Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റബറൈസ്ഡ് ടാറിങ് വ്യപകമാക്കി റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ജി. സുധാകരൻ; റോഡ് സംരക്ഷണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കാനും തീരമാനം; ജർമൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ച് അറ്റക്കുറ്റപ്പണികൾ വേഗത്തിലാക്കുമെന്നും മന്ത്രി

റബറൈസ്ഡ് ടാറിങ് വ്യപകമാക്കി റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ജി. സുധാകരൻ; റോഡ് സംരക്ഷണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കാനും തീരമാനം; ജർമൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ച് അറ്റക്കുറ്റപ്പണികൾ വേഗത്തിലാക്കുമെന്നും മന്ത്രി

കോട്ടയം: സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് റബറൈസ്ഡ് ടാറിങ് കൂടുതൽ വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബറിനൊപ്പം പ്ലാസ്റ്റിക്കും ടാറിങ്ങിന് ഉപയോഗിക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് ഈ ആവശ്യത്തിന് വൻതോതിൽ ഉപയോഗിക്കുന്നതോടെ പ്ലാസ്റ്റിക് മാലിന്യമെന്ന വലിയ പ്രശ്നവും ഒരളവുവരെ പരിഹരിക്കാൻ കഴിയും. അതുപോലെ തന്നെ റോഡുകളുടെ സംരക്ഷണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധിയിലായ റബർ കർഷകർക്കും പാരമ്പര്യ വ്യവസായ കയർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇതുവഴി വളരെയേറെ ആശ്വാസം ലഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റോഡു നിർമ്മാണത്തിനും അറ്റകുറ്റ പണികൾക്കും വേഗത വർദ്ധിപ്പിക്കുന്നതിന് ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യന്ത്ര സംവിധാനങ്ങൾ ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തു കഴിഞ്ഞു. രജിസ്ട്രേഷൻ വകുപ്പിൽ ഓൺലൈൻ സ്റ്റാമ്പിങ് സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

വികസന ക്ഷേമ പ്രവർത്തനങ്ങളുടെ കാര്യത്തിൽ സർക്കാർ ഒരുതരത്തിലുള്ള വിവേചനവും അനുവദിക്കില്ല. അർഹതയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. അതുകൊണ്ടാണ് സർക്കാരിനെതിരേ ഉയർത്തിക്കൊണ്ടു വന്ന വിവാദങ്ങൾ ജനശ്രദ്ധ നേടാതെ പോയതെന്നും മന്ത്രി പറഞ്ഞു. മാതൃഭാഷയുടെ കാര്യത്തിലും കൃഷിയുടെ പുനരുദ്ധാരത്തിന്റെ കാര്യത്തിലും ശ്രദ്ധേയമായ കുറെ നടപടികൾ എടുക്കാൻ സർക്കാരിനു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മലിനീകരണം തടയുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌ക്കരിച്ചിട്ടുള്ള പ്ലാസ്റ്റിക് ശേഖരണ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു.

കെ.സുരേഷ്‌കുറുപ്പ് എംഎ‍ൽഎ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് വാർഷികത്തിന്റെ ഉദ്ഘാടനം മുൻ എംഎ‍ൽഎ വൈക്കം വിശ്വൻ നിർവ്വഹിച്ചു. മുൻ എംഎ‍ൽഎ വി.എൻ വാസവൻ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. മൈക്കിൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP