Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജഗ്ദൽപൂർ-ബുവനേശ്വർ എക്സ്‌പ്രസ് ആന്ധ്രയിൽ പാളം തെറ്റി മറിഞ്ഞു; 32 മരണം സ്ഥിരീകരിച്ചു; അനേകർ കുടുങ്ങി കിടക്കുന്നു; മരണ സംഖ്യ ഇനിയും ഉയർന്നേക്കും; പാളംതെറ്റിയത് തീവണ്ടിയുടെ ഏഴ് കോച്ചുകളും എൻജിനും

ജഗ്ദൽപൂർ-ബുവനേശ്വർ എക്സ്‌പ്രസ് ആന്ധ്രയിൽ പാളം തെറ്റി മറിഞ്ഞു; 32 മരണം സ്ഥിരീകരിച്ചു; അനേകർ കുടുങ്ങി കിടക്കുന്നു; മരണ സംഖ്യ ഇനിയും ഉയർന്നേക്കും; പാളംതെറ്റിയത് തീവണ്ടിയുടെ ഏഴ് കോച്ചുകളും എൻജിനും

ഭുവനേശ്വർ: ആന്ധ്രപ്രദേശിൽ തീവണ്ടി പാളം തെറ്റിമറിഞ്ഞ് 32 പേർ മരിച്ചു. അനേകം പേർ കുടുങ്ങിക്കുടക്കുന്നയാണ്. ജഗ്ദൽപുർ - ഭുവനേശ്വർ ഹിരാഖണ്ഡ് എക്സ്‌പ്രസ് (18448) ആന്ധ്രാപ്രദേശിലെ കനേരു സ്റ്റേഷന് സമീപത്താണ് പാളം തെറ്റിയത്. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട കോച്ചുകളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച രാത്രി 11 നാണ് അപകടം നടന്നത്.

തീവണ്ടിയുടെ ഏഴ് കോച്ചുകളും എൻജിനും പാളംതെറ്റി. 100 ഓളം പേർക്ക് പരിക്കേറ്റതായി അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒഡീഷയിലെ രായഗഡയിൽനിന്ന് 24 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം. എൻജിന് പുറമെ രണ്ട് ജനറൽ കോച്ചുകൾ, രണ്ട് സ്ലീപ്പർ കോച്ചുകൾ, ഒരു എ.സി ത്രീടയർ കോച്ച്, ഒരു എ.സി ടൂ ടയർ കോച്ച്, ലഗേജ് വാൻ എന്നിവയാണ് പാളംതെറ്റിയതെന്ന് ഈസ്റ്റ്‌കോസ്റ്റ് റെയിൽവെ പി.ആർ.ഒ ജെ.പി മിശ്ര പറഞ്ഞു.

ഹെൽപ്പ് ലൈൻ നമ്പറുകൾ: 06856 223400, 06856 223500, 09439741181, 09439741071 (ബി.എസ്.എൻ.എൽ), 07681878777 (എയർടെൽ).

ദുരന്തനിവാരണ സേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അട്ടിമറിയാണോ അപകടത്തിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. അപകടത്തിൽ പെട്ട് പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. റെയിൽവേ മന്ത്രി സുരേഷ് പ്രഭു സംഭവത്തെ കുറിച്ച് റെയിൽഅധികൃതരിൽ നിന്നും വിശദകരണം തേടിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP