Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിനു റെയിൽ ബജറ്റിൽ 1041 കോടി; നഞ്ചൻകോട്-നിലമ്പൂർ പാതയ്ക്ക് 600 കോടിയും കണ്ണൂർ മട്ടന്നൂർ പാതയ്ക്ക് 400 കോടിയും; ശബരിപാതയ്ക്കും 20 കോടി

കേരളത്തിനു റെയിൽ ബജറ്റിൽ 1041 കോടി; നഞ്ചൻകോട്-നിലമ്പൂർ പാതയ്ക്ക് 600 കോടിയും കണ്ണൂർ മട്ടന്നൂർ പാതയ്ക്ക് 400 കോടിയും; ശബരിപാതയ്ക്കും 20 കോടി

ന്യൂഡൽഹി: തിരുവനന്തപുരം സബർബൻ ട്രെയിൻ ഉൾപ്പെടെ റെയിൽവെ ബജറ്റിൽ കേരളത്തിനായി നീക്കിവച്ചത് 1041 കോടിരൂപ. നഞ്ചൻകോട് -നിലമ്പൂർ പാതയ്ക്കായി 600 കോടിയും കണ്ണൂർ- മട്ടന്നൂർ പാതയ്ക്കായി 400 കോടിയും ഇതിലുൾപ്പെടും.

പന്ത്രണ്ട് മേൽപാലങ്ങളും 17 നടപ്പാതകളും കേരളത്തിന് അനുവദിച്ചിട്ടുണ്ട്. അങ്കമാലി- ശബരി പാത 20 കോടി, തിരുനാവായ-ഗുരുവായൂർ പാത 5 കോടി, കോഴിക്കോട്-മംഗലാപുരം ഗേജ്മാറ്റം 2 കോടി, തിരുവനന്തപുരം-കന്യാകുമാരി പാത 290 കോടി, ചെങ്ങന്നൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ 5 കോടി എന്നിങ്ങനെയാണ് കേരളത്തിന് ലഭിച്ച മറ്റ് പദ്ധതികൾ.

പിൽഗ്രിമേജ് സെന്ററാക്കി ചെങ്ങന്നൂർ സ്റ്റേഷനെ നവീകരിക്കും. ശബരിമല തീർത്ഥാടകർക്ക് ഇവിടെ കൂടുതൽ സൗകര്യമൊരുക്കും. പുനലൂർ-ചെങ്കോട്ട ഗേജ് മാറ്റം 101 കോടി, കൊച്ചുവേളി ടെർമിനൽ വികസനത്തിന് 1 കോടി, എറണാകുളം പിഗ് ലൈൻ നിർമ്മാണത്തിന് 3.5 കോടി തുടങ്ങിയവയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഷൊർണൂർ നിലമ്പൂർ പാത, കൊല്ലം പുനലൂർ പാത വൈദ്യുതീകരിക്കും.

സംസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ ട്രെയിൻപദ്ധതി നടപ്പാക്കുക. പുതിയ പാതയൊ കൂടുതൽ സ്ഥലമെടുപ്പൊ ഇതിനായി വേണ്ടി വരില്ല. പാത ഇരട്ടിപ്പിക്കുന്നതിന് പകരം നിലവിലുള്ളവയുടെ ശേഷി കൂട്ടുകയാണ് ചെയ്യുന്നത്. ഇതിനായി പുതിയ റെയിൽവേ സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്തും. ഇതോടെ ഒരു പാതയിൽ ഒരേ ദിശയിലേക്ക് ഓടുന്ന തീവണ്ടികൾ തമ്മിലുള്ള അകലം ഒരു കിലോമീറ്ററായി ചുരുങ്ങും. ഇപ്പോഴിത് പത്ത് കിലോമീറ്റർ ആണ്. പുതിയ സിഗ്‌നലിങ് (ഓട്ടോമാറ്റിക് ബ്ലോക് സിഗ്‌നലിങ് വിത്ത് ട്രെയിൻ പ്രൊട്ടക്ഷൻ ആൻഡ് വാർണിങ് സിസ്റ്റം) വരുന്നതോടെ 144ൽ കൂടുതൽ തീവണ്ടികൾക്ക് ഈ റൂട്ടിൽ സർവീസ് നടത്താൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇപ്പോഴിത് 7075 സർവീസുകളാണ്. തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ 125.56 കിലോമീറ്ററിലാണ് സബർബൻ തീവണ്ടികൾ ഓടുക. ഇപ്പോഴത്തെ കണക്കനുസരിച്ച് പദ്ധതിച്ചെലവ് 3063.97 കോടിയാണ്. ഇതിൽ 51 ശതമാനം സംസ്ഥാനം കണ്ടെത്തണം. ഈ തുക വിദേശ ഏജൻസികളിൽനിന്ന് വായ്പയെടുക്കാനാണ് ആലോചന.

തിരുവനന്തപുരത്തിനും ചെങ്ങന്നൂരിനുമിടയിൽ 27 സ്റ്റേഷനുകളുണ്ട്. ഇവയുടെ പ്ലാറ്റ്‌ഫോമിന്റെ ഉയരം ക്രമീകരിക്കേണ്ടതുണ്ട്. 67 പുതിയ റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കേണ്ടിവരും. രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള അകലം ശരാശരി 4.65 കിലോമീറ്ററാണ്. അതായത് 5-10 മിനിട്ടുകൾക്കിടയിൽ ഒരു സബർബെൻ തീവണ്ടി ഓടിക്കാം. തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ഇന്റർസിറ്റി തീവണ്ടികളും ഇതിനനുബന്ധമായി ചേർക്കാൻ നിർദേശമുണ്ട്. എന്നാൽ, അതിന് പാതയിരട്ടിപ്പിക്കൽ അനിവാര്യമാണെന്നാണു സൂചന.

കേരളത്തിനായുള്ള പ്രഖ്യാപനങ്ങൾ ഇവയാണ്:

  • കന്യാകുമാരി തിരുവനന്തപുരം ഇരട്ടിപ്പിക്കലിന് 320 കോടി
  • പുനലൂർചെങ്കോട്ട ഗേജ് മാറ്റം 101 കോടി
  • കൊച്ചുവേളി ടെർമിനൽ വികസനത്തിന് ഒരു കോടി
  • എറണാകുളം പിഗ്‌ലൈൻ നിർമ്മാണത്തിന് മൂന്നരക്കോടി
  • ചെങ്ങന്നൂർ സ്റ്റേഷൻ നവീകരിച്ച് പിൽഗ്രിമേജ് സെന്റർ ആയി ഉയർത്തും
  • തിരുവനന്തപുരത്തുനിന്ന് സബേർബൻ സർവീസ് നടപ്പാക്കും
  • ശബരിമല റയിൽ പാതയ്ക്ക് 40 കോടി.
  • ചെങ്ങന്നൂർ ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന് അഞ്ച് കോടി.
  • തീർത്ഥാടകർക്കായി ചെങ്ങന്നൂർ, നാഗപട്ടണം അടക്കമുള്ള സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ട്രെയിനുകൾ
  • മുളന്തുരുത്തി കുറുപ്പുന്തറ 27 കോടി,
  • ചെങ്ങന്നൂർചിങ്ങവനം 35 കോടി
  • കുറുപ്പുന്തറചിങ്ങവനം 165 കോടി,
  • അമ്പലപ്പുഴ ഹരിപ്പാട് 78 കോടി
  • കുമ്പളം തുറവൂർ 35 കോടി,
  • പറവൂർഅമ്പലപ്പുഴ 100 കോടി
  • എറണാകുളം കുമ്പളം 30 കോടി
  • എറണാകുളം പിറ്റ് ലൈൻ നിർമ്മാണത്തിന് നാലു കോടി
  • വെസ്റ്റ് ഹിൽ ഗുഡ് ഷെഡിന് 1.1 കോടി
  • തിരുനാവായഗുരുവായൂർ പാതയ്ക്ക് 5 കോടി.
  • മംഗലാപുരംകോഴിക്കോട് ഗേജ് മാറ്റത്തിന് 2 കോടി

പാത ഇരട്ടിപ്പിക്കൽ

  • മുളന്തുരുത്തി കുറുപ്പുന്തറ 27 കോടി.
  • ചെങ്ങന്നൂർ ചിങ്ങവനം 35 കോടി
  • കുറുപ്പുന്തറചിങ്ങവനം 165 കോടി.
  • അമ്പലപ്പുഴ ഹരിപ്പാട് 78 കോടി
  • കുമ്പളം തുറവൂർ 35 കോടി.
  • പിറവൂർ അമ്പലപ്പുഴ 100 കോടി
  • എറണാകുളം കുമ്പളം 30 കോടി.
  • കുമ്പളം തുറവൂർ 35 കോടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP