Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്റ്റുഡന്റ് വിസ നിയമത്തിൽ മാറ്റമൊന്നുമില്ല; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഴയതുപോലെ തന്നെ അപേക്ഷ തുടരാം; രേഖകൾ കൃത്യമാണെങ്കിൽ വിസ നിഷേധിക്കില്ലെന്ന് ബ്രിട്ടൻ

സ്റ്റുഡന്റ് വിസ നിയമത്തിൽ മാറ്റമൊന്നുമില്ല; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഴയതുപോലെ തന്നെ അപേക്ഷ തുടരാം; രേഖകൾ കൃത്യമാണെങ്കിൽ വിസ നിഷേധിക്കില്ലെന്ന് ബ്രിട്ടൻ

ന്ത്യയിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ബ്രിട്ടൻ. വിസ അപേക്ഷാ നടപടികൾ ലഘൂകരിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയതിലുള്ള ആശങ്ക അറിയിച്ചപ്പോഴാണ് ബ്രിട്ടൻ ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രഖ്യാനവും ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വിസ നടപടികളുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ വക്താവ് പറഞ്ഞു.

ബ്രിട്ടനിലെ സർവകലാശാലകളിൽ പഠിക്കാൻ വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒരു നിയന്ത്രണവുമുണ്ടായിരിക്കില്ലെന്ന് വക്താവ് വ്യക്തമാക്കി. ഇന്ത്യൻ വിദ്യാർത്ഥികൾക്കു നൽകുന്ന ടയർ-4 വിസയിൽ 2018 മാർച്ചിലവസാനിച്ച സാമ്പത്തിക വർഷത്തിൽ 30 ശതമാനം വർധനയുണ്ടായെന്നും വക്താവ് പറഞ്ഞു. സ്റ്റുഡന്റ് വിസ അനുവദിക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റുഡന്റ് വിസ നടപടികൾ ലഘൂകരിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയ നടപടിയിൽ അസ്വാഭാവികതയില്ലെന്നും വക്താവ് പറഞ്ഞു. ഹോം ഓഫീസ് തയ്യാറാക്കുന്ന അപ്പൻഡിക്‌സ് എച്ച് പ്രകാരമുള്ള പട്ടിക ഓരോ സമയത്തെയും സാഹചര്യങ്ങളനുസരിച്ച് പുതുക്കിക്കൊണ്ടിരിക്കും. രാജ്യങ്ങളിലെ സുരക്ഷ സംബന്ധിച്ച ആശങ്ക അകലുന്നതനുസരിച്ച് പട്ടികയിൽ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും സ്വാഭാവികമാണെന്നും വക്താവ് പറഞ്ഞു.

കടുത്ത പരിശോധനകൾകൂടാതെ സ്റ്റുഡന്റ് വിസ സമർപ്പിക്കാവുന്ന 25 രാജ്യങ്ങളുടെ പട്ടികയാണ് ബ്രിട്ടീഷ് ഹോം ഓഫീസ് തയ്യറാക്കിയത്. പുതിയ ഇമിഗ്രേഷൻ നയത്തിന്റെ ഭാഗമായുള്ള ഈ പട്ടിക വെള്ളിയാഴ്ച ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിക്കുകയും ചെയ്തു. അമേരിക്ക, കാനഡ, ന്യൂസീലൻഡ്, ചൈന, ബഹ്‌റീൻ, സെർബിയ തുടങ്ങിയ രാജ്യങ്ങൾ ഈ പട്ടികയിലുണ്ട്. ഇന്ത്യയെ ഒഴിവാക്കിയതിന് ബ്രിട്ടനിൽ നടക്കുന്ന യു.കെ-ഇന്ത്യ വീക്കിൽ ഇന്ത്യൻ പ്രതിനിധികൾ വിമർശിക്കുകയും ചെയ്തിരുന്നു.

പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയ നടപടി അവഹേളനമാണെന്ന് യുകെ കൗൺസിൽ ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അഫയേഴ്‌സ് പ്രസിഡന്റ് കരൻ ബിലിമോറിയ പറഞ്ഞു. ബ്രിട്ടന്റെ യാഥാസ്ഥിതിക നിലപാടിന് ഉദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP