Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങൾ വിദേശത്തു ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനാണോ? എങ്കിൽ നിങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ വഴി വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യാം; ഇതുവരെ രജിസ്റ്റർ ചെയ്ത 24,348 പ്രവാസികളിൽ 23556 പേരും മലയാളികൾ; പിന്നെ താൽപ്പര്യം 364 പഞ്ചാബികൾക്കും 14 ഗുജറാത്തികൾക്കും

നിങ്ങൾ വിദേശത്തു ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനാണോ? എങ്കിൽ നിങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ വഴി വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യാം; ഇതുവരെ രജിസ്റ്റർ ചെയ്ത 24,348 പ്രവാസികളിൽ 23556 പേരും മലയാളികൾ; പിന്നെ താൽപ്പര്യം 364 പഞ്ചാബികൾക്കും 14 ഗുജറാത്തികൾക്കും

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: പ്രവാസി വോട്ടവകാശത്തിന് വേണ്ടി ശക്തമായി വാദിച്ചവരിൽ മുന്നിൽ മലയാളികളാണ്. രാഷ്ട്രീയത്തോട് അതീവമായി താൽപ്പര്യം ഉള്ളതു കൊണ്ട് തന്നെയാണ് മലയാളികൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കുന്നത്. എങ്കിലും ലക്ഷക്കണക്കിന് മലയാളികൾക്ക് വോട്ടു ചെയ്യാൻ യാതൊരു താൽപ്പര്യവും ഇല്ല. വോട്ട് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് വേണ്ടി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നടപടികൾ തുടങ്ങി കഴിഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനം സജീവമാക്കി.

പ്രവാസി ഇന്ത്യക്കാർക്ക് വോട്ടിങ് സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച പ്രത്യേക തിരഞ്ഞെടുപ്പ് പോർട്ടൽ വഴിയാണ് വോട്ടു ചെയ്യുന്നതിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ, വോട്ടിന് വേണ്ടി വാദിച്ച ആവേശമൊന്നും പ്രവാസികൾക്ക് വോട്ടു ചെയ്യാനുള്ള കാര്യത്തിൽ ഇല്ലെന്നാണ് വ്യക്താകുന്നത്. പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 24,000 പേർ പക്ഷേ ഇവരിൽ 98 ശതമാനം പേരും കേരളത്തിൽ നിന്നുള്ളവരാണ്.

പ്രവാസി ഇന്ത്യക്കാരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ഓൺലൈൻ പോർട്ടലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപം നൽകിയത്. വോട്ട് ചെയ്യാൻ താത്പര്യമുള്ളവരെ കണ്ടെത്താനായി പോർട്ടലിൽ രജിസ്ട്രേഷൻ സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

ഇന്ത്യയിൽ വോട്ടവകാശമുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുണ്ടെങ്കിലും സൈറ്റിൽ രജിസ്റ്റർ ചെയ്തത് 24,348 പേർ മാത്രമാണ്. ഇതിൽ 23,556 പേരും മലയാളികൾ. 364 പഞ്ചാബിൽ നിന്നും 14 പേർ ഗുജറാത്തിൽ നിന്നും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ പൗരത്വമുള്ള മറ്റൊരു രാജ്യത്തും പൗരത്വമില്ലാത്തവർക്കാണ് പ്രവാസി വോട്ടിന് അർഹതയുള്ളത്. തങ്ങളുടെ പാസ്പോർട്ടിലെ വിവരങ്ങൾ നൽകി വേണം പോർട്ടലിൽ രജിസ്റ്റർ ചെയ്യുവാൻ. വിസ സംബന്ധിച്ച വിവരങ്ങളും ചേർക്കേണ്ടതുണ്ട്. അപേക്ഷന്റെ മണ്ഡലത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രജിസ്ട്രേഷൻ സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ വിവരങ്ങൾ വിദേശത്തെ മേൽവിലാസത്തിൽ തപാലായി ലഭിക്കും. അതേസമയം പ്രവാസി വോട്ടർമാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് ഉണ്ടാവില്ലെന്നും നാട്ടിലുള്ളപ്പോൾ പാസ്പോർട്ടുമായി വന്ന് വോട്ട് ചെയ്യാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

ലഭ്യമായ കണക്കുകൾ പ്രകാരം 10,000-നും 12,000-നും മധ്യേ പ്രവാസി വോട്ടർമാർ മാത്രമാണ് തിരഞ്ഞെപ്പുകളിൽ വോട്ട് ചെയ്യാനായി ഇന്ത്യയിലെത്തുന്നത്. വിമാനടിക്കറ്റിനുള്ള വലിയ തുക ചെലവാക്കി വോട്ട് ചെയ്യാൻ പ്രവാസി വോട്ടർമാർക്ക് താത്പര്യമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയ സാധ്യതകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരയുന്നത്. നാട്ടിൽ ചുമതലപ്പെടുത്തുന്ന ആളെ കൊണ്ട് പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കുന്ന രീതിയിൽ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ഈ മാസം തീരുമാനിച്ചിരുന്നു. പുതിയ പരിഷ്‌കാരം നിലവിൽ വരുന്നതോടെ സൈനികരെ പോലെ പ്രവാസികൾക്കും വിശ്വസ്തരെ ഉപയോഗിച്ച് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാം.

അതേസമയം പ്രവാസി ഇന്ത്യക്കാർക്ക് വിദേശത്തുനിന്ന് വോട്ട് രേഖപ്പെടുത്താനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രം ഒരുങ്ങുന്നത്. പ്രവാസികളായ വി.പി. ഷംസീറും നാഗേന്ദർ ചിന്ദമുമാണ് പ്രവാസി വോട്ട് സംബന്ധിച്ച് 2013-ൽ പൊതുതാത്പര്യ ഹർജികൾ നൽകിയത്. പ്രവാസികൾക്ക് വോട്ടിന് അവസരമൊരുക്കാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നേരത്തേ അന്ത്യശാസനം നൽകിയിരുന്നു.

പ്രവാസികൾക്ക് വോട്ടിന് സൗകര്യമുണ്ടാക്കാമെന്നത് കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും തത്ത്വത്തിൽ അംഗീകരിച്ചതാണ്. എന്നാൽ ഏതുരീതിയിൽ നടപ്പാക്കണമെന്നകാര്യത്തിലാണ് തീരുമാനമാവാത്തത്. വിദേശത്തു നിന്നും വോട്ട് ചെയ്യാനുള്ള സാധ്യതകളാണ് ഇപ്പോൾ ഇലക്ഷൻ കമ്മീഷൻ പരിശോധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP