1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
29
Monday

പാറ്റ്‌സും ചെരുപ്പും ഇടാതെ ചെന്നാൽ മകന് കൂട്ടുകാരുടെ മുമ്പിൽ നാണക്കേടാകുമോയെന്നു സംശയിച്ചു പിതാവ്; അറിഞ്ഞയുടൻ നാട്ടിലെത്തിയ ഡേവിസ് പിതാവുമായി ബഹ്‌റൈനിലേക്കു വിമാനം കയറിയത് മുണ്ടുടുത്ത് ചെരിപ്പില്ലാതെ; പൂക്കൾ വയ്‌ക്കേണ്ടതു കുഴിമാടത്തിലല്ലെന്നും ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളുടെ കൈകളിൽ കൊടുക്കണമെന്നും ഈ പൊന്നുമോൻ; ഡേവിഡ് അപ്പന്റെ മകനായത് ഇങ്ങനെ

March 14, 2017 | 06:42 PM | Permalinkസ്വന്തം ലേഖകൻ

ബഹറിൻ: ''മൂന്ന് പ്രാവശ്യം എന്റെ അമ്മച്ചി ബഹറനിൽ വന്ന് പോയീ. അപ്പോഴും അപ്പച്ചൻ വന്നില്ല. അപ്പച്ചൻ ബഹ്‌റനിൽ വരാൻ മടിക്കുന്നതിന്റെ കാരണം ഇക്കഴിഞ്ഞ ഡിസംബറിലാണ് ഞാൻ അറിയുന്നത്. മുണ്ടും ഷർട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാൽ എന്റെ മോന് അവന്റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുൻപിൽ ഞാൻ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചൻ വരാൻ മടിച്ചത്. ഇന്ന് ഞങ്ങൾ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചൻ ഈ അറബിനാട്ടിൽ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും.''ഡേവിസ് ദേവസ്സി ചിറമേൽ എന്ന പ്രവാസിമലയാളി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇതെഴുതി. ഇപ്പോൾ ഓരോ പ്രവാസിയും ഈ ഫേസ്‌ബുക്ക് പോസ്റ്റ് നെഞ്ചിലേറ്റിയിരിക്കുകയാണ്.

തനി നാട്ടിൻ പുറത്തുകാരനായ ദേവസി ചെരിപ്പിടാതെ മണ്ണിൽ പണിയെടുത്താണ് മകൻ ഡേവിസിനെ വളർത്തിയത്. അച്ഛൻ ചെരിപ്പിട്ട് ഇതുവരെ ഈ മകൻ കണ്ടിട്ടില്ല. ഏറെ പ്രാവശ്യം തന്റെ ഒപ്പം ബഹറിനിലേക്ക് ക്ഷണിച്ചെങ്കിലും അച്ഛൻ പോകാതിരുന്നതിന് കാരണം ചെരിപ്പിടാത്തതു തന്നെയായിരുന്നു. ചെരിപ്പും പാന്റ്‌സും ധരിക്കാതെ മകന്റെ സുഹൃത്തുക്കൾക്കു മുന്നിലെത്തിയാൽ അത് മകന്റെ വില കുറയ്ക്കുമെന്ന് ഈ പാവം നാട്ടിമ്പുറത്തുകാരൻ കരുതി. സത്യം അറിഞ്ഞപ്പോൾ മകന് തോന്നിയത് ജീവിച്ചിരിക്കുന്ന അച്ഛനെന്ന ദൈവത്തിനോടുള്ള ആരാധനയും അതിലേറെ അഭിമാനവും.

അച്ഛനൊപ്പം ചെരിപ്പിടാതെ മുണ്ടുടുത്ത് ഡേവിസും ബഹറൈനിലേക്ക് ഇത്തവണ വിമാനം കയറി. ജീവിച്ചിരിക്കുമ്പോൾ അച്ഛനമ്മമാരെ നോക്കാത്ത ഓരോ മക്കളുടെയും മുന്നിലേക്കാണ് ഡേവിസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് എത്തുന്നത്. ''കുഴിമാടത്തിൽ പൂക്കൾ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളുടെ കയ്യിൽ നമ്മൾക്ക് പൂക്കൾ കൊടുക്കാം.'' എന്ന് ഡേവിസ് കുറിച്ചു.

മക്കളുടെ പത്രാസിന് അനുസരിച്ച് മതാപിതാക്കളെ കോലം കെട്ടിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. ചെരിപ്പ് ഇടാതെ നടക്കുമ്പോൾ കാലിന് ചെറിയൊരു വേദനയുണ്ട്. പക്ഷേ ആ വേദനയിലും നല്ല സുഖമുണ്ട്. മാതാപിതാക്കൾ നമുക്കുവേണ്ടി അനുഭവിച്ച കഷ്ടതകൾ ഓർക്കുമ്പോഴാണ് ആ സുഖം ലഭിക്കുന്നത്.

മാതാപിതാക്കൾ മക്കൾക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസ്സിലായത് ഞാനും ഒരച്ഛനായപ്പോഴാണ്. വാർദ്ധക്യത്തിലിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും ഉത്തരവിത്വവും ആണെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു.

ദൈവമേ  അങ്ങേയ്ക്കു നന്ദി എന്നു പറഞ്ഞാണ് ഫേസ്‌ബുക് പോസ്റ്റ് അവസാനിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെ പുറത്താക്കിയ നടപടി മരവിപ്പിച്ചു; വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കാൻ ധൈര്യം കാട്ടി; വളയത്ത് ഒഞ്ചിയം ആവർത്തിക്കാതെ പോയത് പാർട്ടി സെക്രട്ടറിയുടെ ഇടപെടൽ മൂലം; പിണറായിയുടെ നിഴലായി നിന്ന കോടിയേരി ഒടുവിൽ പിണറായി സ്‌കൂളിനെ തള്ളിപ്പറഞ്ഞു പാർട്ടി സെക്രട്ടറിയായി ഉയർന്നുതുടങ്ങി
കാളക്കുട്ടിയെ കൊന്നത് വിവേകശൂന്യവും കിരാതവുമെന്ന് രാഹുൽഗാന്ധി; ആവേശകുമാരന്മാരായി പരസ്യമായി കാളക്കുട്ടിയെ കൊന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരേ പൊലീസ് കേസുമെടുത്തു; ഏതു നിമിഷവും അറസ്റ്റ് ഭയന്ന് 'യൂത്ത് നേതാക്കൾ'; ബീഫ് നിരോധനത്തിനെതിരായ പ്രതിഷേധത്തിന്റെ അന്തസ് കെടുത്തിയെന്ന് രാജ്യമെങ്ങും പ്രതിഷേധം
റംസാൻ നോമ്പു തുങ്ങിയദിനം മലപ്പുറം പൂക്കോട്ടുപാടം ക്ഷേത്രത്തിലെ പ്രതിഷ്ഠ തകർക്കപ്പെട്ടതിൽ മുസ്ലിംവിരുദ്ധ പ്രചരണവുമായി സംഘപരിവാർ; തിരുവനന്തപുരം സ്വദേശി അറസ്റ്റിലായപ്പോൾ സി.പി.എം അനുഭാവിയെന്നും പ്രചരണം; സോഷ്യൽമീഡിയയിലൂടെയുള്ള കലാപപ്രചരണത്തിന് അന്ത്യംകുറിച്ചത് പ്രതിയെ താമസംവിനാ പടികൂടിയ പൊലീസ് നടപടി; അറസ്റ്റിലായ മോഹൻകുമാർ കിളിമാനൂരിൽ വയോധികയെ കൊന്നു കുളത്തിൽ തള്ളിയ കേസിലും പ്രതി
ഇന്ത്യൻ സേനയ്‌ക്കെതിരായ കോടിയേരിയുടെ വിവാദ പ്രസ്താവന ഏറ്റെടുത്ത് പ്രമുഖ പാക്കിസ്ഥാൻ പത്രം; കാഷ്മീരിൽ ഇന്ത്യൻ പട്ടാളം മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്ന ആരോപണം ശരിവയ്ക്കാൻ കോടിയേരിയുടെ പ്രസ്താവനയെയും ഉപയോഗപ്പെടുത്തി അയൽരാജ്യം; കശാപ്പ് നിയന്ത്രണത്തിൽ പ്രതിരോധത്തിലായ ബിജെപിക്ക് അടിക്കാൻ വടി അങ്ങോട്ടു കൊടുത്തു സി.പി.എം സെക്രട്ടറി
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
കടമായി നൽകിയ 20 ലക്ഷം തിരിച്ചു ചോദിച്ചത് പ്രശ്‌നമായി; വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി; ആപ്പിൾ മുറിക്കാനുള്ള കത്തി കഴുത്തിൽ ചേർത്ത് വഴങ്ങണമെന്ന് ഭീഷണിയും; പിടിവലിക്കൊടുവിൽ കത്തി കൈക്കലാക്കി ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചെന്ന് മൊഴി; ഗംഗേശാനന്ദ കോടിപതി ആയതിന്റെ പൊരുൾ തേടി പൊലീസ്
പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്
കഥകളി പഠിച്ചതിനും തട്ടമിടാത്തതിനും മഹല്ലിലും നാട്ടിലും ഒറ്റപ്പെടുത്തി; ഉമ്മ മരിച്ചപ്പോൾ ഖബർസ്ഥാനിൽ അടക്കാൻ സമ്മതിച്ചില്ല; നടന്നുപോകുമ്പോൾ കുശുകുശുക്കുന്നവർ ഇപ്പോഴുമുണ്ട്; ചെന്നൈയിൽ പോയി പഠിക്കാൻ സഹായിച്ചത് സ്പീക്കർ ശ്രീരാമകൃഷ്ണൻ; വിലക്കിയവർക്ക് ഒന്നാം റാങ്കിലൂടെ മറുപടി; മൻസിയ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ