Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെത്തയ്ക്ക് പകരം അടുക്കി വെച്ച നിലയിൽ നോട്ട് കെട്ട്; എൻഐഎ ഉത്തർ പ്രദേശിൽ നിന്നും പിടിച്ചെടുത്തത് 100 കോടിയോളം മൂല്യം വരുന്ന പഴയ നോട്ടുകൾ: പ്രമുഖ ഡിറ്റർജന്റ് നിർമ്മാണ കമ്പനിക്കും പങ്ക്

മെത്തയ്ക്ക് പകരം അടുക്കി വെച്ച നിലയിൽ നോട്ട് കെട്ട്; എൻഐഎ ഉത്തർ പ്രദേശിൽ നിന്നും പിടിച്ചെടുത്തത് 100 കോടിയോളം മൂല്യം വരുന്ന പഴയ നോട്ടുകൾ: പ്രമുഖ ഡിറ്റർജന്റ് നിർമ്മാണ കമ്പനിക്കും പങ്ക്

കാൺപുർ:  മെത്തയുടെ രൂപത്തിൽ അടുക്കി വെച്ച നോട്ടുകെട്ടുകൾ എൻഐഎ പിടികൂടി. 100 കോടിയോളം മൂല്യം വരുന്ന നിരോധിത നോട്ടുകളാണ് നിർമ്മാണം നടന്നുകൊണ്ടിരുന്ന ഒരു വീട്ടിൽ നിന്നും എൻഐഎ പിടികൂടിയത്. 500 ന്റേയും 1000ന്റേയും കെട്ടുകണക്കിന് നോട്ടുകളാണ് ഉത്തർപ്രദേശിലെ കാൺപൂരിലുള്ള സ്വരൂപ് നഗറിൽ നിന്ന് എൻഐഎ കണ്ടെടുത്തത്.

പണം നാലോ അഞ്ചോ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ളതാണെന്നാണ് എൻഐഎ പറഞ്ഞു. പ്രമുഖ ഡിറ്റർജന്റ് കമ്പനി ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്നും സൂചനയുണ്ട്. ഒരു കെട്ടിട നിർമ്മാതാവിൽ നിന്ന് എൻഐഎയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിരോധിച്ച നോട്ടുകളുടെ വൻശേഖരം പണിപൂർത്തിയാകാത്ത വീട്ടിലുണ്ടെന്നായിരുന്നു വിവരം ലഭിച്ചത്.

ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. മെത്തയുടെ രൂപത്തിൽ അടുക്കിവച്ച നിലയിലായിരുന്നു നോട്ടുകൾ. അനധികൃത മാർഗങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിരോധനത്തിനു ശേഷവും ഇത്രയും പണം സൂക്ഷിച്ചതെന്നാണ് എൻഐഎയുടെ നിഗമനം.

2016 നവംബറിൽ നോട്ട് നിരോധനം നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ കള്ളപ്പണവേട്ടകളിലൊന്നാണ് കാൺപൂരിലേത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP