Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആറുമാസം കാലാവധിയുള്ള പാസ്‌പോർട്ടും റിട്ടേൺ ടിക്കറ്റും എവിടെ താമസിക്കുന്നു എന്ന് വ്യക്തമാക്കുന്ന രേഖയും നിർബന്ധം; പണമോ ഹോട്ടൽ ബുക്കിങ്ങോ നിർബന്ധമല്ല: ഖത്തറിലേക്കുള്ള വിസയില്ലാ യാത്ര തുടങ്ങിയവർ അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ

ആറുമാസം കാലാവധിയുള്ള പാസ്‌പോർട്ടും റിട്ടേൺ ടിക്കറ്റും എവിടെ താമസിക്കുന്നു എന്ന് വ്യക്തമാക്കുന്ന രേഖയും നിർബന്ധം; പണമോ ഹോട്ടൽ ബുക്കിങ്ങോ നിർബന്ധമല്ല: ഖത്തറിലേക്കുള്ള വിസയില്ലാ യാത്ര തുടങ്ങിയവർ അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ

ദോഹ: വിസയില്ലാ യാത്ര പ്രാബല്യത്തിൽവന്നതോടെ ഖത്തറിലേക്ക് ഇന്ത്യയടക്കമുള്ള 80 രാജ്യങ്ങളിൽ നിന്നും ആളുകൾഎത്തി തുടങ്ങി. ഖത്തറിലേക്ക് പോകാനായി പാസ്‌പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും റിട്ടേൺ ടിക്കറ്റും മാത്രം കൈവശമുണ്ടായാൽ മതി എന്നണ് വിമാനത്താവള അധികൃതർ ഇതുസംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

മാത്രമല്ല ഇങ്ങനെ വരുന്നതിന് ഹോട്ടൽ ബുക്കിങ്ങും കൈവശം പണമുണ്ടായിരിക്കലും നിർബന്ധമില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എന്നാൽ ഖത്തറിലേക്ക് എന്തിന് വരുന്നു, എവിടെ താമസിക്കുന്നു എന്ന് വ്യക്തമാക്കണം. ഇതുസംബന്ധിച്ച രേഖകളെന്തെങ്കിലും അധികൃതർ ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി മലയാളികളടക്കമുള്ള വിദേശികൾ ഖത്തറിൽ എത്തിത്തുടങ്ങി. വിസയില്ലാതെ വരാവുന്ന 80 രാജ്യങ്ങളിലെയും ഇമിഗ്രേഷൻ അധികൃതർക്ക് ഇതുസംബന്ധിച്ച് ഔദ്യോഗികമായി വിവരം നൽകിയിട്ടില്ലെങ്കിലും പാസ്‌പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും റിട്ടേൺ ടിക്കറ്റും മാത്രം കൈവശമുണ്ടായാൽ ഖത്തറിലേക്ക് വരാമെന്നാണ്

ദിവസങ്ങൾക്കുമുമ്പാണ് 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാനുള്ള അനുമതി ഖത്തർ പ്രഖ്യാപിച്ചത്. 33 രാജ്യക്കാർക്ക് 180 ദിവസം കാലാവധിയിൽ 90 ദിവസം വരെ തങ്ങാവുന്നതും ഇന്ത്യയടക്കം 47 രാജ്യക്കാർക്ക് 30 ദിവസം തങ്ങാവുന്നതും 30 ദിവസം കൂടി നീട്ടാവുന്നതുമായ ബഹുപ്രവേശന അനുമതിയായിരുന്നു ഖത്തർ ആഭ്യന്തര മന്ത്രാലയവും ഖത്തർ ടൂറിസം അഥോറിറ്റിയും ചേർന്ന് പ്രഖ്യാപിച്ചത്.

പലരും കുടുംബത്തെ നാട്ടിൽ നിന്നും കൊണ്ടുവരാനും കുറച്ച് നാൾകൂടെ താമാസിപ്പിക്കാനുമുള്ള അവസരമായി പ്രയോജനപ്പെടുത്തുന്നുണ്ട്.
അതേസമയം ഈ നിയമം അറിയാതെ കേരളത്തിലെ എയർപോർട്ടുകളിൽ മലയാളികളെ തടഞ്ഞു നിർത്തുന്നുണ്ട്. പിന്നീട് ഇത് സംബന്ധിച്ച് കൂടുതൽ തിരക്കിയറിഞ്ഞ ശേഷമാണ് അധികൃതർ ഇവരെ യാത്ര പുറപ്പെടാൻ അനുവദിക്കുന്നതും.

തൃശൂർ വടക്കേക്കാട് സ്വദേശിയായ തഫ്‌സീന ഖാദർ വ്യാഴാഴ്ച വിസയില്ലാതെ ദോഹയിൽ വിമാനമിറങ്ങി. ടൂറിസ്റ്റ് വിസയിൽ വരാൻ കരുതിയിരുന്ന ഇവർക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ വിസയിലെ പേരിലുണ്ടായ അക്ഷരപിശക് കാരണം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നു. എന്നാൽ, വിസയില്ലാതെ ഖത്തറിൽ ഇറങ്ങാനുള്ള അനുമതിയുണ്ടല്ലോ എന്ന് ഇവർ പറഞ്ഞപ്പോൾ ആദ്യം ഇമിഗ്രേഷൻ അധികൃതർ സമ്മതിച്ചില്ല. അവിടെ ഇതുസംബന്ധിച്ച അറിയിപ്പൊന്നും ഇല്ലാത്തതായിരുന്നു കാരണം. എന്നാൽ, യാത്ര ചെയ്യേണ്ട ജെറ്റ് എയർവേയ്‌സുമായി ബന്ധപ്പെട്ടപ്പോൾ ഇവരോട് യാത്ര ചെയ്തുകൊള്ളാനുള്ള നിർദേശമാണ് ലഭിച്ചത്. ഇതോടെ ഇമിഗ്രേഷൻ അധികൃതർ യാത്ര അനുവദിക്കുകയും ചെയ്തു.

എറണാകുളം സ്വദേശികൾക്ക് ഉണ്ടായ അനുഭവവുംനേരെ മറിച്ചല്ല. ഗൾഫ് കോസ്റ്റ് റിക്രൂട്ട്‌മെന്റ് കമ്പനി ഉടമകളുമായ അബ്ദുസ്സലാമും മകൻ ശാഹുൽ ഹമീദും എത്തിയതും ഇതുപോലെ വിസയില്ലാതെ തന്നെ. ശനിയാഴ്ച നെടുമ്പാശ്ശേരിയിൽനിന്ന് ജെറ്റ് എയർവേയ്‌സിൽ പുറപ്പെടാനെത്തിയ ഇവരുടെ കൈവശം വിസയില്ലാത്തതിനാൽ ഇമിഗ്രേഷൻ അധികൃതർ ആദ്യം യാത്ര അനുവദിക്കാൻ തയാറായില്ല. എന്നാൽ, പുതിയ സംവിധാനത്തെ പറ്റി പറഞ്ഞപ്പോൾ ഏറെ നേരത്തിനുശേഷം അനുമതി നൽകുകയായിരുന്നു.

കോഴിക്കോട് അസ്മ ടവർ ഉടമ മുഹമ്മദും സമാന രീതിയിലാണ് ഞായറാഴ്ച പുലർച്ചെ ദോഹയിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് ആദ്യം ജെറ്റ് എയർവേയ്‌സ് അധികൃതരും പിന്നീട് ഇമിഗ്രേഷൻ അധികൃതരും യാത്ര സാധ്യമാവില്ലെന്ന് അറിയിച്ചെങ്കിലും ഉന്നതങ്ങളിൽ ബന്ധപ്പെട്ടശേഷം വിസയില്ലാതെ യാത്ര അനുവദിക്കുകയായിരുന്നു. ദോഹയിൽ വിമാനമിറങ്ങി വിസയില്ലാതെ വന്നതാണെന്ന് അറിയിച്ചപ്പോൾ എന്തിനാണ് വന്നതെന്നും എവിടെ താമസിക്കുന്നു എന്നും ചോദിച്ചതിനുശേഷം ഒരു മാസത്തെ വിസ പാസ്‌പോർട്ടിൽ അടിച്ചുനൽകുകയായിരുന്നു. അതിൽ കൂടുതൽ നിൽക്കാൻ പറ്റുമോ എന്ന് അന്വേഷിച്ചപ്പോൾ ഒരു മാസം കുടെ നീട്ടാമെന്നും ഇമിഗ്രേഷൻ അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP