Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പമ്പിലെത്തിയവർ ആവശ്യപ്പെട്ടപ്പോൾ വിക്രം ജാർയാൽ പണം കൈമാറി; പിന്നാലെ വെടിവയ്‌പ്പും; വാഷിങ്ടനിലെ യകിമ പെട്രോൾ പമ്പിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത് മോഷ്ടാക്കൾ; വിക്രം ജറ്യാലിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

പമ്പിലെത്തിയവർ ആവശ്യപ്പെട്ടപ്പോൾ വിക്രം ജാർയാൽ പണം കൈമാറി; പിന്നാലെ വെടിവയ്‌പ്പും; വാഷിങ്ടനിലെ യകിമ പെട്രോൾ പമ്പിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത് മോഷ്ടാക്കൾ; വിക്രം ജറ്യാലിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

സാൻഫ്രാൻസിസ്‌കോ: വാഷിങ്ടനിലെ യകിമ പെട്രോൾ പമ്പിൽ ഇന്ത്യക്കാരൻ വിക്രം ജറ്യാലിനെ (26) വെടിവച്ചുകൊന്നത് മോഷണത്തിന് വേണ്ടിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വ്യാഴാഴ്ച പുലർച്ചെ വിക്രമിനുനേരെ വെടിയുതിർക്കുകയായിരുന്നു.

പമ്പിലെത്തിയവർ ആവശ്യപ്പെട്ടപ്പോൾ വിക്രം ജാർയാൽ പണം കൈമാറി. എന്നാൽ, അക്രമികളിൽ ഒരാൾ വിടെിവെക്കുകയായിരുന്നു. വെടിയേറ്റ വിക്രം ജാർയാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ ജന്ത്‌വാൾ ഗ്രാമക്കാരനായ വിക്രം, ജോലി തേടി യുഎസിൽ എത്തിയിട്ട് 25 ദിവസമേ ആയിരുന്നുള്ളൂ. യുഎസിൽ സ്ഥിരതാമസക്കാരനായ സുഹൃത്തിന്റെ പമ്പിലെ കാഷ് കൗണ്ടറിലാണു ജോലി ചെയ്തിരുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഇക്കാര്യം ട്വീറ്റു ചെയ്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് കുടുംബത്തിനു വേണ്ട സഹായം നൽകുന്നുണ്ട്. വിക്രമിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP