Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടം തിരികെ കൊടുക്കാതിരിക്കാൻ യുവതിയെ കൊലപ്പെടുത്തി; തെളിവ് നശിപ്പിക്കാൻ ഫ്‌ളാറ്റിന് തീയിട്ടു; തീ പിടിത്തത്തിന് മൂന്ന് ദിവസം മുമ്പ് യുവതി മരിച്ചെന്ന ഫോറൻസിക് കണ്ടെത്തലിൽ മൂന്ന് മലയാളികൾ കുടുങ്ങി; കീഴ് കോടതി വെറുതെ വിട്ടിട്ടും സുപ്രീംകോടതിയിൽ പ്രോസിക്യൂഷൻ കുറ്റം തെളിയിച്ചു; ഫിലിപ്പീൻസുകാരിയെ കൊന്ന ബേക്കറി ജീവനക്കാർക്ക് ജീവപര്യന്തം; തമാരശ്ശേരിക്കാർക്ക് പരോൾ പോലും നൽകില്ല

കടം തിരികെ കൊടുക്കാതിരിക്കാൻ യുവതിയെ കൊലപ്പെടുത്തി; തെളിവ് നശിപ്പിക്കാൻ ഫ്‌ളാറ്റിന് തീയിട്ടു; തീ പിടിത്തത്തിന് മൂന്ന് ദിവസം മുമ്പ് യുവതി മരിച്ചെന്ന ഫോറൻസിക് കണ്ടെത്തലിൽ മൂന്ന് മലയാളികൾ കുടുങ്ങി; കീഴ് കോടതി വെറുതെ വിട്ടിട്ടും സുപ്രീംകോടതിയിൽ പ്രോസിക്യൂഷൻ കുറ്റം തെളിയിച്ചു; ഫിലിപ്പീൻസുകാരിയെ കൊന്ന ബേക്കറി ജീവനക്കാർക്ക് ജീവപര്യന്തം; തമാരശ്ശേരിക്കാർക്ക് പരോൾ പോലും നൽകില്ല

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: ഫിലിപ്പീൻസുകാരി കൊല്ലപ്പെട്ട കേസിൽ മൂന്ന് മലയാളികൾക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കിയത് അന്വേഷ സംഘത്തിന്റെ കരുതലോടെയുള്ള ഇടപെടൽ. വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാനായിരുന്നു ആസൂത്രിത കൊല.

കോഴിക്കോട് താമരശേരി സ്വദേശി അജിത് അഗസ്റ്റിൻ, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈൽ എന്നിവർക്കാൻ സുപ്രീം കോടതി ശിക്ഷ വിധിച്ചത്. തെളിവുകളുടെ അഭാവത്തിൽ ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതാണ് സുപ്രീംകോടതി റദ്ദാക്കുന്നത്

യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാൻ ഫ്‌ളാറ്റിന് തീകൊളുത്തുകയും ചെയ്തുവെന്നാണ് കേസ്. 2014 ഫെബ്രുവരിയിൽ ഫർവാനിയയിലാണ് സംഭവം. പാക്സ്ഥാൻ സ്‌കൂളിന് സമീപം ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തീപിടിത്തത്തെ തുടർന്നുള്ള സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

ഫൊറൻസിക് പരിശോധനയിൽ തീപിടിത്തം നടന്നതിന് മൂന്നുദിവസം മുൻപ് യുവതി മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ സിവിൽ ഐഡിയും ബാങ്ക് കാർഡുമാണ് അന്വേഷണം മലയാളി യുവാക്കളിൽ എത്തിച്ചത്. എന്നാൽ വിചാരണ കോടതി അന്വേഷണ സംഘത്തിന്റെ വാദങ്ങൾ അംഗീകരിച്ചില്ല.

കുവൈത്തിൽ ബേക്കറി ജീവനക്കാരായിരുന്നു മൂന്നുപേരും. പലിശക്ക് പണം കൊടുക്കാറുണ്ടായിരുന്ന യുവതിയിൽനിന്ന് അജിത് വാങ്ങിയ സംഖ്യ തിരിച്ചടക്കാതിരിക്കാനാണ് കൊലപാതകം നടത്തിയത്. തെളിവ് നശിപ്പിക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്‌ളാറ്റിന് തീയിട്ടു എന്നവുമാണ് പ്രോസിക്യൂഷൻ കേസ്. അതേസമയം കൊല നടത്തിയതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നു.

എന്നാൽ, കീഴ്‌ക്കോടതി കുറ്റവിമുക്തരാക്കിയ പ്രതികളെ പരോൾ അനുവദിക്കരുത് എന്ന പരാമർശത്തോടെയാണ് സുപ്രീം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP