Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊബൈൽ ഇന്റർനെറ്റ് രംഗത്ത് മത്സരം മുറുകിയതോടെ തകർപ്പൻ ഓഫറുമായി വീണ്ടും ബിഎസ്എൻഎൽ; എല്ലാ വരിക്കാർക്കും ഒരു ജിബി ഡാറ്റ സൗജന്യം പ്രഖ്യാപിച്ച് പൊതുമേഖലാ കമ്പനി

മൊബൈൽ ഇന്റർനെറ്റ് രംഗത്ത് മത്സരം മുറുകിയതോടെ തകർപ്പൻ ഓഫറുമായി വീണ്ടും ബിഎസ്എൻഎൽ; എല്ലാ വരിക്കാർക്കും ഒരു ജിബി ഡാറ്റ സൗജന്യം പ്രഖ്യാപിച്ച് പൊതുമേഖലാ കമ്പനി

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ കടന്നു വരവോടെ ഇന്ത്യൻ ടെലികോം വിപണിയിൽ ഉടലെടുത്ത കിടമത്സരത്തിൽ, തങ്ങളും പുറകോട്ടില്ലെന്ന് പ്രഖ്യാപിച്ച് പൊതുമേഖലാ മൊബൈൽ കമ്ബനിയായ ബി.എസ്. എൻ.എൽ. ഒരു ജനപ്രിയ ഓഫർ കൂടി അവതരിപ്പിക്കുന്നു.

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതും, എന്നാൽ ഇന്റർനെറ്റ് ഓഫറുകൾ ഇതുവരെ ആ്കടിവേറ്റ് ചെയ്തിട്ടില്ലാത്തതുമായ എല്ലാ ഉപയോക്താക്കൾക്കും ഒരു ജി.ബി. ഡാറ്റ സൗജന്യമായി നൽകുമെന്നാണ് വാഗ്ദാനം.

നിലവിൽ പ്രത്യേക ഡാറ്റ ഓഫറുകൾ ചെയ്‌തെങ്കിൽ മാത്രമെ, ബി.എസ്.എൻ.എൽ ഉപയോക്താക്കൾക്ക് പ്രീ പെയ്ഡ് കണക്ഷനുകളിൽ ഇന്റർനെറ്റ് ഉപയോഗിക്കാനാകു. എന്നാൽ പുതിയ ഓഫർ വരുന്നതോടെ പ്രത്യേക റിച്ചാർജ് ഇല്ലാതെ തന്നെ ഒരു ജി.ബി. ഡാറ്റ സൗജന്യമായി ലഭിക്കും.

ഡിജിറ്റൽ ഇന്ത്യ പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായും, രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഒരു ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നതെന്ന് ബി.എസ്.എൻ.എൽ അറിയിച്ചു.

അടുത്തിടെയാണ് പരിധിയില്ലാത്ത ഫോൺ വിളിയും, നിശ്ചിത അളവിൽ ഡാറ്റയും അനുവദിക്കുന്ന 339, 337 എന്നീ രണ്ട് ജനപ്രിയ ഓഫറുകൾ ബി.എസ്.എൻ.എൽ അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP