Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിപ്പാ വൈറസ് ബാധ: ബഹ്‌റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലും ജാഗ്രതാനിർദ്ദേശം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാനും രോഗബാധ സംശയിക്കുന്നവരെ ഐസൊലേറ്റ് ചെയ്യാനും സംവിധാനം; നടപടികൾ മുൻകരുതലെന്ന നിലയിൽ മാത്രം

നിപ്പാ വൈറസ് ബാധ: ബഹ്‌റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലും ജാഗ്രതാനിർദ്ദേശം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാനും രോഗബാധ സംശയിക്കുന്നവരെ ഐസൊലേറ്റ് ചെയ്യാനും സംവിധാനം; നടപടികൾ മുൻകരുതലെന്ന നിലയിൽ മാത്രം

മറുനാടൻ ഡെസ്‌ക്‌

ബഹ്‌റിൻ: കേരളത്തിൽ നിപ്പാ വൈറസ് നിയന്ത്രണവിധേയമായെന്ന് അധികൃതർ അവകാശപ്പെടുന്നതിനിടെ ബഹ്‌റിൻ വിമാനത്താളത്തിൽ ജാഗ്രതാനിർദ്ദേശം.ബഹ്‌റിൻ ആരോഗ്യ മന്ത്രാലയവും, ബഹ്‌റിൻ എയർപോർട്ട് കമ്പനിയും ചേർന്നാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.ബഹ്‌റിനിൽ ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധമെന്ന നിലയിലാണ് നടപടി.

ഇന്ത്യയിൽ നിന്നെത്തുന്നവരെ നീരീക്ഷിക്കാൻ 14,15 ഗേറ്റുകളിൽ ക്യാമറ സ്‌കാനറുകൾ സ്ഥാപിക്കും.അറൈവൽ ഗേറ്റായ 13 ബിയിൽ ആരോഗ്യ മന്ത്രാലത്തിലെ പരിശീലനം കിട്ടിയ നഴ്‌സുമാരെ ഹാൻഡ് സ്‌കാനിങ്ങിന് നിയോഗിക്കും.രോഗ ബാധ സംശയിക്കുന്നവരെ പ്രവേശിപ്പിക്കാൻ ഐസൊലേഷൻ റൂമും ഒരുക്കിയിട്ടുണ്ട്.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള ഫ്‌ളൈറ്റുകൾ മിഡിൽ ഏപ്രണിലെ വിദൂര സ്റ്റാൻഡുകളിലായിരിക്കും പാർക്ക് ചെയ്യുക.ചീഫ് എയർപോർട്ട് ഓപ്പറേഷൻസ് മാനേജർ മിഷേൽ ഹോഹൻബർഗറാണ് എല്ലാ ബഹ്‌റിൻ അന്താരാഷ്ട്ര വിമാനത്താവള പങ്കാളികൾക്കും കത്ത് അയച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP