Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം വിവാഹം സൗദിയിൽ ഇരുന്നു തത്സമയം കണ്ട് യുവാവ്..! നിതാഖത്ത് ചതിച്ചപ്പോൾ സ്‌കൈപ്പിൽ വരനെ സാക്ഷിയാക്കി വധുവിന് സഹോദരി താലി ചാർത്തി; ഹാരിസ് ഖാന്റെയും ഷംലയുടെയും വിപ്ലവ വിവാഹത്തിന് അകമ്പടിയായത് സാങ്കേതിക വിദ്യ

സ്വന്തം വിവാഹം സൗദിയിൽ ഇരുന്നു തത്സമയം കണ്ട് യുവാവ്..! നിതാഖത്ത് ചതിച്ചപ്പോൾ സ്‌കൈപ്പിൽ വരനെ സാക്ഷിയാക്കി വധുവിന് സഹോദരി താലി ചാർത്തി; ഹാരിസ് ഖാന്റെയും ഷംലയുടെയും വിപ്ലവ വിവാഹത്തിന് അകമ്പടിയായത് സാങ്കേതിക വിദ്യ

റിയാദ്: സ്വന്തം വിവാഹം സൗദിയിൽ ഇരുന്നു തത്സമയം കണാൻ സാധിക്കുക.. ഒരു തരത്തിൽ പറഞ്ഞാൽ ഒരു ഭാഗ്യം തന്നെയാണ് ഇക്കാര്യം. ഹാരിസ് ഖാൻ എന്ന കൊല്ലം വെളിയം സ്വദേശിയായ യുവാവാണ് ഈ അപൂർവ്വ ഭാഗ്യം സിദ്ധിച്ച വരൻ. നിതാഖത്ത് മൂലം വിവാഹത്തിന് എത്താൻ സാധിക്കാതെ വന്നതോടെ ഹാരിസിന് വേണ്ടി സഹോദരി വധു ഷംലയെ താലി ചാർത്തിയത്. ഈ രംഗങ്ങൾ റിയാദിൽ ഇരുന്ന് സ്‌കൈപ്പിലൂടെ ഹാരിസ് കാണുകയും ചെയ്തു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്തായാലും എല്ലാ കാര്യങ്ങളും ശുഭകരമായി അവസാനിക്കുകയായിരുന്നു.

കൊല്ലം ജില്ലയിലെ വെളിയം സ്വദേശിയായ ഹാരിസ് ഖാന്റെ വിവാഹം നടന്നത് ആലപ്പുഴയിലാണ്. നേരത്തെ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപേ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ സൗദിയിലെ സ്വദേശിവത്കരണം മൂലം ഹാരിസിന് വിവാഹത്തിൽ പങ്കെടുക്കാനായില്ല. സൗദിയിലെ സ്വകാര്യകമ്പനിയിൽ മാർക്കറ്റിങ് മാനേജരായിരുന്ന ഹാരിസിന്റെ യാത്ര നിതാഖാത് മൂലം മുടങ്ങുകയായിരുന്നു.

മക്ക കിങ് ഫഹദ് ആശുപത്രിയിലെ നഴ്‌സായ ഷംലയുമായുള്ള വിവാഹം ഡിസംബർ ഒന്നിന് തീരുമാനിച്ചുറപ്പിച്ചതായിരുന്നു. വിവാഹത്തിനായി കഴിഞ്ഞ നവംബർ 15നാണ് ഹാരിസ് നാട്ടിലേക്ക് പോകേണ്ടിയിരുന്നത്. വരന് വിവാഹത്തിന് എത്താൻ കഴിയാത്തതിനാൽ ഹാരിസിന്റെ സഹോദരി നജിത ഷംലയ്ക്ക് മിന്നുകെട്ടുകയായിരുന്നു. വിവാഹത്തിന്റെ തലേന്ന് വരെ നാട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഹാരിസ്.

എന്നാൽ കമ്പനിയിൽ നിന്ന് പെട്ടെന്ന് മൂന്നു സൗദി തൊഴിലാളികൾ ജോലി വിട്ടുപോയതോടെ ഹാരിസിന്റെ കാര്യം പരുങ്ങലിലായി. കമ്പനി പ്രതിസന്ധിയിലായതോടെ ഹാരിസിന് ലീവ് ലഭിച്ചില്ല. തുടർന്ന് കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂല നീക്കങ്ങൾ ഉണ്ടായെങ്കിലും ഒന്നും ഫലവത്തായില്ല. ഒടുവിൽ സ്വന്തം വിവാഹം സൗദിയിലിരുന്ന് കാണേണ്ടിവന്നു ഹാരിസിന്.

ഇനി നിക്കാഹ് കഴിച്ച് അടുത്തവരവിനാകും ഇരുവരും ജീവിതത്തിലേക്ക് കടക്കുന്നത്. നിക്കാഹിന് മുൻപ് താലികെട്ടെന്ന അപൂർവതയ്ക്കും ഇരുവരുടെയും നിശ്ചയദാർഢ്യം മൂലം വഴിയൊരുങ്ങി. നിക്കാഹ് മുടങ്ങുകയെന്നാൽ കല്യാണം തന്നെ ഉപേക്ഷിക്കുകയെന്ന ശീലമൊന്നും പാലിക്കാൻ ഷംലയും വീട്ടുകാരും തയ്യാറല്ലായിരുന്നു. നിക്കാഹിന് മുൻപേ വിവാഹ സൽക്കാരം നടത്താനും, സഹോദരി താലി കെട്ടാനും തീരുമാനമായി.

ഇന്നലെ താമരക്കുളത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അങ്ങനെ ഹാരിസിന്റെ സഹോദരി ഷംലയുടെ കഴുത്തിൽ താലികെട്ടി. നിക്കാഹിന് മുൻപ് താലികെട്ടുകയെന്ന മാറ്റത്തിനും ഈ വിവാഹം സാക്ഷ്യം വഹിച്ചു. ഈ താലികെട്ടൽ സൗദിയിലിരുന്ന് സ്‌കൈപ്പിലാണ് ഹാരിസ് കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP