Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

11കാരിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഷില്ലോങിൽ അറസ്റ്റിലായ ഏഴ് പേരും 14നും 16നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾ; എല്ലാവരും കുറ്റം സമ്മതിച്ചതായി പൊലീസ്

11കാരിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഷില്ലോങിൽ അറസ്റ്റിലായ ഏഴ് പേരും 14നും 16നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾ; എല്ലാവരും കുറ്റം സമ്മതിച്ചതായി പൊലീസ്

ഷില്ലോങ് : മേഘാലയയിൽ പതിനൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായി. പ്രായപൂർത്തിയാകാത്ത ഏഴ് ആൺകുട്ടികളാണ് പതിനൊന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഡിസംബറിൽ നെൽപ്പാടത്ത് വച്ചും ജനുവരി 13ന് പെൺകുട്ടിയുടെ വീട്ടിൽ വച്ചുമാണ് പെൺകുട്ടിക്ക് നേരെ ആക്രമണം നടന്നത്.

സൗത്ത് വെസ്റ്റ് ഘാസി ഹിൽസിലാണ് സംഭവം. രണ്ട് തവണ പതിനൊന്നുകാരിയെ ആൺകുട്ടികൾ പീഡനത്തിരിയാക്കിയതായി പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു. 14നും 16നും ഇടയിലുള്ള ആൺകുട്ടികളാണ് പിടിയിലായിരിക്കുന്നത്. പിടിയിലായിരിക്കുന്നവർ കുറ്റം സമ്മതിച്ചു.

തെക്കുപടിഞ്ഞാറൻ ഖാസി ഹിൽസിലെ മൗടൻ ഗ്രാമത്തിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത ഏഴ് ആൺകുട്ടികൾ ചേർന്ന് രണ്ടു പ്രാവശ്യം കുട്ടിയെ പീഡിപ്പിച്ചുവെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയിടെ ഗ്രാമത്തിൽതന്നെ ഉള്ളവരാണ് അറസ്റ്റിലായവരെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP