Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാർജയിലെ മലബാർ ഗോൾഡിൽ നിന്നും മോഷണം പോയത് രണ്ടേമുക്കാൽ കോടിയുടെ ആഭരണങ്ങൾ; യുഎഇ പൊലീസിന്റെ വിദഗ്ധ ഇടപെടലിലൂടെ പാക്കിസ്ഥാനികളായ കള്ളന്മാരെ പൊക്കി; രാജ്യം വിട്ടയാൾക്കായി ഇന്റർപോൾ പൊലീസ്

ഷാർജയിലെ മലബാർ ഗോൾഡിൽ നിന്നും മോഷണം പോയത് രണ്ടേമുക്കാൽ കോടിയുടെ ആഭരണങ്ങൾ; യുഎഇ പൊലീസിന്റെ വിദഗ്ധ ഇടപെടലിലൂടെ പാക്കിസ്ഥാനികളായ കള്ളന്മാരെ പൊക്കി; രാജ്യം വിട്ടയാൾക്കായി ഇന്റർപോൾ പൊലീസ്

ഷാർജ: ഷാർജയിലെ റോള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂമിൽ വൻ കവർച്ച നടത്തിയത് പാക്കിസ്ഥാൻ സ്വദേശികൾ. സംഭവത്തിൽ മൂന്ന് പാക്കിസ്ഥാൻ സ്വദേശികളെ ഷാർജ പൊലീസ് പിടികൂടി. ഇവിടെ നിന്ന് നിന്ന് ഏഴ് കിലോ സ്വർണമടക്കം ആകെ രണ്ടേമുക്കാൽ കോടിയുടെ ആഭരണങ്ങൾ കവർന്നിരുന്നു. മുഴുവൻ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഷാർജ പൊലീസ് സിഐഡി. വിഭാഗത്തിന്റെ പ്രവർത്തന മികവും ജൂവലറിയിൽ ഘടിപ്പിച്ചിരുന്ന അപകട മുന്നറിയിപ്പ് സംവിധാനവുമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. സംഭവത്തിന് ശേഷം ഒരുപ്രതി രാജ്യം വിട്ടതായി ഷാർജ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇയാളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. മൂന്ന് പ്രതികളും സന്ദർശക വിസയിലാണ് രാജ്യത്തെത്തിയത്. ഒരാൾക്ക് യു.എ.ഇ.യിൽ ജോലി ചെയ്യാനുള്ള താമസ വിസയുണ്ട്.

ജൂവലറിയിൽ ഘടിപ്പിച്ചിരുന്ന അപകട മുന്നറിയിപ്പ് സംവിധാനം പൊലീസ് സ്‌റ്റേഷനുമായി ഘടിപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും അതു കൊണ്ട് തന്നെ അഞ്ച് മിനിറ്റിനകം സംഭവ സ്ഥലത്തെത്താൻ കഴിഞ്ഞെന്നും ഇവർ അവകാശപ്പെട്ടു. പുലർച്ചെ നാലു മണിയോടു കൂടി സംഭവസ്ഥലത്തെത്തിയ പ്രതികളിൽ മൂന്നുപേർ കടക്ക് പുറത്ത് കാവൽ നിൽക്കുകയും ഒരാൾ പൂട്ട് പൊളിച്ച് അകത്തു കടക്കുകയുമായിരുന്നു.

ചില്ലലമാരയിൽ വച്ചിരുന്ന ആഭരണങ്ങൾ ഇയാൾ വാരിയെടുത്ത് കവറിലാക്കി പുറത്തു പോകുന്ന ദൃശ്യങ്ങൾ സ്ഥാപനത്തിലെ സി.സി.ടി.വി കാമറകളിൽ പതിഞ്ഞു. ഇതും അന്വേഷണത്തിന് സഹായകമായിയെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP