Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിസ ലോട്ടറി പരിപാടി റദ്ദ് ചെയ്യാനാലോചിച്ച് ട്രംപ്; 50,000 ഗ്രീൻകാർഡുകൾ ഇല്ലാതാകുമ്പോൾ അനേകം ഇന്ത്യൻ ടെക്കികൾക്ക് അവസരം തെളിയും

വിസ ലോട്ടറി പരിപാടി റദ്ദ് ചെയ്യാനാലോചിച്ച് ട്രംപ്; 50,000 ഗ്രീൻകാർഡുകൾ ഇല്ലാതാകുമ്പോൾ അനേകം ഇന്ത്യൻ ടെക്കികൾക്ക് അവസരം തെളിയും

മേരിക്കയിലേക്ക് പോകാൻ വഴികാത്തിരിക്കുന്ന ഇന്ത്യൻ ടെക്കികൾക്ക് പ്രതീക്ഷയേകിക്കൊണ്ട് വിസ ലോട്ടറി സംവിധാനം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നു. ഗ്രീൻ കാർഡ് ലഭിക്കുന്നതിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ ടെക്കികൾക്ക് ഇതോടെ, തടസ്സം മാറിക്കിട്ടുമെന്നാണ് പ്രതീക്ഷ. തീരുമാനം കോൺഗ്രസ് അംഗീകരിക്കുകയും നിയമമാവുകയും ചെയ്താൽ, ഒട്ടേറെ ഇന്ത്യക്കാർക്ക് അനുഗ്രഹമാകും.

വർഷം 50,000 പേർക്ക് വിസ അനുവദിക്കുന്ന ഡൈവേഴ്‌സിറ്റി ഇമിഗ്രന്റ് വിസ പ്രോഗ്രാമാണ് ട്രംപ് ഭരണകൂടം പിൻവലിക്കാനൊരുങ്ങുന്നത്. ഈ പ്രോഗ്രാമിലൂടെ ഏറ്റവും മികച്ച ടെക്കികളോ യഥാർഥത്തിൽ വിസ ആഗ്രഹിക്കുന്നവരോ അല്ല അമേരിക്കയിലെത്തുന്നതെന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തൽ. ന്യുയോർക്ക് ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കം, ഒട്ടേറെ തീവ്രവാദികളും ഈ വിസ സംവിധാനത്തിലൂടെ അമേരിക്കയിലെത്തിയതായും കണ്ടെത്തിയിരുന്നു.

ലോട്ടറി സംവിധാനം അവസാനിപ്പിച്ച്, ഗ്രീൻകാർഡിനായി കാത്തിരിക്കുന്നവരുടെ ബാക്ക്‌ലോഗിൽനിന്ന് വിസ നൽകാനാണ് ഭരണകൂടം നൽകിയിട്ടുള്ള നിർദ്ദേശം. അമേരിക്കയിലേക്ക് കുറഞ്ഞ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവരാണ് ഡൈവേഴ്‌സിറ്റി ഇമിഗ്രന്റ് വിസ പ്രോഗ്രാമിലൂടെ വർഷം തോറും എത്തുന്നത്. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിന് കീഴിൽ വിസ നൽകുന്ന സംവിധാനങ്ങളിലൊന്നാണിത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, 50,000-ൽ കുറവ് കുടിയേറ്റക്കാർ വന്നിട്ടുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഡൈവേഴ്‌സിറ്റി വിസ നൽകുന്നത്.

വർഷം തോറും വിതരണം ചെയ്യുന്ന ഡൈവേഴ്‌സിറ്റി വിസകളുടെ ഏഴുശതമാനത്തോളമാണ് ഓരോ രാജ്യങ്ങൾക്കും ലഭിക്കുക. ഡൈവേഴ്‌സിറ്റി വിസയുടെയും രാജ്യങ്ങൾക്കുള്ള ക്വോട്ടയുടെയും കണക്കുകളിൽ പിന്തള്ളപ്പെടുന്നതുകൊണ്ടാണ് ഇന്ത്യയിൽനിന്നുള്ള ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവരുടെ ഗ്രീൻ കാർഡ് അപേക്ഷകൾ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത്. ഡൈവേഴ്‌സിറ്റി വിസ നിർത്തലാക്കുന്നതോടെ, ഗ്രീൻ കാർഡിനുള്ള ഈ കാത്തിരിപ്പ് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയടക്കം 18 രാജ്യങ്ങളിൽനിന്നുള്ളവർ ഡൈവേഴ്‌സിറ്റി വിസയ്ക്ക് അർഹരല്ല. കഴിഞ്ഞ അഞ്ചുവർഷം അമ്പതിനായിരത്തിലേറെ പേർ അമേരിക്കയിലെത്തിയതുകൊണ്ടാണിത്. ബംഗ്ലാദേശ്. ബ്രസീൽ, കാനഡ, ചൈന, കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, എൽ സാൽവഡോർ, ഹെയ്ത്തി, ജമൈക്ക, മെക്‌സിക്കോ, നൈജീരിയ, പാക്കിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, യുകെ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ഡൈവേഴ്‌സിറ്റി വിസയ്ക്ക് അർഹതയില്ലാത്ത മറ്റു രാജ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP