1 usd = 66.20 inr 1 gbp = 92.75 inr 1 eur = 81.25 inr 1 aed = 18.02 inr 1 sar = 17.65 inr 1 kwd = 220.96 inr

Apr / 2018
23
Monday

വിദ്യാർത്ഥികൾക്ക് കായിക പരിശീലനങ്ങൾക്കായി ദിവസം ഒരു പീരിയഡ് നിർബന്ധമായും നീക്കിവെക്കണം; സിബിഎസ്ഇ

April 22, 2018

ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് കായിക പരിശീലനങ്ങൾക്കായി ദിവസം ഒരു പീരിയഡ് നിർബന്ധമായും നീക്കിവെക്കണമെന്ന് സിബിഎസ്ഇ. വിദ്യാർത്ഥികൾ വ്യായാമമില്ലാതെ അലസരായി മാറുന്നത് തടയുന്നതിനാണ് സിബിഎസ്ഇ പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒമ്പത് മുതൽ 12 വരെയ...

മാധ്യമങ്ങളെ മസാല കൊടുത്ത് വളർത്തേണ്ട; ക്യാമറ കാണുമ്പോൾ പാതി വെന്ത കാര്യങ്ങൾ പറയുന്നത് നിർത്തിയില്ലെങ്കിൽ നടപടിയെന്ന് പാർട്ടി നേതാക്കൾക്ക് മോദിയുടെ താക്കീത്

April 22, 2018

ന്യൂഡൽഹി: മാധ്യമങ്ങൾക്ക് മസാല നൽകുന്ന പതിവ് നിർത്താൻ പാർട്ടി നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം.വിടുവായത്തം അവസാനിപ്പിച്ചില്ലെങ്കിൽ നടപടി വരുമെന്നാണ് മോദിയുടെ മുന്നറിയിപ്പ്. മഹാഭാരത കാലത്തെ ഇന്റനെറ്റും, ഡാർവിൻ തിയറിയുമൊക്കെ അടുത്ത...

അയൽക്കാർ തമ്മിലെ പോരൊരു പോരാണോ? പ്രശ്‌നം തീർക്കാൻ ഷി ജിൻപിങ്ങിന്റെ ക്ഷണം; നരേന്ദ്ര മോദി ഈ മാസം 27 ന് ചൈനയിലേക്ക്

April 22, 2018

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. ഈ മാസം 27നും 28 നുമാണ് സന്ദർശനം.ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് മോദിയെ ക്ഷണിക്കുകയായിരുന്നു. ബീജിംഗിലെ വുഹാൻ സിറ്റിയിൽ ...

ഭാര്യയ്ക്കു വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; പതിനേഴുകാരനായ അച്ഛൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു

April 22, 2018

ന്യൂഡൽഹി: 17കാരനായ അച്ഛൻ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും കുട്ടി ആ ബന്ധത്തിലുള്ളതാണെന്നുമുള്ള സംശയത്താലാണ് പ്രായപൂർത്തിയാകാത്ത അച്ഛൻ കുട്ടിയെ കൊന്നത്. ശനിയാഴ്ച വൈകിട്ട് മങ്കോൾപുരിയിലെ വീട്ടി...

മയക്കുമരുന്ന് നല്കിയശേഷം പതിമൂന്ന്കാരിയെ ക്ലിനിക്കിനുള്ളിൽ വച്ച് പീഡിപ്പിച്ചു; പിതാവിന്റെ പരാതിയിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

April 22, 2018

മുസാഫർനഗർ: 13കാരിയെ ക്ലിനിക്കിനുള്ളിൽ വച്ച് പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുദിവസം തുടർച്ചയായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. മരുന്ന് വാങ്ങാൻ ക്ലിനിക്കിലെത്തിയ പെൺകുട്ടിയെ ഡോക്ടർ തടവിലാക്കിയെ...

പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ; പ്രത്യേക സാഹചര്യങ്ങളിൽ മരണംവരെ ജീവപര്യന്തം; പ്രതികൾക്ക് മുൻകൂർ ജാമ്യമില്ലെന്നും വ്യവസ്ഥചെയ്ത് കേന്ദ്രസർക്കാർ; പോക്‌സോ നിയമഭേദഗതി അംഗീകരിച്ച് രാഷ്ട്രപതി

April 22, 2018

ന്യൂഡൽഹി: 12 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉറപ്പാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഇന്നലെ അംഗീകരിച്ച നിയമഭേദഗതി ഓർഡിനൻസിൽ രാഷ്ട്രപതി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ലൈംഗിക അതിക്രമങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കാന...

കത്വ സംഭവത്തിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് പൊലീസ്; സംഭവ സ്ഥലത്തുണ്ടായത് പ്രതികളുടെ മുടിയും രക്തസാമ്പിളും തന്നെയെന്ന് തെളിഞ്ഞതോടെ ശക്തമായി നീങ്ങി അന്വേഷകർ; അറസ്റ്റിലായവർ അല്ല പ്രതികളെന്ന് ഇപ്പോഴും പ്രചരിപ്പിച്ച് ഒരു സംഘം മാധ്യമങ്ങൾ

April 22, 2018

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കത്വയിൽ പെൺകുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ് മറിച്ചുള്ള പ്രചാരണം സത്യത്തിന് നിരക്കാത്തതാണെന്നും വ്യക്തമാക...

കതിർമണ്ഡപത്തിൽ നിന്ന വധുവിന് നേരെ സദസിൽ നിന്ന കാമുകന്റെ വക വരണമാല്യം ഏറ്; കാമുകി കൈവിട്ടു പോകാതിരിക്കാൻ സിനിമാ സ്‌റ്റൈലിൽ രംഗത്തെത്തിയ യുവാവിന് പിന്നെ ലഭിച്ചത് അടിയുടെ അമ്പുപെരുന്നാൾ

April 22, 2018

ലക്‌നൗ: അവസാനി നിമിഷം കതിർമണ്ഡപത്തിൽ വെച്ച് കാമുകിയെ സ്വന്തമാക്കി പോകുന്ന വീരനായകന്റെ കഥകൾ ധാരാളം നമ്മൾ കേട്ടിട്ടുണ്ട്. സിനിമകളിലെ സ്ഥിരം പ്രമേയമായി ഇത്തരം സംഭവങ്ങൾ മാറാറുണ്ടെന്നതാണ് വാസ്തവം. എന്നാൽ, ജീവിതത്തിൽ പലപ്പോഴും നേരെ മറിച്ചാണ് സംഭവിക്കാറ്. അ...

എയർ ഇന്ത്യ വിമാനം ആകാശത്ത് പതിനഞ്ച് മിനുറ്റോളം ആടിയുലഞ്ഞു; യാത്രക്കാർ ഭയാശങ്കയിൽ ഉറക്കെ നിലവിളിച്ചു; ഒരു വിൻഡോ ഗ്ലാസ് പൊട്ടി; മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു

April 22, 2018

അമൃത്സർ: വ്യാഴാഴ്ച അമൃത്സറിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ അക്ഷരാർത്ഥത്തിൽ മരണത്തെ മുഖാമുഖം കണ്ടിരുന്നു. ബോയിങ് 787 ഡ്രീംലൈനർ (വിടിഎഎൻഐ) വിമാനം പതിനഞ്ച് മിനുറ്റോളമായിരുന്നു ആകാശത്ത് ആടിയുലഞ്ഞിരുന്നത്. തൽഫലമായി യാത്രക്കാർ ഭ...

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; ക്വാലാലമ്പൂരിൽ വച്ച് കണ്ടതോടെ വിവാഹം ചെയ്യാമെന്നായി; ബംഗളൂരുവിലും ഗോവയിലും വച്ച് പീഡിപ്പിച്ച ശേഷം പിന്മാറി; ഡോക്ടർ രണ്ടുവർഷമായി പീഡിപ്പിക്കുന്നുവെന്ന് ദേശീയ വനിതാ കായികതാരം

April 22, 2018

ക്വോലാലംപൂർ: രണ്ടു വർഷമായി ഡോക്ടർ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പ്രമുഖ ദേശീയ വനിതാ കായികയാരം. വടക്കൻ കർണാടകയിലെ ഗുൽബർഗ് സ്വദേശിയായ ഡോക്ടർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. സംഭവം വിവാദമായതോടെ ഡോക്ടർ ഒളിവിലാണ്. താരത്തിന്റെ പരാതിയിൽ പൊലീ...

ലൈംഗിക കുറ്റകൃത്യങ്ങളിൽ പങ്കുള്ളവരെ സ്ഥിരമായി നിരീക്ഷിക്കും; കടുത്ത ശിക്ഷ ഉറപ്പാക്കാനും നിയമം ശക്തമാക്കും; ദേശീയ തലത്തിൽ ലൈംഗിക കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കാൻ കേന്ദ്രം; നിലവിൽ ഡാറ്റാബേസ് ഉള്ളത് എട്ട് രാഷ്ട്രങ്ങൾക്ക്

April 22, 2018

ന്യൂഡൽഹി: ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ ദേശീയതലത്തിൽ ലൈംഗിക കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കാനും ഇത് സംസ്ഥാനങ്ങൾക്ക് കൈമാറി ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും കേന്ദ്രസർക്കാർ. പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗികമാ...

ത്രിപുരയിൽ കമ്യൂണിസ്റ്റ് ഭരണകാലത്ത് പാഠപുസ്തകങ്ങളിൽ 'കയറിപ്പറ്റിയ' ലെനിനേയും സ്റ്റാലിനേയും പടിയിറക്കി ബിപ്‌ളവ് ദേവ് സർക്കാർ; പകരം ഇടംപിടിച്ച് ഗാന്ധിജിയും തിലകും നേതാജിയും; മഹാഭാരതകാലത്ത് ഇന്റർനെറ്റും ഉപഗ്രഹ വാർത്താ വിനിമയവും നിലനിന്നിരുന്നുവെന്നും ആവർത്തിച്ച് ത്രിപുര മുഖ്യമന്ത്രി

April 22, 2018

അഗർത്തല: 25 വർഷം ത്രിപുരയിൽ സിപിഎം അധികാരത്തിലിരുന്നപ്പോൾ പാഠപുസ്തകങ്ങളിൽ 'കയറിപ്പറ്റിയ' ലെനിനേയും സ്റ്റാലിനേയും പുറത്താക്കി ബിപ്‌ളവ് ദേവിന്റെ ബിജെപി സർക്കാർ. പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ കമ്മ്്യൂണിസ്റ്റ് പാർട്ടി ചരിത്രം പുസ്തകങ്ങളിൽ നിന്ന് നീക്കാന...

യശ്വന്ത് സിൻഹ പാർട്ടി വിട്ടതിൽ അത്ഭുതമില്ല; അദ്ദേഹത്തിന്റെ പെരുമാറ്റം കോൺഗ്രസുകാരനെ പോലെ; കൂടാരം വിട്ടൊഴിഞ്ഞപ്പോൾ സിൻഹയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

April 21, 2018

ന്യൂഡൽഹി: തങ്ങളുടെ കൂടാരമൊഴിഞ്ഞതോടെ യശ്വന്ത് സിൻഹയ്ക്കതെതിരെ ശക്തമായ വിമർശനവുമായി ബിജെപി. കോൺഗ്രസുകാരനെ പോലെയായിരുന്നു സിൻഹയുടെ പെരുമാറ്റമെന്നും പാർട്ടി വിട്ടുപോയതിൽ അദ്ഭുതമില്ലെന്നും പാർട്ടി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതികരണങ്ങളും എഴുത്തും കോൺഗ്...

മാപ്പ് പറയാൻ എത്രനേരം കുമ്പിടാൻ സാധിക്കുമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ! കാവിഭീകതയെ കുറിച്ച് പ്രസംഗിച്ച് നടന്ന രാഹുൽഗാന്ധിക്ക് ഇനി മാപ്പുപറയാമെന്ന് അമിത്ഷാ

April 21, 2018

ലക്‌നൗ: കാവിഭീകരതയെ കുറിച്ച് പ്രസംഗിച്ച് നടന്ന രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ മാപ്പുപറയണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. മക്ക മസ്ജിദ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയ കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് അമിത് ഷാ യുടെ പരാമർശം...

ബിജെപി ക്യാൻസർ; ക്യാൻസറിന് ആദ്യം ചികിത്സിക്കണമെന്ന് പ്രകാശ് രാജ്; വർഗീയത പറഞ്ഞ് അധികാരം നേടാൻ ശ്രമിക്കുന്ന പാർട്ടികളെ ശക്തമായി എതിർക്കുമെന്നും നടൻ

April 21, 2018

ബംഗളുരു: ബിജെപിക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്ന നടനാണ് പ്രകാശ് രാജ്. ഇത്തവണയും വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുമായി അദ്ദേഹം രംഗത്തെത്തി. ബിജെപി കാൻസറാണെന്ന ആരോപണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. കോൺഗ്രസിനെ ജലദോഷത്തോടും ജനതാദൾ എസിനെ ചുമയോടും പ്രകാ...

MNM Recommends