Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അബുദാബി കടൽപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മൊയ്തീന്റെ തന്നെയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾ;മൊയ്തീന്റെ ജോലി സ്ഥലം അടച്ചു പൂട്ടിയതിന്റെ മനോവിഷമത്തിൽ ആത്മഹത്യയെന്ന് നിഗമനം; അബുദാബി തീരത്തടിഞ്ഞ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി  

അബുദാബി കടൽപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മൊയ്തീന്റെ തന്നെയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾ;മൊയ്തീന്റെ ജോലി സ്ഥലം അടച്ചു പൂട്ടിയതിന്റെ മനോവിഷമത്തിൽ ആത്മഹത്യയെന്ന് നിഗമനം; അബുദാബി തീരത്തടിഞ്ഞ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി   

മറുനാടൻ ഡെസ്‌ക്‌

അബുദാബി: രണ്ട് മാസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് വർഷമായി അബുദാബിയിലെ ഒരു വർക്ക് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന എം.വി മൊയ്തീനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജൂൺ 19ന് അബുദാബി കടൽപ്പുറത്തു നിന്നും കണ്ടെത്തിയ മൃതദേഹം വൈകിയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

മൊയ്തീൻ ജോലി നോക്കിയിരുന്ന മുസഫയിലെ വർക്ക് ഷോപ്പ് അടച്ചുപൂട്ടിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ഇദ്ദേഹത്തിന് ജോലി നഷ്ടമായതായി ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെ തൊഴിൽ വിസയുടെ കാലാവധി കഴിഞ്ഞു. തുടർന്ന് പുറത്ത് ജോലി നോക്കിയാണ് മൊയ്തീൻ ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. മൊയ്തീൻ മാസങ്ങളോളം ബന്ധുക്കളെയൊന്നും വിളിക്കാതിരിക്കുന്നത് പതിവാണ്. അതിനാൽ തന്നെ കുറച്ച് നാളായി മൊയതീനെക്കുറിച്ച് വിവരമൊന്നുമില്ലെങ്കിലും ബന്ധുക്കൾക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സാമൂഹിക പ്രവർത്തകർ വഴി വിവരം അറിഞ്ഞ ബന്ധുക്കളെത്തി മൊയ്തീന്റെ മൃതദേഹം തിരിച്ചറിയുകയായിരുന്നു.

അതേസമയം, മൊയ്തീന്റെ പാസ്‌പോർട്ട് എവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറേ മാസങ്ങൾ മൊയതീൻ എവിടെയാണ് താമസിച്ചതെന്ന കാര്യത്തിലും വ്യക്തതയില്ല. നടപടികൾ പൂർത്തിയാക്കി മൊയ്തീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP