Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കുവൈറ്റിലേക്ക് മാത്രമല്ല സൗദിയിലേക്കും നഴ്‌സുമാരെ നിയമിച്ച് നോർക്കാ റൂട്ട്‌സ്; ഏജന്റുമാരുടെ കഴുത്തറുപ്പൻ ഫീസും ചതിയും ഭയക്കാതെ നിങ്ങൾക്കും ഇനി ഗൾഫിലെത്താം; നിരവധി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കുവൈറ്റിലേക്ക് മാത്രമല്ല സൗദിയിലേക്കും നഴ്‌സുമാരെ നിയമിച്ച് നോർക്കാ റൂട്ട്‌സ്; ഏജന്റുമാരുടെ കഴുത്തറുപ്പൻ ഫീസും ചതിയും ഭയക്കാതെ നിങ്ങൾക്കും ഇനി ഗൾഫിലെത്താം; നിരവധി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നിരവധി മലയാളികളുടെ സ്വപ്‌നമാണ് ഗൾഫ്. അതുകൊണ്ട് തന്നെ ഗൾഫിൽ കൊണ്ടു പോകാം എന്നു പറഞ്ഞാൽ ഉടൻ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് മണലാരണ്യത്തിൽ എത്തി ചതിക്കുഴിയിൽ വീഴുന്നത് നിരവധി മലയാളികളാണ്. ഇത്തരക്കാരുടെ ആശ്വാസമാണ് നോർക്കാ റൂട്ട്‌സ്. ഏജന്റുമാരുടെ കഴുത്തറുപ്പൻ ഫീസും ചതിയും ഭയക്കാതെ ഗൾഫിലെത്താൻ വീണ്ടും അവസരം ഒരുക്കിയിരിക്കുകയാണ് സർക്കാർ ഏജൻസിയായ നോർക്കാ റൂട്ട്‌സ്.

കുവൈറ്റിന് പിന്നാലെ സൗദി അറേബ്യയിലെക്ക് ചേക്കേറാനാണ് ഇത്തവണ നോർക്ക അവസരം ഒരുക്കിയിരിക്കുന്നത്. നഴ്‌സുമാർക്ക് പുറമേ ആരോഗ്യ മേഖലയിൽ നിരവധി തസ്തികകളിലാണ് ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഏജന്റുമാരുടെ കഴുത്തറുപ്പൻ ഫീസും ചതിയും ഭയക്കാതെ നിങ്ങൾക്കും ഇനി സുരക്ഷിതമായി ഗൾഫിലെത്തി ജോലി ചെയ്യാം.

സൗദി അറേബ്യയിലെ അൽ മൗവാസാത്ത് ആശുപത്രി നഴ്‌സ് (വനിത), ലാബ് ടെക്‌നിഷ്യൻ (വനിത), റെസ്പിരേറ്ററി തെറാപ്പിസ്റ്റ് (വനിത), സിഎസ്എസ്ഡി ടെക്‌നിഷ്യൻ (പുരുഷൻ), എക്‌സ് റേ ടെക്‌നിഷ്യൻ (വനിത), തസ്തികകളിലേക്കാണ് ഉദ്യോഗാർഥികളെ നോർക്ക റൂട്‌സ് മുഖേന തിരഞ്ഞെടുക്കുന്നത്.  യോഗ്യതയും മറ്റു വിവരങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ജൂലൈ 22. ഫോൺ: 18004253939 (ടോൾഫ്രീ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP