് കടത്തുമെന്ന ആശങ്കയും ഇന്ത്യയ്ക്കുണ്ടെന്ന് ഒഫീഷ്യൽ വെളിപ്പെടുത്തുന്നു.

അതായത് ഇത്തരത്തിലൊരു കരാറിൽ ഒപ്പിട്ടാൽ എക്കണോമിക് മൈഗ്രന്റുകൾ അല്ലെങ്കിൽ നിയമവിരുദ്ധരായ മൈഗ്രന്റുകൾ തുടങ്ങിയ പരിഗണനകളൊന്നുമില്ലാതയും മനുഷ്യത്വ പരിഗണനകളുമില്ലാതെയും വൻ തോതിൽ നാട് കടത്തുമെന്നാണ് ഇന്ത്യ ആശങ്കപ്പെടുന്നത്. നിർദ്ദേശിക്കപ്പെട്ട മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് (എംഒയു) സംബന്ധിച്ച ചർച്ചകളിൽ പുതിയ കരാർ നിലവിലുള്ള ഇമിഗ്രേഷൻ നിയമങ്ങളുമായി ക്രമീകരിക്കുമെന്ന് യുകെ ഇന്ത്യക്ക് ഉറപ്പേകിയിരുന്നു. യുകെയിൽ നിയമവിരുദ്ധ കുടിയേറ്റക്കാർ ഏറെയെത്തുന്ന രാജ്യങ്ങളാണ് നൈജീരിയ, ചൈന, പാക്കിസ്ഥാൻ, ഘാന എന്നിവ. ഈ രാജ്യങ്ങളുമായി ഇത്തരത്തിലുള്ള കരാറിൽ തങ്ങൾ ഒപ്പിട്ടുണ്ടെന്നും ഇന്ത്യയുമായുള്ള ചർച്ചകൾക്കിടെ ബ്രിട്ടൻ എടുത്ത് കാട്ടിയിരുന്നു.

നിലവിലുള്ള ഇമിഗ്രേഷൻ പ്രക്രിയകളിൽ വൻ അഴിച്ച് പണി നടത്താൻ എഒയു വഴിയൊരുക്കുമെന്ന് യുകെ സമ്മതിച്ചിട്ടുണ്ടെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരു ഇന്ത്യൻ ഒഫീഷ്യൽ വെളിപ്പെടുത്തുന്നത്. ഉദാഹരണമായി ഇത്തരത്തിൽ ഒരാളെ യുകെയിൽ നിന്നും മടക്കി അയക്കാൻ ഒരുങ്ങുമ്പോൾ അയാൾ ഇന്ത്യൻ പാസ്പോർട്ടുള്ള ആളാണെങ്കിൽ വെരിഫിക്കേഷൻ 17 ദിവസത്തിനുള്ളിൽ നടക്കുന്നതായിരിക്കും. ആ വ്യക്തിക്ക് ഒരു യാത്രാ രേഖയില്ലെങ്കിൽ വെരിഫിക്കേഷൻ 70 ദിവസത്തിനുള്ളിൽ നടന്നിരിക്കും.അതായത് ചുരുക്കിപ്പറഞ്ഞാൽ എഒയു നിലവിൽ വന്നാൽ നിയമവിരുദ്ധ കുടിയേറ്റക്കാരെ മടക്കി അയക്കുന്നതിന് കൃത്യത വർധിക്കുമെന്ന് സാരം.

പ്രസ്തുത കരാർ വൈകുന്നതിനെ കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസ് നടത്തിയ അന്വേഷണങ്ങളോട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഔപചാരികമായി പ്രതികരിച്ചിട്ടില്ല.ഈ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനാൽ തങ്ങൾക്ക് ഇതിനെക്കുറിച്ച് അഭിപ്രായം പറയാൻ സാധിക്കില്ലെന്നാണ് ഒരു ഗവൺമെന്റ് ഒഫീഷ്യൽ പ്രതികരിച്ചിരിക്കുന്നത്. എംഒയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി കൂടുതൽ ചർച്ചകൾ നടത്താനാണ് യുകെ ആലോചിക്കുന്നതെന്നാണ് ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈകമ്മീഷന്റെ വക്താവ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP