Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മ മലയാളിയും അച്ഛൻ സുഡാനിയും; അച്ഛൻ അമ്മയെ ഉപേക്ഷിച്ചപ്പോൾ ഒപ്പം സുഡാനിലെത്തി; രണ്ടാനമ്മയുടെയും പിതാവിന്റേയും പീഡനത്തിനൊടുവിൽ ദുബായിൽ എത്തിയത് കഴിഞ്ഞ വർഷം; നീണ്ട കാലത്തിന് ശേഷം അമ്മയെ കണ്ട സന്തോഷം തീരും മുൻപ് ജോലി നഷ്ടപ്പെട്ട് ഹനി; ഭക്ഷണത്തിനും ജീവിക്കാനൊരു മാർഗത്തിനും കാരുണ്യത്തിനായി കൈ നീട്ടി പാതി മലയാളി

അമ്മ മലയാളിയും അച്ഛൻ സുഡാനിയും; അച്ഛൻ അമ്മയെ ഉപേക്ഷിച്ചപ്പോൾ ഒപ്പം സുഡാനിലെത്തി; രണ്ടാനമ്മയുടെയും പിതാവിന്റേയും പീഡനത്തിനൊടുവിൽ ദുബായിൽ എത്തിയത് കഴിഞ്ഞ വർഷം; നീണ്ട കാലത്തിന് ശേഷം അമ്മയെ കണ്ട സന്തോഷം തീരും മുൻപ് ജോലി നഷ്ടപ്പെട്ട് ഹനി; ഭക്ഷണത്തിനും ജീവിക്കാനൊരു മാർഗത്തിനും കാരുണ്യത്തിനായി കൈ നീട്ടി പാതി മലയാളി

ദുബായ്: പിതാവിന്റെ പീഡനത്തിൽ നിന്നു രക്ഷപ്പെട്ടു സുഡാനിൽ നിന്ന് ദുബായിലെത്തിയ പാതി മലയാളിയായ ഹനി നാദിർ മെർഗാനി അലിയുടെ ദുരിതങ്ങൾ തീരുന്നില്ല. ജോലി നഷ്ടപ്പെട്ട ഹനി കഴിഞ്ഞ മൂന്ന് മാസമായി ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ ദുരിത്തിലായിരിക്കുകയാണ്. തനിക്ക് ഒരു ജോലി തരപ്പെടുത്തി തരാമോ എന്നും ജീവിക്കാൻ ഒരു മാർഗം കാണിച്ചുതരാമോ എന്നുമാണ് മുന്നിലെത്തുന്നവരോട് ഹനിക്ക് ചോദിക്കാനുള്ളത്.

മലയാളിയായ മാതാവിനെയും സഹോദരിയേയും 16 വർഷങ്ങൾക്ക് ശേഷം യുഎഇ യിൽ കണ്ടുമുട്ടിയ ഹനിയുടെ വാർത്ത കഴിഞ്ഞ വർഷം മാധ്യമങ്ങളിലുടെ പ്രവാസ ലോകം അറിഞ്ഞതാണ്. മാസത്തിൽ 1200 ദിർഹം ശമ്പളത്തിൽ ഇവിടെ ജോലി ചെയ്യുന്ന സഹോദരിയുടെ ചെറിയ സഹായം കൊണ്ടു മാത്രമാണ് ജീവിതം കുറേ നാൾ തള്ളിനീക്കിയത്. നാട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന നിത്യ രോഗിയായ മാതാവിന്റെ ചികിത്സയും മറ്റു ഭാരിച്ച ഉത്തരവാദിത്തങ്ങളും മറ്റു ചെലവുകളും നടത്തേണ്ട, ദുബായിൽ ജോലി ചെയ്യുന്ന സഹോദരിക്ക് പക്ഷേ വലിയ ചെലവ് ഒറ്റയ്ക്ക് ചുമക്കാൻ കഴിയുന്നതിലും അപ്പുറമാണ്.

വർഷങ്ങൾക്കു മുൻപ് സുഡാനിൽ നിന്ന് കോഴിക്കോട് സർവകലാശാലയിൽ പഠനത്തിന് വന്ന യുവാവ് നരിക്കുനിയിൽ നൂർജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ആ ബന്ധത്തിൽ പിറന്ന ഹനിയെ ചെറുപ്രായത്തിൽ നഴ്സറിയിൽ നിന്ന് ആരും അറിയാതെ പിതാവ് സുഡാനിലേക്ക് കൂട്ടിക്കൊണ്ടുപോയി .പിന്നീട് ഒരിക്കലും അദ്ദേഹം നൂർജഹാനെ കാണാൻ കേരളത്തിൽ വന്നിട്ടില്ല. അതിനു ശേഷം സുഡാനിൽ രണ്ടാനമ്മയുടെ സാന്നിധ്യത്തിൽ പിതാവിന്റെ കൊടിയ പീഡനങ്ങളാണ് ഹനി ഏറ്റുവാങ്ങിയത്.

മാതാവിനെ കുറിച്ച് ചേദിക്കുമ്പോൾ സ്വർഗത്തിൽ കാണാമെന്നായിരുന്നു പിതാവ് ഹനിയോട് പറഞ്ഞിരുന്നത്.അവിടെ നിന്നുള്ള അവഗണന സഹിക്കാനാവാതെ സ്വന്തം ഉമ്മയുടെയും സഹോദരിമാരുടെയും അടുത്തേക്ക് പോകാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതിനിടയിലാണ് മണ്ണാർക്കാട് സ്വദേശി ഫറൂഖിനെ സുഡാനിലെ ഖാർതുമിൽ ഹനി പരിചയപ്പെടുന്നത്.

ഉമ്മയുടെയും കുടെപിറപ്പുകളുടെയും വിവരങ്ങളും വിവാഹ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള രേഖകളും ഫറൂഖിന് കൈമാറി. ഈ വിവരങ്ങൾ ഉപയോഗിച്ച് അബുദാബിയിൽ ജോലി ചെയ്യുന്ന റഹീം പൊഴിൽ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ഇടപെടലുകളിലൂടെയാണ് നൂർജഹാന്റെ ബന്ധുവായ ഷിഹാബിനെ ബന്ധപ്പെടുന്നതും അദ്ദേഹം വഴി ദുബായിലുള്ള സഹോദരിയേയും മറ്റു ബന്ധുക്കളെയും വിവരമറിയിക്കുന്നതും. തുടർന്ന് സഹോദരിയും മറ്റു ബന്ധുക്കളും നാട്ടുകാരും മുൻകൈയെടുത്ത് ഹനിയെ കഴിഞ്ഞ വർഷം ദുബായിലേക്ക് സന്ദർശക വീസയിൽ കൊണ്ടുവന്നു.

നാട്ടിൽ നിന്നു മാതാവ് നൂർജഹാനെയും ഇവിടെയെത്തിച്ചാണ് നീണ്ടകാലത്തിന് ശേഷം മകന്റെയും മാതാവിന്റെയും പുനസ്സമാഗമം യാഥാർഥ്യമാക്കിയത്. പിന്നീട് ഷാർജയിൽ ഹനിക്ക് ഒരു ജോലിയും ലഭിച്ചു. ജീവിതം അല്ലലില്ലാതെ മുന്നോട്ട് പോകുന്നതിനിടയിലാണ് ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞ മൂന്ന് മാസമായി ജോലി ഇല്ലാതെ കഷ്ടത്തിലാണ്. നന്നായി അറബിക് സംസാരിക്കാനും ടൈപ്പ് ചെയ്യാനും കഴിയുന്ന തനിക്ക് ഒരു നല്ല ജോലി തരപ്പെട്ടാൽ ഉമ്മയേയും കൂടപ്പിറപ്പുകളേയും നല്ല രീതിയിൽ സംരക്ഷിക്കുമെന്നും ഹനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP