Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് അപൂർവ്വമായ ഒരു സഹോദര സംഗമത്തിന്റെ കഥ; ഇനിയൊരിക്കലും കണില്ലെന്ന് കരുതിയ കുഞ്ഞനുജനെ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഷമീറ; 17 വർഷം മുമ്പ് അച്ഛൻ സുഡാനിലേക്ക് കൊണ്ടുപോയ സഹോദരനെ തിരികെ കിട്ടാൻ സഹായിച്ചത് സോഷ്യൽ മീഡിയ

ഇത് അപൂർവ്വമായ ഒരു സഹോദര സംഗമത്തിന്റെ കഥ; ഇനിയൊരിക്കലും കണില്ലെന്ന് കരുതിയ കുഞ്ഞനുജനെ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഷമീറ; 17 വർഷം മുമ്പ് അച്ഛൻ സുഡാനിലേക്ക് കൊണ്ടുപോയ സഹോദരനെ തിരികെ കിട്ടാൻ സഹായിച്ചത് സോഷ്യൽ മീഡിയ

ണ്ട് സഹോദരങ്ങളുടെ അപൂർവ്വ സംഗമത്തിന്റെ സാഹസിക കഥയാണ് ഇന്ന് ദുബായ് മലയാളികൾക്കിടയിൽ ഏറെ ചർച്ചയായിരിക്കുന്നത്. ഷമീറയുടെയും ഹാനിയുടെയും അപൂർവ്വമായ കൂടിക്കാഴ്ചയ്ക്ക് ദുബായ് സാക്ഷിയായപ്പോൾ കണ്ട് നിന്നവരുടെ എല്ലാം കരളലിയിക്കുന്നത് ആയി മാറി ആ നിമിഷം. വർഷം 17 കഴിഞ്ഞിട്ടും ഷമീറയുടെ മനസ്സിൽ ഹാനി ഇപ്പോഴും കുഞ്ഞ് കുട്ടിയാണ്. അവനെ കുറിച്ചുള്ള ഓർമകളിൽ എല്ലാം ഷമീറയുടെ മുന്നിൽ തെളിയുന്നത് കുഞ്ഞ് നിക്കറും ഇട്ട് മുറ്റത്ത് ഓടിക്കളിച്ച നടന്ന ഹാനിയെ മാത്രമാണ്.

ഹാനിയുടെയും ഷമീറയുടെയും കഥ അറിയണമെങ്കിൽ വർഷങ്ങൾ പുറകോട്ട് പോണം. 17 വർഷങ്ങൾക്ക് മുമ്പാണ് ഷമീറയ്ക്കും കുടുംബത്തിനും ഹാനിയെ എന്ന കുഞ്ഞനുജനെ നഷ്ടമാകുന്നത്. മൂന്ന് പെൺമക്കളെയും ഉമ്മയേയും ഉപേക്ഷിച്ച് ഷമീറയുടെ അച്ഛൻ സുഡാനിലേക്ക് പോയപ്പോൾ ഇവരുടെ കുഞ്ഞ് സഹോദരനെയും ഒപ്പം കൊണ്ടു പോകുകയായിരുന്നു.

പഠനാവശ്യത്തിനായാണ് സുഡാൻ സ്വദേശിയായ ഇവരുടെ അച്ഛൻ കോഴിക്കോട്ടേക്ക് എത്തിയത്. പിന്നീട് ഇവരുടെ ഉമ്മയെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. ആ ബന്ധത്തിൽ ഹാനിയും ഷമീറയുമുൾപ്പടെ നാലുമക്കളും ഇവർക്കു ജനിച്ചു. എന്നാൽ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആ ബന്ധം വൈകാതെ അവസാനിക്കുകയും ചെയ്തു. ഇതോടെ ഇയാൾ സുഡാനിലേക്ക് മടങ്ങി പോകാനും തീരുമാനിച്ചു.തങ്ങളുടെ പൊന്നോമനയെ ഹൃദയം മുറിയുന്ന വേദനയോടെ യാത്രയാക്കാനെ ഇവർക്കു കഴിഞ്ഞുള്ളു.

ഉമ്മയ്ക്ക് അരികിൽ പെൺമക്കൾ സുഖമായി ജീവിച്ചെങ്കിലും ഹാനിയുടെ ജീവിതം വളരെ ദുരിത പൂർണമായിരുന്നു. ആ നാളുകളെ കുറിച്ച് ഓർക്കാൻ തന്നെ ഹാനി ഇഷ്ടപ്പെടുന്നില്ല. സുഡാനിലെത്തിയതിനു ശേഷം ഹാനിയുടെ അച്ഛൻ വീണ്ടും വിവാഹം കഴിച്ചു. രണ്ടാനമ്മയും അച്ഛനും ചേർന്ന് ഹാനിയെ എന്നും ഉപദ്രവിക്കുമായിരുന്നു. അന്നൊക്കെ അമ്മയേയും സഹോദരങ്ങളെയും കാണണമെന്നായിരുന്നു ആഗ്രഹം. പക്ഷെ അച്ഛൻ അതിനൊന്നും സമ്മതിച്ചില്ലെന്ന് ഹാനി പറയുന്നു.

കാലം എല്ലാ മുറിവും ഉണക്കുമെന്ന് പറയുമെങ്കിലും വർഷം ഓരോന്ന് കഴിഞ്ഞപ്പോഴും ഹാനിക്ക് തന്റെ ഉമ്മയേയും സഹോദരങ്ങളേയും കാണണമെന്ന ആഗ്രഹം കൂടി കൂടി വരികയായിരുന്നു. ഉമ്മയേയും സഹോദരങ്ങളേയും കണ്ടെത്താനുള്ള ഹാനിയുടെ ആഗ്രഹത്തിന് തുണയായതാകട്ടെ സോഷ്യൽ മീഡിയയും. തന്റെ ജനന സർട്ടിഫിക്കറ്റും അമ്മയുടെയും അച്ഛന്റെയും വിവാഹ സാക്ഷ്യപത്രവുമൊക്കെ അച്ഛനറിയാതെ വീട്ടിൽ നിന്നുമെടുത്ത ഹാനി സുഡാനിലുള്ള ചില മലയാളികളെ കാണിക്കുകയായിരുന്നു.

ആദ്യമൊക്കെ നിരാശയായിരുന്നു ഫലം പിന്നീട് മണ്ണാർക്കാട്ട് സ്വദേശിയായ ഫാറൂഖ് സംഭവമറിഞ്ഞ് ഹാനിയെ സഹായിക്കാനായി ഫേസ്‌ബുക്കിൽ പോസ്റ്റിടുകയായിരുന്നു. തന്റെ അമ്മയേയും സഹോദരങ്ങളെയും ഹാനി തേടുന്ന വാർത്ത അബുദാബിയിലുള്ള ഷമീറയുടെ ബന്ധു റഹീം അറിയുകയും കോഴിക്കോട്ടുള്ളവരെ വിവരമറിയിക്കുകയുമായിരുന്നു. ദുബായിൽ കടയിൽ ജീവനക്കാരിയായ ഷമീറ സംഭവമറിഞ്ഞതോടു കൂടി എങ്ങനെയും തന്റെ കൂടപ്പിറപ്പിനെ അടുക്കലേക്കെത്തിക്കാനുള്ള ശ്രമമായിരുന്നു.

ഹാനിയെ വിസിറ്റിങ് വിസയിൽ ദുബായിലെത്തിക്കുന്നതിനുള്ള ശ്രമമായിരുന്നു പിന്നീട്. അമ്മയുടെയും സഹോദരങ്ങളുടെയും സ്വർണം പണയം വച്ചാണ് ഷമിറ ഇതിനുള്ള പണം കണ്ടെത്തിയത്. നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ പൊന്നുമോനെ തിരികെ കിട്ടിയ സന്തോഷത്തിലായിരുന്നു ഹാനിയുടെ ഉമ്മയും.

വർഷങ്ങൾക്കിപ്പുറം അമ്മയുടെ ശബ്ദം ഫോണിൽ കേട്ടെങ്കിലും മലയാളം അറിയത്തില്ലാത്ത ഹാനി നിശബ്ദതയോടെ വികാരഭരിതനായി ഇതു കേട്ടു നിന്നതേയുള്ളു. മാത്രമല്ല ഇരുവരും പൊട്ടിക്കരയുകയും ചെയ്യ്തു. ഇപ്പോൾ ദുബായിൽ തന്റെ സഹോദരിക്കൊപ്പമുള്ള ഹാനി ബാക്കി സഹോദരങ്ങളെയും അമ്മയെയും കാണാനുള്ള തിടുക്കത്തിലാണ്. മാത്രമല്ല വർഷങ്ങൾക്ക് ശേഷം തന്റെ പൊന്നോമന പുത്രനെ കാണാനുമുള്ള വെമ്പലിലുമാണ് ഇവരുടെ അമ്മയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP