Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനപരിശോധനയ്ക്കിടെ പൊലീസ് യുവാവിനെ ലാത്തിയെറിഞ്ഞ് വീഴ്‌ത്തി; വീണ് ബോധരഹിതനായ യുവാവ് ആശുപത്രിയിൽ; കായംകുളം ചൂനാട്ട് ഉണ്ടായ സംഭവത്തിൽ പരിക്കേറ്റത് നിസാം എന്ന യുവാവിന്

വാഹനപരിശോധനയ്ക്കിടെ പൊലീസ് യുവാവിനെ ലാത്തിയെറിഞ്ഞ് വീഴ്‌ത്തി; വീണ് ബോധരഹിതനായ യുവാവ് ആശുപത്രിയിൽ; കായംകുളം ചൂനാട്ട് ഉണ്ടായ സംഭവത്തിൽ പരിക്കേറ്റത് നിസാം എന്ന യുവാവിന്

കൊല്ലം: വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ പൊലീസ് എറിഞ്ഞുവീഴ്‌ത്തി. കായംകുളം ചൂനാട്ടാണ് സംഭവം. കറ്റാനം സ്വദേശി നിസാ(22)മിനെയാണ് പൊലീസ് എറിഞ്ഞുവീഴ്‌ത്തിയത്. അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനം നിർത്താതെ പോയപ്പോൾ തടയുകമാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം.

എന്നാൽ നിസാമം രാഷ്ട്രീയ പ്രവർത്തകനാണെന്നും ഇയാൾക്കെതിരെ മുൻവൈരാഗ്യമുള്ള പൊലീസുകാരാണ് ലാത്തികൊണ്ട് എറിഞ്ഞ് നിസാമിനെ വീഴ്‌ത്തിയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. വാഹനം നിർത്താതെ പോയാൽ നമ്പർ നോട്ടുചെയ്തും മറ്റും നടപടിയെടുക്കാമെന്നിരിക്കെ പൊലീസ് ലാത്തിയെറിഞ്ഞ് വീഴ്‌ത്തുകയായിരുന്നു എന്നാണ് ആക്ഷേപം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP