Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി മെട്രോ ഉദ്ഘാടനം ജൂൺ 17ന് നരേന്ദ്ര മോദി നിർവഹിക്കും; ആശയക്കുഴപ്പങ്ങൾക്കും വിവാദങ്ങൾക്ക് അറുതിവരുത്തി സംസ്ഥാനം തീരുമാനം പ്രഖ്യാപിച്ചു; ഉദ്ഘാടന പരിപാടികൾ ആലുവയിൽ

കൊച്ചി മെട്രോ ഉദ്ഘാടനം ജൂൺ 17ന് നരേന്ദ്ര മോദി നിർവഹിക്കും; ആശയക്കുഴപ്പങ്ങൾക്കും വിവാദങ്ങൾക്ക് അറുതിവരുത്തി സംസ്ഥാനം തീരുമാനം പ്രഖ്യാപിച്ചു; ഉദ്ഘാടന പരിപാടികൾ ആലുവയിൽ

തിരുവനന്തപുരം: ആശയക്കുഴപ്പങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ടുകൊണ്ട് കൊച്ചി മൊട്രോയുടെ ഉദ്ഘാടനം ജൂൺ 17ന് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മെട്രോ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുസംബന്ധിച്ച് കത്തയച്ചതിനെ തുടർന്നാണ് ഉദ്ഘാടന തീയതി സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തേ മെയ് 30ന് ഉദ്ഘാടനം നടക്കുമെന്ന പ്രഖ്യാപനം വലിയ വിവാദത്തിലായിരുന്നു. പ്രധാനമന്ത്രിയെ ഒഴിവാക്കാൻ സംസ്ഥാനം നീക്കം നടത്തിയെന്നായിരുന്നു ആക്ഷേപം ഉയർന്നത്. എന്നാൽ പ്രധാനമന്ത്രിതന്നെ മെട്രോ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

മെട്രോ ആരംഭിക്കുന്ന ആലുവയിലാകും ഉദ്ഘാടന പരിപാടികൾ നടക്കുക. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ മെട്രോ ഓടുന്നത്. ഇതിനിടെ 11 സ്റ്റേഷനുകളുണ്ട്. റൂട്ടിൽ ഇപ്പോൾ ട്രയൽ റൺ നടക്കുന്നുണ്ട്.

നേരത്തേ മെട്രോ ഉദ്ഘാടനം സംബന്ധിച്ച് ആശക്കുഴപ്പം നിലനിന്നിരുന്നു. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.

എന്നാൽ പിന്നീട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മെട്രോ ഉദ്ഘടാനം ജൂൺ ആദ്യവാരം നടക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയതോടെയാണ് വിവാദം ഉയർന്നത്.

വിദേശ സന്ദർശനത്തിന് പോകുന്നതിനാൽ പ്രധാനമന്ത്രിക്ക് ജൂൺ ആദ്യവാരം എത്താൻ സാധിക്കില്ലായിരുന്നു. പ്രധാനമന്ത്രിയെ കാക്കാതെ ഉദ്ഘാടനം നടത്താൻ സർക്കാർ തീരുമാനിച്ചെന്ന ആരോപണം ഉയർന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ സമയം കൂടി പരിഗണിച്ചേ ഉദ്ഘാടന തീയതി നിശ്ചയിക്കൂ എന്ന് വ്യക്തമാക്കുകയായിരുന്നു.

ഈ മാസമാദ്യം കേന്ദ്ര മെട്രോ റെയിൽ സുരക്ഷാ സംഘം പരിശോധന നടത്തി അനുമതി നൽകിയതോടെയാണ് കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി പ്രവർത്തിച്ചു തുടങ്ങുന്നതിനുള്ള അവസാന കടമ്പയും കടന്നത്. അനുമതി ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് മെട്രോ ഉദ്ഘാടനം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP