Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കാനിങ്ങിൽ കുഴപ്പമില്ലാത്ത കുട്ടിക്ക് ജനിച്ചപ്പോൾ അംഗവൈകല്യം; നവജാത ശിശുവിനെ മാറ്റിയെന്ന് ആരോപണം; വലതുകൈയില്ലാത്ത കുട്ടിയുടെ മാതാപിതാക്കളെ ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന; തിരുവനന്തപുരത്തെ ഗൗരീശ ആശുപത്രി വിവാദത്തിൽ ആയത് ഇങ്ങനെ

സ്‌കാനിങ്ങിൽ കുഴപ്പമില്ലാത്ത കുട്ടിക്ക് ജനിച്ചപ്പോൾ അംഗവൈകല്യം; നവജാത ശിശുവിനെ മാറ്റിയെന്ന് ആരോപണം; വലതുകൈയില്ലാത്ത കുട്ടിയുടെ മാതാപിതാക്കളെ ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന; തിരുവനന്തപുരത്തെ ഗൗരീശ ആശുപത്രി വിവാദത്തിൽ ആയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് അംഗവൈകല്യം. തിരുവനന്തപുരത്ത് ഗൗരീശപട്ടത്തുള്ള ഗൗരീശയെന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. എന്നാൽ കുട്ടിയെ ആശുപത്രി മാറ്റിയതാണെന്ന് മാതാപിതാക്കളും പറയുന്നു.

നേരത്തെ നടത്തിയ പരിശോധനയിലോ സ്‌കാനിങ്ങിലോ ഒന്നും കുട്ടിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ആശുപത്രി കുട്ടിയെ മാറ്റിയെന്നാണ് അച്ഛനും ബന്ധുക്കളും പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിൽ ബന്ധുക്കൾ പരാതി നൽകി. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. സംഭവത്തിൽ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. ആശുപത്രിക്കെതിരെ വിശ്വാസ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഗൗരീശം ആശുപത്രിയും പറയുന്നു.

വെള്ളിയാഴ്ചയാണ് കുട്ടി ജനിച്ചത്. വലതു കൈയിലാതെ ജനിച്ച കുട്ടിയെ കണ്ട് ബന്ധുക്കളും മാതാപിതാക്കളും പരിഭ്രമത്തിലായി. ആശുപത്രിയിലെ ഡോക്ടർമാരോട് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകിയതുമില്ല. ഇതോടെ കുട്ടിയെ മാറ്റിയെന്ന ആരോപണം എത്തി. ബഹളം കൂടിയതോടെ പൊലീസ് സ്ഥല്തത് എത്തി. കുഞ്ഞിന്റെ സ്‌കാൻ എടുത്തിരുന്നു. എന്നാൽ അന്ന് ഒരു കുഴപ്പവും ഉണ്ടായില്ല. അതുകൊണ്ട് തന്നെ കള്ളക്കളി നടന്നുവെന്ന് പൊലീസിനെ ബന്ധുക്കൾ അറിയിച്ചു.

സ്‌കാനിങ്ങിൽ കുഴപ്പമില്ലാത്ത കുട്ടിക്ക് ജനിച്ചപ്പോൾ അംഗവൈകല്യം ഉണ്ടായതിന് പിന്നിൽ ആശുപത്രിയാണെന്നും ആരോപിച്ചു. ഇതോടെ ഡിഎൻഎ പിരശോധനയെന്ന നിലപാടിലേക്ക് പൊലീസ് എത്തി. ഡിഎൻഎ പരിശോധനയിലൂടെ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനാകും. അത് എതിരായാൽ ആശുപത്രിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഗൗരീശപട്ടത്തെ സ്വകാര്യ ആശുപത്രിയിൽ കുറ്റിച്ചൽ സ്വദേശിനിയായ ലാവണ്യ ആൺകുഞ്ഞിനെ പ്രസവിച്ചത്. സിസേറിയനിലൂടെയായിരുന്നു പ്രസവം. പ്രസവാനന്തരം ഡോക്ടർ യുവതിയുടെ ഭർത്താവ് വിനീഷിനെ വിളിച്ച് ആൺകുഞ്ഞാണെന്നും എന്നാൽ വലതു കൈ ഇല്ലെന്നും അറിയിക്കുകയായിരുന്നു. ഇതാണ് ബന്ധുക്കളെ സംശയത്തിലാക്കിയത്. ആദ്യ ആഴ്ചമുതൽ പ്രസവത്തിന്റെ രണ്ട് ദിവസം മുൻപ് വരെ ഇതേ ആശുപത്രിയിൽ സ്‌കാൻ ചെയ്തപ്പോഴൊന്നും കുഞ്ഞിന് ശരീരവളർച്ചയ്ക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി ഡോക്ടർമാർ അറിയിയിച്ചിട്ടില്ലെന്നാണ് വിനീഷ് പറയുന്നത്.

ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നാണ് കുഞ്ഞിന്റെ ബന്ധുക്കളുടെ ആവശ്യം. വിനീഷ് നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.എനനാൽ സ്‌കാനിംഗിൽ അപൂർവ്വമായി തെറ്റുകതൾ സംഭവിക്കാമെന്നും അത്തരം പ്രശ്‌നം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP