Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് എത്തിയത് കോട്ടും പാന്റും ധരിച്ച്; മലയാളി സമാജത്തിന്റെ സ്വീകരണത്തിൽ വേഷം മുണ്ടും ഓവർകോട്ടും; അറബ് രാജ്യത്തെത്തിയപ്പോൾ കേരള മുഖ്യൻ വേഷത്തിലും വ്യത്യസ്തനായി; ബഹ്‌റൈൻ ഭരണാധികാരികൾ പിണറായി വിജയന് നൽകിയത് മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത ആവേശോജ്ജ്വല സ്വീകരണം

ബഹ്‌റൈൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് എത്തിയത് കോട്ടും പാന്റും ധരിച്ച്; മലയാളി സമാജത്തിന്റെ സ്വീകരണത്തിൽ വേഷം മുണ്ടും ഓവർകോട്ടും; അറബ് രാജ്യത്തെത്തിയപ്പോൾ കേരള മുഖ്യൻ വേഷത്തിലും വ്യത്യസ്തനായി; ബഹ്‌റൈൻ ഭരണാധികാരികൾ പിണറായി വിജയന് നൽകിയത് മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത ആവേശോജ്ജ്വല സ്വീകരണം

മനാമ: മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയൻ നടത്തിയ യുഎഇ സന്ദർശനം വളരെ വലിയ ചലനങ്ങൾ പ്രവാസി മലയാൡകൾക്കിടയിൽ ഉണ്ടാക്കിയിരുന്നു. അന്നേവരെ ഒരു കേരളാ മുഖ്യമന്ത്രിക്ക് ലഭിക്കാത്ത വിധത്തിൽ ആവേശോജ്ജ്വല സ്വീകരമാണ് അന്ന് യുഎഇ മലയാളികൾ ഒരുക്കിയത്. യുഎഇ ഭരണാധികാരികളുമായി കേരള പുരോഗതിക്ക് ഉതകുന്ന വിധത്തിലുള്ള കൂടിക്കാഴ്‌ച്ച നടത്താനും അദ്ദേഹത്തിന്റെ ആ സന്ദർശനത്തിലൂടെ സാധിച്ചു. ഇപ്പോൾ ബഹ്‌റൈനിൽ പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്ക് ചരിത്രത്തിൽ ഇന്നേവരെ ഒരു കേരള മുഖ്യമന്ത്രിക്ക് ലഭിക്കാത്ത വിധത്തിൽ ആവേശകരമായ സ്വീകരമാണ് ലഭിച്ചത്. ബഹ്‌റൈൻ ഭരണാധികാരികളുടെ അതിഥിയായാണ് പിണറായി വിജയൻ ഇവിടെ എത്തിയിരുന്നത്.

ഔദ്യോഗിക സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, ഡെപ്യൂട്ടി കിംഗും കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി കൂടിക്കാഴഅച്ച നത്തുകയും ചെയ്തു. കേരളത്തിന്റെ വികസനത്തിന് ഗുണകരമാകും വിധത്തിലുള്ള ചർച്ചകളും ഈ കൂടിക്കാഴ്‌ച്ചകളിൽ നടന്നു. ഒരു രാഷ്ട്രത്തിന്റെ തലവനുമായി നടത്തുന്ന കൂടിക്കാഴ്‌ച്ചയെന്ന നിലയിൽ കേരള മുഖ്യൻ വേഷത്തിലും വ്യത്യസ്തനനായിരുന്നു. ബഹ്‌റൈൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് പാന്റും ഇറുക്കമുള്ള കോട്ടും ധരിച്ചാണ് പിണറായി എത്തിയത്. സാധാരണ മുണ്ടും ഷർട്ടും വേഷം ഔദ്യോഗികമായുള്ള ഈ കൂടിക്കാഴ്‌ച്ചയിൽ അദ്ദേഹം ഒഴിവാക്കി. കേരള സമാജം നൽകിയ സ്വീകരണത്തിലും മുഖ്യമന്ത്രിയുടെ വേഷം വ്യത്യസ്തമായിരുന്നു. ഷർട്ടിനും മുണ്ടിനുമൊപ്പം ഓവർക്കോട്ടായിരുന്നു അദ്ദേഹത്തിന്റെ വേഷം.

വേഷത്തിൽ വലിയ കാര്യമില്ലെങ്കിലും പിണറായി വിജയൻ ബഹ്‌റൈനിൽ ഏറെ സ്വീകാര്യനായി മാറിയ കാഴ്‌ച്ചയാണ് കാണുന്നത്. ബഹ്‌റൈൻ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്‌ച്ചയിൽ കേരളവുമായുള്ള ബഹ്‌റൈന്റെ സഹകരണം വർദ്ധിപ്പിക്കാൻ ഉതകുന്നതായിരുന്നു. കേരളവുമായി എല്ലാ അർത്ഥത്തിലും സഹകരിക്കുമെന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി കൂടിക്കാഴ്‌ച്ചയിൽ വ്യക്തമാക്കി. സാംസ്‌കാരികം, വിദ്യാഭ്യാസം, ടൂറിസം, ആയുർവേദം, ആരോഗ്യം, ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ കേരളവുമായി ഉഭയകകക്ഷി ബന്ധം ശക്തമാക്കും.

മലയാളികളുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. തന്റെ മുതുമുത്തച്ഛന്മാർ മുതൽ കേരളവുമായും മലയാളികളുമായും ഊഷ്മളമായ ബന്ധമാണുത്. മുതുമുത്തച്ഛന്റെ ഡ്രൈവർ മലയാളിയായിരുന്നു. അദ്ദേഹത്തിന്റെ മക്കൾ ഇന്ന് ബഹ്‌റൈനികളാണ്. തനിക്ക് കീഴിൽ 2000 ലധികം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. മലയാളികളുടെ സത്യസന്ധതയും കഠിനാധ്വാനവും പ്രശംസനീയമാണ്. മലയാളികൾ സാംസ്‌കാരികമായി ഉന്നതിയിൽ നിൽക്കുന്നവും ഈ നാടിന്റെ പുരോഗതിയിൽ ഔത്സുക്യമുള്ളവരുമാണ്. കേരളത്തിന്റെ മാനവ വിഭവശേഷി പ്രധാനപ്പെട്ടതാണ്. അത് രാജ്യത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ സമ്മാനമായി ചുണ്ടൻ വള്ളം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു സമ്മാനിച്ചു. കേരളം സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്വീകരിച്ചു. തുടർന്ന് കിരീടവകാശുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.ബഹ്‌റൈൻ ജനസംഖ്യയുടെ 20 ശതമാനം മലയാളികൾ ആണെന്ന് കിരീടവകാശി പറഞ്ഞു. അവർ ഈ രാജ്യത്തിനു നൽകിയ സംഭാവന മഹത്തരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കൊച്ചിയിൽ കഴിഞ്ഞ തവണ സന്ദർശിച്ചതും അദ്ദേഹം അനുസ്മരിച്ചു.

കേരളത്തിന്റെ വികസനത്തിനായി ഒരു പ്രത്യേക നിധി രൂപീകരിക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇരുവരുമായി ചർച്ച ചെയ്തു. ബഹ്‌റൈനിൽ മലയാളി വിദ്യാർത്ഥികൾക്കായി പബ്‌ളിക് സ്‌കൂൾ, എൻജിനീയറിങ് കോളേജ്, ബഹ്‌റൈനികൾക്കായി കേരളത്തിൽ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രി, ബഹ്‌റൈനിൽ മലയാളികൾക്കായി കേരള ക്‌ളിനിക്, നോർക്കക്കു കീഴിൽ ലീഗൽ സെൽ, തുടങ്ങിയ പദ്ധതികളുടെ സാധ്യതയും അദ്ദേഹം ആരാഞ്ഞു. ഇതടക്കം മലയാളികൾക്കും ബഹ്‌റൈനികൾക്കും ഗുണകരമാകുന്ന ഏഴിന നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം അദ്ദേഹം കിരീടവകാശിക്ക് കൈമാറി. വാണിജ്യ, വ്യാപാര രംഗത്തെ ഉഭയകക്ഷി സഹകരണവും ചർച്ച ചെയ്തു. മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ബഹ്‌റൈൻ നൽകുന്ന പരിഗണനക്ക് മുഖ്യമന്ത്രി ഇരുവരോടും നന്ദിയറിയിച്ചു.

മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രമുഖ വ്യവസായികളായ എംഎ യൂസഫലി, ഡോ. രവി പിള്ള, വർഗീസ് കുര്യൻ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സോമൻ ബേബി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കിരീടവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ബഹ്‌റൈൻ വിദേശ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ തുടങ്ങിയവരും പങ്കെടുത്തു. ഊഷ്മളമായ സ്വീകരണമാണ് മുഖമന്ത്രിക്ക് ബഹ്‌റൈൻ ഭരണാധികാരികൾ നൽകിയത്. തുടർന്ന് മുഖ്യമന്ത്രിക്കായി കിരീടവകാശി ഗുദൈബിയ കൊട്ടാരത്തിൽ വിരുന്നൊരുക്കി.

ബഹ്‌റൈൻ കിരീടവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തിയത്. പത്തിന് വെള്ളിയാഴ്ച വൈകീട്ട് വൻ പൗരസ്വീകരണവും മുഖ്യമന്ത്രിക്കായി ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രി ബഹ്‌റൈനിൽ എത്തിയത്. രാഷ്ട്രതലവന്മാർക്കു ലഭിക്കുന്ന വിധം രാജകീയ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. കേരളത്തിന്റെ വികസന പദ്ധതികളുമായി കണ്ണിചേർക്കുന്ന ആശയങ്ങളുടെ പട്ടിക ബഹ്‌റൈൻ ഭരണാധികാരികളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവച്ചതായി മുഖ്യമന്ത്രി പിന്നീട് കേരള സമാജത്തിന്റെ 70ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ബഹ്‌റൈൻ കിരീടവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചയിലാണ് ബഹ്‌റൈനിന്റെയും കേരളത്തിന്റെയും അഭിവയോധികിക്കായി ഏഴിന ശുപാർശകൾ സമർപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിറഞ്ഞ സദസമായിരുന്നു പിണറായിയുടെ പരിപാടിക്ക് ഉണ്ടായിരുന്നത്. ചടങ്ങിൽ ബഹ്‌റൈൻ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ, കിരീടാവകാശിയുടെ കോർട്ട് അധ്യക്ഷൻ ശൈഖ് ഖലീഫ ബിൻ ദെയ്ജ് ആൽ ഖലീഫ, ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, വ്യവസായികളായ എം.എ. യൂസുഫലി, രവി പിള്ള, വർഗീസ് കുര്യൻ,സോമൻ ബേബി തുടങ്ങിയവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP