1 usd = 68.42 inr 1 gbp = 89.72 inr 1 eur = 79.84 inr 1 aed = 18.63 inr 1 sar = 18.24 inr 1 kwd = 226.18 inr

Jul / 2018
18
Wednesday

ദാ ഇപ്പം ശരിയാക്കാം; ബ്രിട്ടീഷ് സന്ദർശനത്തിന് എത്തിയ ആറ്റിങ്ങൽ എം പി ഷാലു ചാക്കോയ്ക്ക് വാക്ക് നൽകി; അച്യുതാനന്ദൻ കൊണ്ടുവന്ന നെൽവയൽ നീർത്തട സംരക്ഷണ ബിൽ ഇല്ലാതാക്കാൻ പിണറായി തയ്യാറാകുമോ? ഭേദഗതി നിർദ്ദേശത്തിലെ തീരുമാനം വൈകാതെ

September 15, 2017 | 11:17 AM IST | Permalinkദാ ഇപ്പം ശരിയാക്കാം; ബ്രിട്ടീഷ് സന്ദർശനത്തിന് എത്തിയ ആറ്റിങ്ങൽ എം പി ഷാലു ചാക്കോയ്ക്ക് വാക്ക് നൽകി; അച്യുതാനന്ദൻ കൊണ്ടുവന്ന നെൽവയൽ നീർത്തട സംരക്ഷണ ബിൽ ഇല്ലാതാക്കാൻ പിണറായി തയ്യാറാകുമോ? ഭേദഗതി നിർദ്ദേശത്തിലെ തീരുമാനം വൈകാതെ

കെ ആർ ഷൈജുമോൻ

ലണ്ടൻ: രണ്ടു പതിറ്റാണ്ട് മുൻപുള്ള കേരളം. കയ്യിൽ ചുകപ്പ് പതാകകളുമായി കെഎസ്‌കെടിയു പ്രവർത്തകർ നാടെങ്ങും നെൽവയലുകൾ തപ്പി നടക്കുന്ന സമയം. അവർക്ക് നേതൃത്വം നൽകാൻ വി എസ് അച്യുതാനന്ദൻ എന്ന സി.പി.എം നേതാവും. കേരളം ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത സമര ചിത്രം. പാടങ്ങൾ നികത്തുന്നതിന് എതിരായിരുന്നു സമരം എങ്കിലും പതിറ്റാണ്ടായി കപ്പയും വാഴയും കാർഷിക വിളകളും നിറഞ്ഞു നിന്ന ഭൂയിടങ്ങൾ സമരക്കാരുടെ കയ്യിലെ മൂർച്ചയുള്ള ആയുധങ്ങൾക്ക് ഇരയായി.

കേരളം വീണ്ടും നക്‌സൽ ബാരി സമര നാളുകളുടെ ഓർമ്മയിലേക്ക് നീങ്ങിയ ദിനങ്ങൾ. അപ്രതീക്ഷിതമായി വി എസ് എന്ന ബിംബം നേതൃത്വ പദവിയിലേക്ക്. പാർട്ടി പോലും അദ്ദേഹത്തെ തടയാനാകാതെ നിസ്സഹായമായി. ഒടുവിൽ മാധ്യമങ്ങൾ ഉയർത്തിയ കടുത്ത എതിർപ്പിൽ കൊടികുത്തു സമരത്തിന് താൽകാലിക അന്ത്യം. പാർട്ടിയിലെ ഒരു പറ്റം ആളുകളും വെട്ടിനിരത്തൽ രീതിക്കു എതിരായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ഏതായാലും ചരിത്രം സമരത്തെ എങ്ങനെ വിലയിരുത്തിയാലും വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറാൻ ആ സമരവും മുഖ്യ പങ്കു വഹിച്ചു എന്ന് തീർച്ചയാണ്.

തുടർന്ന് പല മന്ത്രിസഭകൾ വന്നു പോയെങ്കിലും മങ്കൊമ്പിൽ തുടങ്ങിയ സമരത്തിന് നിയമ പരിരക്ഷ ലഭിക്കും വിധം നെൽവയൽ നീർത്തട സംരക്ഷണ നിയമം രൂപീകൃതമാകുന്നത് പിന്നെയും പത്തു വർഷം കഴിഞ്ഞു 2008 ലാണ്. കാരണം നായനാർ ജീവിച്ചിരിക്കുമ്പോൾ മുഖ്യമന്ത്രി കസേര സ്വപ്നം കാണാൻ വി എസിനു കഴിയുമായിരുന്നില്ല. വി എസ് നയിച്ച സമര ശേഷം സി.പി.എം കേരളം ഭരിച്ചെങ്കിലും നെൽവയൽ സംരക്ഷണ നിയമം സാധ്യമാക്കാൻ വിഎസിന് കഴിഞ്ഞിരുന്നില്ല. വെട്ടിനിരത്തലിന്റെ ഫലമാണോ പാർട്ടിയിലെ പടല പിണക്കത്തിന്റെ ഫലമാണോ എന്നുറപ്പില്ലെങ്കിലും തുടർന്ന് ഉണ്ടായ നിയമ സഭ ഇലക്ഷനിൽ പാർട്ടിയുടെ ചുടുരക്തം ഒഴുകുന്ന ആലപ്പുഴയിലെ മാരാരിക്കുളത്തെ പി ജെ ഫ്രാൻസിസിനോട് 1965 വോട്ടുകൾക്ക് തോൽക്കാനായിരുന്നു വിഎസിന്റെ വിധി.

പിന്നീട് ഇ കെ നായനാർ 2004 ൽ ഓർമ്മയായി ശേഷമാണ് വിഎസിനു കളം തിരിച്ചു പിടിക്കാൻ കഴിയുന്നത്. തുടർന്ന് 2006 ൽ അധികാരം കൈക്കലാക്കിയ ശേഷം രണ്ടു വർഷം പിന്നിടുമ്പോഴാണ് വി എസ് ഈ നിയമത്തിൽ ഒപ്പിടാൻ കഴിയുന്നത്. തുടർന്ന് ബിൽ പാസ്സാക്കുന്ന ഘട്ടത്തിൽ 2011 ൽ ഭേദഗതിയും സംഭവിച്ചു. അപ്പോഴേക്കും അധികാരം അച്യുതാനന്ദന്റെ കൈകളിൽ നിന്നും ചോർന്നിരുന്നു.

ഇത്തരത്തിൽ രൂപീകൃതമായ ഒരു പ്രധാന ബില്ലിൽ സമുചിതമായ മാറ്റം ആവശ്യമാണെന്ന് യുകെ മലയാളികളിൽ ഒരാൾ ആവശ്യപ്പെട്ടപ്പോളാണ് മുൻപിൻ ആലോചിക്കാതെ ദാ ഇപ്പം ശരിയാക്കാം എന്ന് ഒരു സാമുദായിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആറ്റിങ്ങൽ എം പി ഉറപ്പു നൽകിയിരിക്കുന്നത്. എല്ലാം ശരിയാക്കാം എന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്റെ ഹാങ്ങ് ഓവറിലാണോ എം പി ഇത്തരം ഒരു ഉറപ്പു നൽകിയത് എന്നറിയാൻ കേവലം ഒരാഴ്ച കാത്തിരുന്നാൽ മതിയത്രെ. തിരുവനന്തപുരത്തു വിമാനമിറങ്ങിയാൽ ആദ്യം ചെയ്യുന്ന കാര്യം ഇതായിരിക്കുമെന്നാണ് അദ്ദേഹം മുൻ ഡികെസി പ്രസിഡന്റ് കൂടിയായ പൂളിലെ ഷാലു ചാക്കോക്ക് നൽകിയിരിക്കുന്ന ഉറപ്പ്.

കേരള ജനസംഖ്യയിൽ അടുത്ത കാലത്തായി ഉണ്ടായ വർധനക്ക് ഊന്നൽ നൽകിയാണ് ഷാലൂ ചാക്കോ നൽകിയ പരാതി ആരംഭിക്കുന്നത്. ഈ ജനത്തെ മുഴുവൻ എവിടെ സൗകര്യപ്രദമായി പാർപ്പിക്കും എന്ന സന്ദേഹമാണ് അദ്ദേഹം ഉയർത്തുന്നത്. നെൽവയൽ നീർത്തട സംരക്ഷണ ബിൽ അനുസരിച്ചു പുതിയ പാർപ്പിട സംരക്ഷണ പദ്ധതികൾ ആരംഭിക്കാൻ കഴിയാതെ പോകുന്നതും കൃഷി നഷ്ടമായ സാഹചര്യത്തിൽ തരിശു നിലങ്ങൾ രൂപം കൊള്ളുന്നതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനും അരനൂറ്റാണ്ടിനും ഇടയിൽ എത്ര പാടശേഖരങ്ങളിൽ വിത്തിറക്കൽ നടന്നതായി സർക്കാരിന് ഗ്രാഹ്യം ഉണ്ടോ എന്ന സന്ദേഹവും പരാതിയുടെ കേന്ദ്ര ബിന്ദുവാണ്. ഇത്തരം തരിശു നിലങ്ങൾ സാംക്രമിക രോഗ കീടങ്ങളുടെ വിളനിലമായി മാറുകയാണ്. ഇതിനു മാറ്റം ഉണ്ടാകണം.

അടുത്തിടെ ഉണ്ടായ മുംബൈ, അമേരിക്കൻ വെള്ളപ്പൊക്കങ്ങൾ പോലും ഭൂമിയുടെ യഥാർത്ഥ പരിരക്ഷ ഉണ്ടാകുന്നില്ല എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും അദ്ദേഹം എം പി യെ ധരിപ്പിച്ചു. ഇത്തരം എതിർ ഘടകങ്ങൾ സംസ്ഥാനത്തു രൂപം കൊള്ളാൻ 2008 ൽ ഇടതുപക്ഷ സർക്കാർ രൂപം നൽകിയ നെൽവയൽ, നീർത്തട സംരക്ഷണ ബിൽ പ്രധാന കാരണമായി മാറുക ആണെന്നും അതിനാൽ ഈ ബിൽ അസാധുവാക്കി മാറ്റാൻ ശ്രമം നടത്തണം എന്നുമാണ് പരാതിയുടെ കർഷകൻ കൂടിയായ ഷാലു ചാക്കോ ആവശ്യപ്പെടുന്നത്. യുകെയിൽ ഏറ്റവും കൂടുതൽ മുന്തിരി ഉൽപ്പാദിപ്പിക്കുന്ന മലയാളികളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

സമുദായ സംഘടനാ വൂസ്റ്ററിൽ നടത്തിയ പരിപാടിയിൽ മാത്രം പങ്കെടുത്തു ഒരാഴ്ച നീണ്ടു നിന്ന യുകെ സന്ദർശനം അവസാനിപ്പിച്ച് സമ്പത്ത് എം പി ഇന്നലെ കേരളത്തിലേക്ക് മടങ്ങി. ഇതിനിടയിൽ ലണ്ടൻ സന്ദർശിക്കാനും ഏതാനും സൗഹൃദ സദസുകളിൽ പങ്കെടുക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. എന്നാൽ എന്തുകൊണ്ടോ, യുകെയിൽ ഈ ദിവസങ്ങളിൽ പലയിടത്തും നടന്ന ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ എം പി സമയം കണ്ടെത്തിയില്ല എന്നതും പ്രത്യേകതയായി. ഷാലു ചാക്കോ നൽകിയ പരാതിയുടെ പൂർണ രൂപം അദ്ദേഹം ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ദീൻ പഠിപ്പിക്കാൻ ഇൻബോക്സിൽ വരുന്ന ഇക്കാക്കമാരറിയാൻ...; മായ്‌ലിയാക്കന്മാർ മൂന്നു പേര് വീട്ടിലുണ്ട് ; ഹാഫിളാവാൻ അടവെച്ച രണ്ടാങ്ങളമാർ എറണാകുളത്ത് വിരിഞ്ഞുകൊണ്ടിരിക്കുന്നു; ഒരനിയത്തി ഹാദിയ കോഴ്സ് പഠിക്കാൻ ചേർന്നിട്ട് മാസം രണ്ടു കഴിഞ്ഞു; 'അനക്ക് മരിക്കേണ്ട പെണ്ണേ' എന്ന് ചോദിക്കുന്ന സൈബർ സുഡാപ്പികൾക്ക് ചുട്ട മറുപടി നൽകി ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്കുവന്ന ഇർഫാന
പേരാമ്പ്രയിൽ എസ്എഫ്‌ഐ നേതാവിനെ എസ്ഡിപിഐക്കാർ ആക്രമിച്ചത് അഭിമന്യുവിനെ കൊന്നവർക്കെതിരായ കാമ്പെയിനിൽ പങ്കെടുത്തതിന്; കൊല്ലാനാണ് തീരുമാനമെങ്കിൽ എഴുതാനാണ് തീരുമാനമെന്ന് പറഞ്ഞുകൊണ്ടുള്ള സമരപരിപാടി സുഡാപ്പികളെ ചൊടിപ്പിച്ചു; സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളകുപൊടി വിതറി കൂട്ടംചേർന്ന് വെട്ടി; കൊലവെറി തീരാതെ വീണ്ടും പോപ്പുലർ ഫ്രണ്ടുകാർ
മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ ജനജീവിതം സാധാരണ നിലയിലെത്തില്ല; വെള്ളം കയറിയ റോഡുകൾ പലതും ഇപ്പോഴും അപകടാവസ്ഥയിൽ തന്നെ; രണ്ട് ദിവസം മരണത്തിന് കീഴടങ്ങിയത് 18പേർ; വീട്ടിൽ വെള്ളം കയറിയതു കൊണ്ട് വഴിയാധാരമായത് അനേകർ; ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത് അരലക്ഷത്തോളം പേരെ; കുതിച്ചൊഴുകുന്ന വെള്ളത്തിൽ മീൻപിടിച്ചും മദ്യപാർട്ടി നടത്തിയും അടിച്ചു പൊളിച്ച് കോട്ടയത്തുകാർ
എലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇല്ലം ചുടുന്ന ഈ പരിപാടി ആർക്കുവേണ്ടി? വാടകവണ്ടി പ്രശ്‌നമാക്കുന്നത് കെഎസ്ആർടിസിയെ തുരങ്കം വയ്ക്കുന്ന കൂട്ടർ; ഷെഡ്യൂൾ പരിഷ്‌കരണത്തെ എതിർക്കുന്നത് പാസ് പോക്കറ്റിൽ വച്ച് ആളില്ലാ സർവീസ് ഓടിച്ചിരുന്നവർ; ശമ്പള പരിഷ്‌കരണ ചർച്ച തുലയ്ക്കുന്നത് തൊഴിലാളികളെ സ്‌നേഹിച്ചുകൊല്ലാനോ? തച്ചങ്കരിയെ പൂട്ടാൻ സംയുക്ത സമരത്തിനൊരുങ്ങുന്ന യൂണിയനുകളെ ചോദ്യം ചെയ്ത് ജീവനക്കാർ
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് ദുബായിലേക്ക് കയറ്റിവിട്ട വീട്ടമ്മയെ ഫ്‌ളാറ്റിൽ കൊണ്ടുപോയി ക്രൂരമായി മാറിമാറി ബലാത്സംഗം ചെയ്ത് മൂവർ സംഘം; പ്രശ്‌നമാകുമെന്ന് കണ്ട് അന്നുതന്നെ നാട്ടിലേക്ക് കയറ്റി വിട്ട യുവതിയെ 'ഒത്തുതീർപ്പിനായി' കിടപ്പറയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ് ഐ നേതാവും; പൊലീസിന് മുന്നിലെത്തി എല്ലാം പറഞ്ഞെങ്കിലും നേതാവിനും കയറ്റിവിട്ട ഏജന്റിനും 'മാപ്പുനൽകി' ഏമാന്മാർ; സംഭവിച്ചതെല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് വീട്ടമ്മ
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
നീണ്ട താടിവടിച്ചു നരച്ച മുടി കറുപ്പിച്ചു ഒടുവിൽ കെ ബാബു പുറത്തിറങ്ങി; കോഴ വിവാദങ്ങൾക്കും തോൽവിക്കും ശേഷം രണ്ടു വർഷം വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞ ബാബുവിന്റെ മടക്കം മറുനാടൻ വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതോടെ; തൃപ്പൂണിത്തുറയിലെ പരിപാടികളിൽ പോലും പങ്കെടുക്കാതിരുന്ന മുന്മന്ത്രി ഇന്നലെ മനോരമ കോൺക്ലേവിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് വീണ്ടും ആവേശം
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ