Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി നഴ്‌സുമാരെ തേടി ബ്രിട്ടീഷ് സർക്കാർ ആശുപത്രി പ്രതിനിധികൾ അടുത്ത ആഴ്‌ച്ച കേരളത്തിലേക്ക്; എറണാകുളത്തും കോട്ടയത്തും ചെങ്ങന്നൂരും അങ്കമാലിയിലും കോഴിക്കോടും ബാംഗ്ലൂരിലും ഡൽഹിയിലും ഇന്റർവ്യൂ; സൗജന്യ റിക്രൂട്ട്‌മെന്റിന് പിന്നാലെ മൂന്ന് മാസം താമസവും വിസാ ഫീസും സൗജന്യം; കുടുംബത്തിനും വർക്ക് പെർമിറ്റ്

മലയാളി നഴ്‌സുമാരെ തേടി ബ്രിട്ടീഷ് സർക്കാർ ആശുപത്രി പ്രതിനിധികൾ അടുത്ത ആഴ്‌ച്ച കേരളത്തിലേക്ക്; എറണാകുളത്തും കോട്ടയത്തും ചെങ്ങന്നൂരും അങ്കമാലിയിലും കോഴിക്കോടും ബാംഗ്ലൂരിലും ഡൽഹിയിലും ഇന്റർവ്യൂ; സൗജന്യ റിക്രൂട്ട്‌മെന്റിന് പിന്നാലെ മൂന്ന് മാസം താമസവും വിസാ ഫീസും സൗജന്യം; കുടുംബത്തിനും വർക്ക് പെർമിറ്റ്

മറുനാടന് മലയാളി ബ്യൂറോ

ലണ്ടൻ: നഴ്സിങ് ക്ഷാമം രൂക്ഷമായതോടെ ബ്രിട്ടണിലെ എൻഎച്ച്എസ് ആശുപത്രികൾ നഴ്സുമാരെ തേടി കേരളത്തിലേക്ക് എത്തുന്നത് പതിവാകുന്നു. ഈ മാസം 15 മുതൽ 26 വരെ കേരളത്തിലെ അഞ്ചു പ്രധാന നഗരങ്ങളിലും ബാംഗ്ലൂരിലും ഡൽഹിയിലും റിക്രൂട്ട്മെന്റ് കാമ്പെയിനുമായി എത്തുന്നത് മൂന്നു എൻഎച്ച്എസ് ട്രസ്റ്റുകളാണ്. മൂന്നിടങ്ങളിലായി കുറഞ്ഞത് 500 നഴ്സുമാരെ എങ്കിലും നിയമിക്കാനുള്ള ആഗ്രഹവുമായാണ് ട്രസ്റ്റ് അധികൃതർ എത്തുന്നത്.

പോർട്സ്മൗത്ത് എൻഎച്ച്എസ് ട്രസ്റ്റ്, ഹരോഗെയ്റ്റ് എൻഎച്ച്എസ് ട്രസ്റ്റ്, സെന്റ് ഹെലൻസ് എൻഎച്ച്എസ് ട്രസ്റ്റ് ലിവർപൂൾ എന്നിവിടങ്ങളിലെ പ്രതിനിധികളാണ് ഈ മാസം കേരളത്തിൽ എത്തുന്നത്. എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, അങ്കമാലി, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് കേരളത്തിലെ ഇന്റർവ്യൂ നടക്കുന്നത്. കൂടാതെ ഡൽഹിയിലും ബാംഗ്ലൂരിലും വേറെയും അഭിമുഖങ്ങൾ നടക്കുന്നുണ്ട്. ഈ ഏഴിടങ്ങളിലും എൻഎച്ച്എസ് പ്രതിനിധികളും ഈ ട്രസ്റ്റിലേക്ക് നിയമിക്കാൻ എൻഎച്ച്എസ് കോണ്ടാക്റ്റ് കൊടുത്തിരിക്കുന്ന വോസ്റ്റെക്ക് എന്ന മലയാളി സ്ഥാപനത്തിന്റെ പ്രതിനിധികളും പങ്കെടുക്കുന്നതാണ്. ഏതു സ്ഥലത്ത് വേണമെങ്കിലും യോഗ്യത ഉള്ള ആർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.

15ന് എറണാകുളം കലൂർ, 17ന് കോട്ടയം, 18ന് ചെങ്ങന്നൂർ, 20ന് അങ്കമാലി, 22ന് കോഴിക്കോട്, 24ന് ബാംഗ്ലൂർ, 26ന് ഡൽഹി എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ. പൂർണ്ണമായും സൗജന്യമായി നടത്തുന്ന റിക്രൂട്ട്‌മെന്റിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും അടക്കം എല്ലാം സൗജന്യമാണ്. വിസ ഫീസ്, ഇമ്മിഗ്രേഷൻ സർചാർജ്ജ്, ഫ്‌ളൈറ്റ് ടിക്കറ്റ്‌സ് എന്നിവയാണ് സൗജന്യമായി എൻഎച്ച്എസ് തന്നെ അനുവദിക്കുന്നത്. കൂടാതെ നിയമനം ലഭിച്ചു യുകെയില എത്തുന്നവർക്ക് ഫ്രീ എയർപോർട്ട് പിക്ക് അപ്‌സ് നൽകുന്നതാണ്. മാത്രമല്ല മൂന്നു മാസം സൗജന്യമായി എൻഎച്ച്എസ് ആശുപത്രികൾ തന്നെ താമസവും ഒരുക്കും. നിയമനം ലഭിച്ചവർ നിർബന്ധമായും പാസാകേണ്ട കമ്പ്യൂട്ടർ ടെസ്റ്റിനും തുടർന്ന് യുകെയിൽ ചെന്ന് എഴുതേണ്ട ഒഎസ്സിഇ എക്‌സാമിനുമുള്ള ഫീസ് നൽകുകയും സൗജന്യമായ പരിശീലനം നൽകുകയും ചെയ്യും.

സെലക്ഷൻ ലഭിക്കുന്ന എല്ലാവർക്കും അതാത് ട്രസ്റ്റുകൾ ഓഫർ ലെറ്റർ നൽകും. സിബിടി പരീക്ഷ എഴുതാനും എൻഎംസി രജിസ്ട്രേഷൻ ലഭിക്കാനുമുള്ള പരിശീലനവും സഹായവും ഇവർ തന്നെ തുടർന്നു നൽകും. ഇതു പൂർത്തിയായാൽ മൂന്നു വർഷത്തെ ടെയർ 2 വിസയാണ് നൽകുന്നത്. മൂന്നു കൊല്ലത്തിന് ശേഷം വിസ വീണ്ടും മൂന്നു വർഷം കൂടി നേരിട്ടു നൽകും. നഴ്സിങ് തസ്തിക ഷോട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ ഉള്ളതിനാൽ അഞ്ചു വർഷം ഇവർക്ക് പിആർ ലഭിക്കും. കുടുംബത്തെ കൊണ്ടുപോകാനും അവർക്ക് ഫുൾ ടൈം വർക്ക് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്.

ഐഇഎൽറ്റിഎസ് നാലു ബാൻഡിലും ഏഴു വീതം ഉള്ളവർക്കാണ് നിയമനം ലഭിക്കുക. ആറു മാസത്തിനിടയിൽ നടന്ന രണ്ടു പരീക്ഷകളിലായി നാലു ബാൻഡുകളും ക്ലിയർ ചെയ്താലും അംഗീകാരം ലഭിക്കും. അതല്ലെങ്കിൽ ഒഇറ്റി എന്ന പരീക്ഷയിൽ നാലു വിഷയത്തിലും ബി ഗ്രേഡ് നേടിയാലും നിയമനം നടക്കും. കഴിഞ്ഞ് രണ്ടു വർഷത്തിനിടയിൽ നഴ്‌സിങ് പാസ്സാവുകയും പരീക്ഷയും പഠനവും ഇംഗ്ലീഷ് അധ്യയന മാധ്യമത്തിലാണ് എന്നു തെളിയുകയും ചെയ്യുന്നവർക്കും നിയമനം ലഭിക്കും. ഇതിന്റെ വിശദാംശങ്ങൾ ആദ്യമേ ചോദിച്ചു മനസ്സിലാക്കേണ്ടതാണ് കുട്ടികൾക്ക് സൗജന്യ വിദ്യാഭാസവും ഉറപ്പാണ്.

ഐഇഎൽടിഎസ് സ്‌കോർ 6.5 നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. ഇവർക്ക് സൗജന്യ ഐഇഎൽടിഎസ് പരിശീലനം എൻഎച്ച്എസ് നൽകും. നിയമനത്തിനു മുൻപുള്ള ഇന്റർവ്യൂ ആയതിനാൽ ഐഇഎൽടിഎസ്, ഒഇടി യോഗ്യതകൾ നേടിയതിന്റെ പകർപ്പിനൊപ്പം ബയോഡാറ്റ കൂടി അയക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെയാണ് ഇന്റർവ്യൂവിന് ക്ഷണിക്കുക. നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള സ്ഥലത്തായിരിക്കും ഇന്റർവ്യൂ. [email protected] എന്ന മെയിൽ ഐഡിയിലേക്കാണ് ബയോഡാറ്റ അയക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP