Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇതാണ് ആ ലോകോത്തര ഭാഗ്യവാൻ; അബുദാബി ബിഗ് ടെൻ പരമ്പര നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച ആ ഭാഗ്യവാനെ കണ്ടോളു: അജ്മാനിൽ സെയിൽസ് എക്‌സിക്യൂട്ടിവായി ജോലി ചെയ്യുന്ന സുനിലിന്റെ സന്തോഷത്തിന് അതിരില്ല

ഇതാണ് ആ ലോകോത്തര ഭാഗ്യവാൻ; അബുദാബി ബിഗ് ടെൻ പരമ്പര നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച ആ ഭാഗ്യവാനെ കണ്ടോളു: അജ്മാനിൽ സെയിൽസ് എക്‌സിക്യൂട്ടിവായി ജോലി ചെയ്യുന്ന സുനിലിന്റെ സന്തോഷത്തിന് അതിരില്ല

അബുദാബി: ഇതാണ് ആ ലോകോത്തര ഭാഗ്യവാൻ. അബുദാബി ബിഗ് ടെൻ പരമ്പര നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യ ശ്രീമാൻ സുനിൽ മപ്പറ്റ കൃഷ്ണൻ കുട്ടിനായർ. 17.44 കോടി രൂപയാണ് അജ്മാനിലെ ഈ സെയിൽസ് എക്‌സിക്യൂട്ടീവ് എടുത്ത ടിക്കറ്റിന് സമ്മാനമായി ലഭിക്കുന്നത്.

പത്തു മില്യൻ ദിർഹമായിരുന്നു ബിഗ് 10 സീരിസിലെ ഒന്നാം സമ്മാന തുക. അതായത് 17.44 കോടിയോളം രൂപ. ഇദ്ദേഹത്തിന്റെ 01 6299 എന്ന ടിക്കറ്റ് നമ്പരാണ് ദി ബിഗ് ടെൻ മില്ല്യൻ സീരിസ് 188 നറുക്കെടുപ്പിൽ സമ്മാനം സ്വന്തമാക്കിയത്. സെയിൽസ് എക്‌സിക്യൂട്ടിവായി ജോലി ചെയ്യുന്ന സുനിൽ അജ്മാനിലാണ് താമസം.

കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങവേയാണ് സുനിലും സുഹൃത്തുക്കളായ ദിപിൻദാസ്,അഭിലാഷ്, സൈനുദ്ദീൻ, ഷംസുദ്ദീൻ എന്നിവരും ചേർന്ന് ടിക്കറ്റെടുത്തത്. സമ്മാനത്തുക ഇവർ വീതിക്കും. ഈ വർഷം നറുക്കെടുപ്പിലെ രണ്ടാമത്തെ വലിയ ജാക്ക്‌പോട്ടണിത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിൽ മറ്റ് ഒമ്പത് ഇന്ത്യക്കാർക്കും സമ്മാനം ലഭിച്ചു. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിൽ ആദ്യ പത്ത് സമ്മാനവും ഇന്ത്യൻ പ്രവാസികൾ കരസ്ഥമാക്കി.

രണ്ടാം സമ്മാനമായ ലക്ഷം ദിർഹം അനിയൽ കുമാർ ദാസ്, മൂന്നാം സമ്മാനമായ 90,000 ദിർഹം മിനർ അഗമ്മദ് ഷയാൻ എന്നീ ഇന്ത്യക്കാർക്കാണ്. ഈ വർഷത്തെ ഏറ്റവും വലിയ സമ്മാനം കഴിഞ്ഞ നറുക്കെടുപ്പിൽ മലയാളിക്കായിരുന്നു ലഭിച്ചത്. ആലപ്പുഴ സ്വദേശി ഹരികൃഷ്ണൻ വി നായർക്കാണ് അന്ന് 20 കോടി ഏഴ് ലക്ഷം രൂപയുടെ സമ്മാനമാണ് ലഭിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP