Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണം-ബക്രീദ് സീസണിൽ ടിക്കറ്റ് നിരക്കുയർത്തി പ്രവാസികളെ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾ; ഒറ്റയടിക്ക് നിരക്കുയർത്തിയത് അഞ്ചിരട്ടി; തോന്നിയതും പോലെ യാത്രാനിരക്കുയർത്തിയ വിമാനകമ്പനികൾക്കെതിരെ മുഖ്യമന്ത്രി; പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പിണറായി

ഓണം-ബക്രീദ് സീസണിൽ ടിക്കറ്റ് നിരക്കുയർത്തി പ്രവാസികളെ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾ; ഒറ്റയടിക്ക് നിരക്കുയർത്തിയത് അഞ്ചിരട്ടി; തോന്നിയതും പോലെ യാത്രാനിരക്കുയർത്തിയ വിമാനകമ്പനികൾക്കെതിരെ മുഖ്യമന്ത്രി; പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓണം -ബക്രീദ് സീസൺ കേരളത്തിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികളെ സംബന്ധിച്ചിടത്തോളം കൊയ്ത്തുകാലമാണ്. നിലവിലുള്ള നിരക്ക് വർദ്ധിപ്പിച്ചു കൊണ്ടാണ് വിമാനകമ്പനികൾ പതിവ് പരിപാടി തുടങ്ങിയത്. നാട്ടിലെത്തി ഓണം ആഘോഷിക്കാൻ ലക്ഷ്യമിടുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് വൻ സമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. വിമാനകമ്പനികളുടെ ഈ കൊള്ളയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.

ഗൾഫ് മേഖലയിലേക്ക് കേരളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പിനികൾ കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് കേരളീയർ ഗൾഫ് നാടുകളിൽ ജോലിയെടുക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരും പ്രയാസപ്പെട്ട് ജീവിക്കുന്നവരുമാണ്. അവർക്ക് താങ്ങാനാവാത്ത വർദ്ധനയാണ് എയർലൈനുകൾ ഇപ്പോൾ നടപ്പാക്കുന്നത്.

ഓണവും വലിയപെരുന്നാളുമൊക്ക കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലെത്തിയ പ്രവാസികളെ ഈ വർദ്ധന പ്രതികൂലമായി ബാധിക്കും. സെപ്റ്റംബർ ഒന്നിന് ഗൾഫ് മേഖലയിൽ വിദ്യാലയങ്ങൾ തുറക്കുന്നതും ഈ ദിനങ്ങളിൽ കൂടുതൽ യാത്രക്കാർ ഉണ്ടാകാൻ ഇടയാക്കിയട്ടുണ്ട്. സാധാരണ ഗതിയിൽ 4000 രൂപ മുതൽ 12000 രൂപ വരെ നിരക്കുള്ളിടത്ത് ഇപ്പോൾ അതിന്റെ അഞ്ചിരട്ടി തുകയാണ് ഈടാക്കുന്നത്. എന്നാൽ ചെന്നൈ മുംബൈ തുടങ്ങിയ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്നും കാര്യമായ നിരക്ക് വർദ്ധന ഗൾഫ് മേഖലയിലേക്ക് ഇല്ലാ എന്നതും ശ്രദ്ധേയമാണ്.

തോന്നിയ പോലെ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ നിന്നും വിമാന കമ്പനികളെ വിലക്കിയിരുന്ന നിയന്ത്രണങ്ങൾ ഡയറക്ടറേറ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എടുത്തു കളഞ്ഞത് ഇവരുടെ ചൂഷണത്തിനു ആക്കം കൂട്ടി എന്നു വേണം കരുതാൻ. സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾ തിരുത്തണമെന്നും സാധാരണ നിരക്കുകൾ പുനഃസ്ഥാപിച്ചു ഈ കാര്യത്തിൽ എയർ ഇന്ത്യ മാതൃക കാണിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP