Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർത്തവം അശുദ്ധമാണെന്നും അതുണ്ടാകുന്ന സമയത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പോകരുതെന്നും എം.എം. ഹസൻ; സ്ത്രീവിരുദ്ധ പരാമർശത്തെ വേദിയിൽ കയറി ചോദ്യംചെയ്തു മിടുമിടുക്കി പെൺകുട്ടി; രക്തം അശുദ്ധമാണെങ്കിൽ ഞാനും താങ്കളും അതിന്റെ ഭാഗമല്ലേയെന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ കെപിസിസി അധ്യക്ഷൻ

ആർത്തവം അശുദ്ധമാണെന്നും അതുണ്ടാകുന്ന സമയത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പോകരുതെന്നും എം.എം. ഹസൻ; സ്ത്രീവിരുദ്ധ പരാമർശത്തെ വേദിയിൽ കയറി ചോദ്യംചെയ്തു മിടുമിടുക്കി പെൺകുട്ടി; രക്തം അശുദ്ധമാണെങ്കിൽ ഞാനും താങ്കളും അതിന്റെ ഭാഗമല്ലേയെന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: ആർത്തവം അശുദ്ധമാണെന്നു പരസ്യമായി പറഞ്ഞ പുതിയ കെപിസിസി അധ്യക്ഷൻ എം.എം. ഹസനെ വേദിയിൽ കയറി ചോദ്യം ചെയ്തു പെൺകുട്ടി. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റശേഷം ഇന്നലെ യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവർത്തക ക്യാമ്പിൽ പങ്കെടുക്കവേയാണ് ഹസൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. അശുദ്ധിയുള്ള സമയങ്ങളിൽ സ്ത്രീകൾ ക്ഷേത്രങ്ങളിലും പള്ളികളിലും പോകരുതെന്നാണ് ഹസൻ അഭിപ്രായപ്പെട്ടത്.

എന്നാൽ ചടങ്ങിൽ പങ്കെടുത്ത പെൺകുട്ടി ഹസന്റെ നിലപാടിനെ വേദിയിൽ ചോദ്യം ചെയ്തു. ഏത് തരം അശുദ്ധിയാണ് താങ്കൾ ഉദേശിക്കുന്നതെന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ഇതിനുള്ള മറുപടിയിലും ഹസൻ തന്റെ നിലപാടിൽ ഉറച്ച് നിന്നു.

ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യൻ ആയാലും അുദ്ധിയുള്ള സമയങ്ങളിൽ സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് തനിക്കെന്നായിരുന്നു ഹസന്റെ പരാമർശം. പിന്നീട് വേദിയിൽ നിന്നെഴുന്നേറ്റ പെൺകുട്ടി ഏത് തരം അശുദ്ധിയെക്കുറിച്ചാണ് നിങ്ങൾ പറഞ്ഞതെന്ന് മനസ്സലായില്ലെന്നും രക്തമാണ് ഉദേശിച്ചതെങ്കിൽ ഞാനും താങ്കളുമെല്ലാം അതിന്റെ ഭാഗമല്ലേയെന്നും ചോദിച്ചു.

മറുപടിയിലും നിലപാടിൽ ഉറച്ച് നിന്ന ഹസൻ രക്തം ശരീരത്തിൽ നിന്നും കൂടുതലായി നഷ്ടമാകുന്ന സമയങ്ങളിൽ വ്രതങ്ങളും കൂടുതൽ യാത്രകളും ബുദ്ധിമുട്ടാകുമെന്നും ഈ വിഷയത്തിൽ ഇപ്പോൾ തനിക്ക് ഇത്രയേ പറയാൻ കഴിയുകുള്ളുവെന്നും കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP