Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ മൂന്ന് പ്രവർത്തകരെ എസ്എഫ്‌ഐ പുറത്താക്കി; കസേര കത്തിച്ചതിന്റെ ഉത്തരവാദിത്വം ഏൽക്കാനില്ലെന്നും എസ്എഫ്‌ഐ; അപക്വമായ നടപടി തടയാതിരുന്നതിന് കോളജ് യൂണിറ്റ് കമ്മിറ്റിക്ക് താക്കീതും

മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ മൂന്ന് പ്രവർത്തകരെ എസ്എഫ്‌ഐ പുറത്താക്കി; കസേര കത്തിച്ചതിന്റെ ഉത്തരവാദിത്വം ഏൽക്കാനില്ലെന്നും എസ്എഫ്‌ഐ; അപക്വമായ നടപടി തടയാതിരുന്നതിന് കോളജ് യൂണിറ്റ് കമ്മിറ്റിക്ക് താക്കീതും

കൊച്ചി: മഹാരാജാസ് കോളേജിലെ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ച സംഭവത്തിൽ മൂന്ന് എസ്എഫ്‌ഐ പ്രവർത്തകരെ സംഘടന പുറത്താക്കി. കോളേജിലെ എസ്എഫ്‌ഐ നേതാക്കളായ വിഷ്ണു സുരേഷ്, കെ.എഫ്. അഫ്രീദി, പ്രജിത് കെ. ബാബു എന്നിവരെയാണ് പുറത്താക്കിയത്. കസേര കത്തിച്ച സംഭവത്തിന്റെ ഉത്തരവാദിത്വവും എസ്എഫ് എ ഏറ്റെടുത്തില്ല.

അപക്വമായ ഇത്തരത്തിലുള്ള നടപടിയെ തടയാതിരുന്ന മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മറ്റിക്ക് എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് താക്കീതും നൽകി.സംഭവത്തിൽ 30 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കെസെടുത്തിരുന്നു

സദാചാര പൊലീസായി പ്രവർത്തിക്കുന്നുവെന്നാരോപിച്ചായിരുന്നു മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്. അതേ സമയം, പ്രിൻസിപ്പലിന് പൂർണപിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷ സംഘടനയിൽ നിന്നടക്കം അദ്ധ്യാപകർ രംഗത്തിറങ്ങിയിരുന്നു

വ്യാഴാഴ്ചയാണ് മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്. പ്രിൻസിപ്പൽ എൻ.എൽ. ബീനയുടെ ഏകപക്ഷീയ നിലപാടുകൾ അവസാനിപ്പിക്കുക, കോളജിലെ അദ്ധ്യാപകർക്കെതിരേ പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന നടപടി നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പ്രിൻസിപ്പൽ അവധിയായിരുന്നതിനാൽ ചേംബറിനു മുന്നിൽ സമരം അവസാനിപ്പിച്ച് ഇവർ മടങ്ങി. ഇതിനു പിന്നാലെ മാർച്ചായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ ചേംബറിൽ കയറുകയും കസേരയിൽ കൊടിനാട്ടുകയും ചെയ്തു. തുടർന്ന് കസേരയുമായി പ്രകടനമായി പുറത്തേക്കെത്തിയ വിദ്യാർത്ഥികൾ പ്രധാന ഗേറ്റിനു മുൻവശത്ത് കസേരയ്ക്ക് തീയിടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും വിദ്യാർത്ഥികൾ പിരിഞ്ഞുപോയിരുന്നു.

സംഭവത്തെത്തുടർന്ന് ഉച്ചകഴിഞ്ഞ് കോളജിലെ അദ്ധ്യാപകർ അടിയന്തര യോഗം ചേർന്ന് പ്രിൻസിപ്പലിന് പിന്തുണ പ്രഖ്യാപിച്ച് കോളജിൽ പ്രകടനം നടത്തി. തനിക്കെതിരേയുള്ള ചിലരുടെ ഗൂഢാലോചനയാണ് കസേര കത്തിക്കലിനു പിന്നിലെന്ന് പ്രിൻസിപ്പൽ എൻ.എൽ. ബീന പറഞ്ഞു. വിദ്യാർത്ഥികൾ കത്തിച്ചത് പൊതുമുതലാണെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP