Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

208 ലോകരാജ്യങ്ങളിൽ ഇന്ത്യാക്കാരില്ലാത്തത് പാക്കിസ്ഥാനിലും സാന്മാരിനോയിലും ഹോളീ സീയിലും മാത്രം; ഇന്ത്യൻ വംശജരടക്കം ലോകം എമ്പാടുമുള്ള മൂന്ന് കോടിയിലധികം ഇന്ത്യാക്കാർ; 42,60,000 പേരുമായി അമേരിക്ക ഇന്ത്യാക്കാരുടെ എണ്ണത്തിൽ മുമ്പിൽ; 30ലക്ഷം ഇന്ത്യാക്കാരുമായി സൗദി രണ്ടാമതും; 27ലക്ഷവുമായി മലേഷ്യ മൂന്നാമതും; 3567 ഇന്ത്യാക്കാര്ഡക്ക് മാത്രം സൗദി പൗരത്വം ലഭിച്ചപ്പോൾ ഖത്തറും നേപ്പാളും ഇതുവരെ ഒരു ഇന്ത്യാക്കാരനും പൗരത്വം നൽകിയിട്ടില്ല

208 ലോകരാജ്യങ്ങളിൽ ഇന്ത്യാക്കാരില്ലാത്തത് പാക്കിസ്ഥാനിലും സാന്മാരിനോയിലും ഹോളീ സീയിലും മാത്രം; ഇന്ത്യൻ വംശജരടക്കം ലോകം എമ്പാടുമുള്ള മൂന്ന് കോടിയിലധികം ഇന്ത്യാക്കാർ; 42,60,000 പേരുമായി അമേരിക്ക ഇന്ത്യാക്കാരുടെ എണ്ണത്തിൽ മുമ്പിൽ; 30ലക്ഷം ഇന്ത്യാക്കാരുമായി സൗദി രണ്ടാമതും; 27ലക്ഷവുമായി മലേഷ്യ മൂന്നാമതും; 3567 ഇന്ത്യാക്കാര്ഡക്ക് മാത്രം സൗദി പൗരത്വം ലഭിച്ചപ്പോൾ ഖത്തറും നേപ്പാളും ഇതുവരെ ഒരു ഇന്ത്യാക്കാരനും പൗരത്വം നൽകിയിട്ടില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൊഴിൽപരമായി വിദേശരാജ്യങ്ങളിൽ നിശ്ചിതകാലയളവിൽ സ്ഥിരമായി വസിക്കുന്നവരാണ് പ്രവാസികൾ. ഇവർക്ക് ഇന്ത്യൻ പൗരത്വമുണ്ടാകും. ചിലർ ജോലിക്കായി കുടിയേറി പാർത്ത് ആ രാജ്യത്തെ പൗരന്മാരായി. അങ്ങനെ എവിടെ പോയാലും ഇന്ത്യാക്കാരെ കാണാമെന്നാണ് വിശ്വാസം. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കിൽ മൂന്ന് രാജ്യത്ത് ഇന്ത്യാക്കാരില്ല. പിന്നെ എങ്ങനെ എവിടെ പോയാലും ഒരു മലയാളിയെങ്കിലും കാണുമെന്ന പഴമൊഴി ശരിയാകും? ലോകത്തെ 208 രാജ്യങ്ങളിൽ പാക്കിസ്ഥാനടക്കം മൂന്നിടത്ത് ഒരിന്ത്യക്കാരൻപോലും സ്ഥിരതാമസമില്ലെന്നതാണ് ഔദ്യോഗിക കണക്ക്.

പാക്കിസ്ഥാനു പുറമേ സാന്മാരിനോ, ഹോളിസീ തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ത്യക്കാരില്ലാത്തതെന്ന് വിദേശകാര്യമന്ത്രായലം പറയുന്നു പോളീസീയെന്നാൽ വത്തിക്കാനാണ്. അതുകൊണ്ട് തന്നെ ലോകത്ത് ആകെ 208 രാജ്യങ്ങളിൽ ഉണ്ടെങ്കിലും ഒരെറ്റ് ഇന്ത്യാക്കാർ പോലും ഇല്ലാത്തത് രണ്ടിടത്ത് മാത്രമാണെന്ന് വിലയിരുത്താം. പാക്കിസ്ഥാനിലും സാന്മാരിനോയിലും. അനേകം ബന്ധുക്കൾ പാക്കിസ്ഥാനിൽ ഉണ്ടെങ്കിലും ജോലി തേടിയോ ബിസിനസ് ആവശ്യത്തിനോ ആരും ഔദ്യോഗികമായി പാക്കിസ്ഥാനിൽ സെറ്റിൽ ചെയ്തിട്ടില്ലെന്നതാണ് സത്യം. ഔദ്യോഗിക കണക്ക് അനുസരിച്ച് വത്തിക്കാനിലും ഇന്ത്യാക്കാർ ഇല്ല. തൊഴിൽ തേടി എത്താൻ അവിടെ അവസരം ഇല്ലാത്തതു കൊണ്ടാണിത്. എന്നാൽ നൂറുകണക്കിന് ഇന്ത്യൻ വൈദികർ വത്തിക്കാനിലെ സെമിനാരികളിൽ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും മറ്റും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വത്തിക്കാനെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് അഭംഗിയാണ്.

ഇറ്റലിക്കകത്തെ സ്വതന്ത്ര രാഷ്ട്രം അതാണ് മാർപ്പാപ്പയുടെ ആസ്ഥാനമായ വത്തിക്കാൻ. 1929 ഫെബ്രുവരി 11 നാണ് ഇറ്റലിയുമായുള്ള കരാറിലൂടെ വത്തിക്കാൻ പരമാധികാര സ്വതന്ത്ര രാഷ്ട്രമാവുന്നത്. ഹോളി സീ എന്നാണ് ഇത് അറിയപ്പെടുന്നത്. വിസ്തീർണ്ണം കൊണ്ടും ജ-നസംഖ്യ കൊണ്ടും ലോകത്തെ ഏറ്റവും ചെറിയ രാഷ്ട്രമാണ് വത്തിക്കാൻ. ഇറ്റലിയിലെ റോമാ നഗരത്തിന് നടുക്കാണീ കൊച്ചു രാജ-്യം. അര സ്‌ക്വയർ കിലോമീറ്ററാണ് വിസ്തൃതി. 3.2 കിലോമീറ്ററാണ് ചുറ്റളവ്. 2004 ൽ ആകെ 921 പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവിടെ നിരവധി മലയാളികളുണ്ടെങ്കിലും ഇവരെല്ലാം ആത്മീയ കാര്യങ്ങൾക്കും തീർത്ഥാടനത്തിനുമായി എത്തുന്നവരാണ്. അതുകൊണ്ടാണ് ഈ യാത്രികരുടെ എണ്ണം കണക്കിൽപ്പെടാത്തത്.

വത്തിക്കാൻ കുന്ന് കെട്ടിടസമുച്ചയവും പള്ളിയും ഉൾപ്പെടുന്ന കൊച്ചു ഭൂപ്രദേശമാണിത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, സിസ്റ്റിൻ ചാപ്പൽ, വത്തിക്കാൻ മ്യൂസിയം എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. ഇവിടെ കടലില്ല, നദിയില്ല, കൃഷിയില്ല, ഉൽപ്പന്നങ്ങളുമില്ല. ക്രിസ്തുമതം ഉണ്ടാവുന്നതിന് മുൻപ് തന്നെ പരിപാവനമായി കരുതിയിരുന്ന ആൾപ്പാർപ്പില്ലാതിരുന്ന പ്രദേശമായിരുന്നു വത്തിക്കാൻ. എ.ഡി.326 ൽ ഈ പ്രദേശത്ത് ആദ്യം പള്ളിയുണ്ടായി. സെന്റ് പീറ്ററിന്റെ ഖബറിടമാണിതെന്നാണ് വിശ്വാസം. പിന്നീടാണിവിടെ ആളുകൾ താമസിച്ച് തുടങ്ങിയത്. മോസ്റ്റ് സെറീൻ റിപ്പബ്ലിക് ഓഫ് സാൻ മരീനോ യൂറോപ്പിലെ ഒരു രാജ്യമാണ്. ആൽപൈൻ പർവതനിരയിൽ ഇറ്റലിയുടെ ഉള്ളിലായാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇറ്റലിയുമായി മാത്രമേ ഇതിന് അതിർത്തിയുള്ളൂ. ഇവിടേയും ഇന്ത്യക്കാരില്ല. സുരക്ഷാ കാരണങ്ങളാലാണ് പാക്കിസ്ഥാനിൽ പ്രവാസികളായി ഇന്ത്യക്കാർ നിലയുറപ്പിക്കാത്തതെന്നും വ്യക്തമാണ്.

വിദേശകാര്യവകുപ്പിന്റെ കഴിഞ്ഞ ഡിസംബർവരെയുള്ള കണക്കുപ്രകാരം 3,08,43,419 ഇന്ത്യക്കാരാണ് വിദേശങ്ങളിലുള്ളത്. ഇവരിൽ 1,30,08,012 പേർ പ്രവാസികളാണ്. മറ്റുരാജ്യങ്ങളിലെ പൗരന്മാരായ ഇന്ത്യൻവംശജരുടെ എണ്ണം 1,78,35,407 ആണ്. ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് അമേരിക്കയിലാണ് (44,60,000). 31,80,000 പേർക്ക് അമേരിക്കൻ പൗരത്വവുമുണ്ട്. അങ്ങനെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മയായി അമേരിക്ക മാറുന്നു. അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 12,80,000. ഏറ്റവുംകൂടുതൽ പ്രവാസികളായ ഇന്ത്യക്കാർക്ക് താവളമാകുന്ന സൗദി അറേബ്യയാണ് മൊത്തം എണ്ണത്തിൽ രണ്ടാംസ്ഥാനത്ത് (30,53,567). 3567 പേർക്ക് സൗദി പൗരത്വമുണ്ട്. മലേഷ്യയാണ് എണ്ണത്തിൽ മൂന്നാമത്. പൗരത്വം നേടിയ 27,42,000 പേരടക്കം 29,86,274 ഇന്ത്യക്കാരിവിടെയുണ്ട്.

മൈക്രോനീഷ്യയിൽ ഒരു ഇന്ത്യൻ പ്രവാസിമാത്രമാണുള്ളത്. ആറുവീതം ഇന്ത്യക്കാരുള്ള എൽ സാവദോറും നൗറുവുമാണ് ഇക്കാര്യത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇതിൽ നൗറുവിലെല്ലാവരും പ്രവാസികളാണ്. എൽ സാവദോറിൽ മൂന്നുവീതവും. നേപ്പാളിലും ഖത്തറിലുമുള്ള ഇന്ത്യക്കാരെല്ലാം -പ്രവാസികളാണ് (ആറുലക്ഷം വീതം). പ്രവാസികളുടെ കാര്യത്തിൽ രണ്ടാംസ്ഥാനത്തുള്ള യു.എ.ഇ. (28,00,000) മൊത്തം എണ്ണത്തിന്റെ കാര്യത്തിൽ 28,03,751 പേരുമായി നാലാംസ്ഥാനത്താണ്. മ്യാന്മാറിൽ 8,337 പ്രവാസികളുണ്ട്. ഇന്ത്യൻ വംശജർ 20,00,000ഉം. അങ്ങനെ ആകെ 20,08,337 ഇന്ത്യാക്കാരുണ്ട്. ബ്രിട്ടിൽ ഇത് യഥാക്രമം 3,25,000 15,00,000 18,25,000 എന്നിങ്ങനെയാണ്. ശ്രീലങ്കയിൽ ഇത് 14,000, 16,00,000, 16,14,000 എന്നീ ക്രമത്തിലാണ്. ദക്ഷിണാഫ്രിക്ക 60,000 15,00,000 15,60,000, കാനഡ 1,84,320 8,31,865 10,16,185, കുവൈത്ത് 9,21,666 1,594 9,23,260, മൗറീഷ്യസ് 10,500 8,84,00 8,94,500 ഇങ്ങനെ പോകുന്നു കണക്ക്.

ഇന്ത്യൻ വംശജരെന്നാൽ വിദേശത്ത് പൗരത്വമെടുത്തയാൾ എന്നാണ് വിദേശകാര്യ വകുപ്പ് വിശദീകരിക്കുന്നത്. അവരോ പൂർവികരോ ഇന്ത്യയിൽ സ്ഥിരതാമസക്കാരായിരുന്നിരിക്കണം. ഇവർക്ക് ഇന്ത്യൻ പാസ്പോർട്ട് എപ്പോൾവേണമെങ്കിലും കിട്ടാം. ഇന്ത്യൻപൗരന്റെയോ വംശജന്റെയോ ജീവിതപങ്കാളിയും ഈ ഗണത്തിൽവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP