Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓരോ രാജ്യത്തിനും ഓരോ എയർലൈനിന്നും വ്യത്യസ്തമായ മാനദണ്ഡങ്ങൾ ആവാം; ഓരോ യാത്രക്കും മുമ്പ് നിങ്ങളുടെ പാസ്പോർട്ടിൽ പരിശോധിക്കേണ്ടത് എന്തൊക്കെ...? യൂറോപ്യൻ ഹെൽത്ത് കാർഡിന്റെ തീയതിയും ഉറപ്പ് വരുത്തുക

ഓരോ രാജ്യത്തിനും ഓരോ എയർലൈനിന്നും വ്യത്യസ്തമായ മാനദണ്ഡങ്ങൾ ആവാം; ഓരോ യാത്രക്കും മുമ്പ് നിങ്ങളുടെ പാസ്പോർട്ടിൽ പരിശോധിക്കേണ്ടത് എന്തൊക്കെ...? യൂറോപ്യൻ ഹെൽത്ത് കാർഡിന്റെ തീയതിയും ഉറപ്പ് വരുത്തുക

ലരും യാത്രക്ക് മുമ്പ് തങ്ങളുടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ വേണ്ട വിധത്തിൽ പരിശോധിക്കാറില്ല. അത് മൂലം പല അബദ്ധങ്ങളും ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സംഭവിക്കാൻ സാധ്യതയുണ്ടെന്ന കടുത്ത മുന്നറിയിപ്പുമായി മണി സേവിങ്സ് എക്സ്പർട്ടായ മാർട്ടിൻ ലെവിസ് രംഗത്തെത്തി. അതായത് പാസ്പോർട്ടുമായി ബന്ധപ്പെട്ട് ഓരോ രാജ്യത്തിനും ഓരോ എയർലൈനിനും വ്യത്യസ്തമായ മാനദണ്ഡങ്ങൾ ആയിരിക്കുമുണ്ടാവുകയെന്നും അതിനാൽ ഓരോ യാത്രക്കും മുമ്പ് നിങ്ങളുടെ പാസ്പോർട്ടിൽ ചില കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഇത്തരത്തിൽ പരിശോധിക്കേണ്ടത് എന്തൊക്കെയാണെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.ഇതിന്റെ ഭാഗമായി യാത്രക്ക് മുമ്പ് യൂറോപ്യൻ ഹെൽത്ത് കാർഡിന്റെ തീയതിയും ഉറപ്പ് വരുത്തണമെന്നും ലെവിസ് ഓർമിപ്പിക്കുന്നു.

പാസ്പോർട്ടിന്റെ വാലിഡിറ്റ് പരിശോധിക്കാതെ യാത്ര ചെയ്താലുള്ള ബുദ്ധിമുട്ടുകളും അദ്ദേഹം വെളിപ്പെടുത്തുന്നു.നാം മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോൾ അവിടുത്തെ നിയമങ്ങളുമായും ആവശ്യകതകളുമായും നമ്മുടെ പാസ്പോർട്ട് പൊരുത്തപ്പെടുന്നില്ലെങ്കിൽ അവിടേക്ക് പ്രവേശിക്കാൻ പോലും സാധിക്കില്ലെന്നും ലെവിസ് മുന്നറിയിപ്പേകുന്നു.മിക്ക പാസ്പോർട്ടുൾക്കും ചുരുങ്ങിയത് പത്ത് വർഷം സാധുതയുണ്ടെങ്കിലും ചില രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വ്യത്യാസമുണ്ടെന്നും അതിനാൽ നിങ്ങളുടെയും കുടുംബത്തിന്റെയും പാസ്പോർട്ട് വാലിഡിറ്റി പരിശോധിച്ചുറപ്പാക്കണമെന്നും ലെവിസ് നിർദ്ദേശിക്കുന്നു.

അതിനാൽ പ്രത്യേകിച്ചും കുടുംബവുമായി വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോൾ നിങ്ങളുടെ പാസ്പോർട്ടുകളുടെ കാലാവധി കഴഞ്ഞിട്ടില്ലെന്ന് നിർബന്ധമായും പരിശോധിച്ചുറപ്പാക്കണം. കൂടാതെ അതത് രാജ്യങ്ങളിലെ റിക്വയർമെന്റുകളുമായി പാസ്പോർട്ടുകൾ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. പാസ്പോർട്ട് പുതുക്കുന്നത് അനായാസമാണെങ്കിലും സാധാരണ മാർഗങ്ങളിലൂടെ ഇതിന് ശ്രമിക്കുമ്പോൾ അതിന് വേണ്ടത്ര സമയം വേണ്ടി വരുമെന്ന് പ്രത്യേകം ഓർക്കുക. പാസ്പോർട്ട് പുതുക്കുന്നതിനായുള്ള സെയിം ഡേ ഡെലിവറി സർവീസ് ഉപയോഗിക്കാതെ 72.50 പൗണ്ട് നൽകി സാധാരണസർവീസ് ഉപയോഗിച്ചാൽ മൂന്നാഴ്ച വരെ ഇതിന് വേണ്ടി വരും.

പാസ്പോർട്ടിന് പുറമെ യൂറോപ്യൻ ഹെൽത്ത് ഇൻഷുറൻസ് കാർഡ് അഥവാ എഹിക് കാർഡും വേണ്ട വിധത്തിൽ നിങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വിദേശ യാത്രകളിൽ പ്രശ്നങ്ങളുണ്ടാകും. ഇവ സൗജന്യമായി പുതുക്കി നൽകുന്ന നിരവധി വെബ്സൈറ്റുകളുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ തട്ടിപ്പ് സൈറ്റുകളുമുണ്ടെന്ന് പ്രത്യേകം ഓർക്കുക.നിലവിൽ 5.3 മില്യൺ എഹിക് കാർഡുകൾ കാലാവധി കഴിഞ്ഞവയാണെന്നും ലെവിസ് മുന്നറിയിപ്പേകുന്നു.ഇത് പുതുക്കുന്നതിനായി എഹിക് വെബ്സൈറ്റിലേക്ക് പോകേണ്ടതാണ്. ഇതിനായി ഗൂഗിൽ ചെയ്താൽ ചിലപ്പോൾ പണം നൽകി ഉപയോഗിക്കേണ്ടുന്ന മറ്റ്സൈറ്റുകളിലേക്കായിരിക്കും നയിക്കപ്പെടുകയെന്ന് ഓർക്കു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP