Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അദാനിയുടെ ആശുപത്രിയിൽ എത്തുന്ന കുഞ്ഞുങ്ങളെല്ലാം പെട്ടന്ന് മരിക്കുന്നത് എന്തുകൊണ്ട്? അഞ്ചു മാസത്തിനിടയിൽ അദാനി ഫൗണ്ടേഷൻ ആശുപത്രിയിൽ ജനിച്ചതും ചികിത്സ തേടി എത്തിയതുമായ 111 കുട്ടികൾ മരിച്ചു; ഓക്‌സിജൻ കിട്ടാതെ ഗൊരഖ്പൂരിൽ മരിച്ചതിനേക്കാൾ കൂടുതൽ കുട്ടികൾ മരിച്ചിട്ടും മാധ്യമങ്ങൾക്ക് അനക്കമില്ല

അദാനിയുടെ ആശുപത്രിയിൽ എത്തുന്ന കുഞ്ഞുങ്ങളെല്ലാം പെട്ടന്ന് മരിക്കുന്നത് എന്തുകൊണ്ട്? അഞ്ചു മാസത്തിനിടയിൽ അദാനി ഫൗണ്ടേഷൻ ആശുപത്രിയിൽ ജനിച്ചതും ചികിത്സ തേടി എത്തിയതുമായ 111 കുട്ടികൾ മരിച്ചു; ഓക്‌സിജൻ കിട്ടാതെ ഗൊരഖ്പൂരിൽ മരിച്ചതിനേക്കാൾ കൂടുതൽ കുട്ടികൾ മരിച്ചിട്ടും മാധ്യമങ്ങൾക്ക് അനക്കമില്ല

അഹമ്മദാബാദ്: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ നവജാത ശിശുക്കൾ ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവം മാധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. എന്നാൽ അതിനെയും വെല്ലുന്ന വിധത്തിൽ ഞെട്ടിക്കുന്ന ശിശുമരണം ഗുജറാത്തിൽ ഉണ്ടായിട്ടും യാതൊരു നടപടിയും കൈക്കൊള്ളാതെ അധികൃതരും വാർത്തപോലും നൽകാതെ മാധ്യമങ്ങളും. പ്രശസ്ത തുറമുഖ ബിസിനസുകാരനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനുമായി ഗൗതം അദാനിയുടെ കീഴിൽ അദാനി ഫൗണ്ടേഷൻ നടത്തുന്ന ജി കെ ജനറൽ ആശുപത്രിയിലാണ് നവജാത ശിശുക്കൾ നിരന്തരം മരണപ്പെടുന്നത്. ആശുപത്രിയിൽ കഴിഞ്ഞ അഞ്ചുമാസത്തിനിടെ 111 ശിശുക്കളാണ് മരിച്ചത്. ഇത്രയും വലിയ ശിശുമരണം സംഭവിച്ചിട്ടും മാധ്യമൾക്ക് അത് വാർത്തപോലുമല്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം.

സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. ഈ വർഷം ജനുവരി മുതലുള്ള അഞ്ചുമാസങ്ങളിൽ ആശുപത്രിയിൽ ജനിച്ചതും ചികിത്സയ്ക്ക് എത്തിച്ചതുമായ 777 നവജാതശിശുക്കളിൽ 111 പേർ മരിച്ചതായാണ് ആശുപത്രി അധികൃതർതന്നെ വെളിപ്പെടുത്തിയത്. പതിനാലു ശതമാനത്തോളം വരുന്ന ശിശുമരണ നിരക്കിൽ അസ്വാഭാവികതയുണ്ടോ എന്നു പരിശോധിക്കാൻ സർക്കാർ വിദഗ്ധസംഘത്തെ നിയമിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളെടുക്കുമെന്നു സംസ്ഥാന ആരോഗ്യ കമ്മിഷണർ ജയന്തി രവി അറിയിച്ചു.

മുൻവർഷങ്ങളിൽ ആശുപത്രിയിലെ ശിശുമരണനിരക്ക് ശരാശരി പ്രതിവർഷം 18 ശതമാനമായിരുന്നു. എന്നാൽ ഈ വർഷം അഞ്ചുമാസത്തിനകംതന്നെ മരണനിരക്ക് 14 ശതമാനമായി. തങ്ങളുടെ ഭാഗത്തുനിന്ന് ഒരു അനാസ്ഥയുമുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ജനിച്ചതിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വരുന്ന വർധനയും പോഷകാഹാരക്കുറവും ആശുപത്രിയിലെത്തിക്കുന്നതിലെ കാലതാമസവുമാണു മരണനിരക്കു വർധിക്കാൻ കാരണമെന്നും അധികൃതർ വ്യക്തമാക്കി. മാസം തികയാതെ പ്രസവിക്കുന്നതാണ് നവജാത ശിശുക്കളെ മരണത്തിലേക്ക് നയിക്കുന്ന ഒരു ഘടകം.

ആശുപത്രി സൂപ്രണ്ട് ജിഎസ് റാവു പങ്കുവെച്ച വിവരം അനുസരിച്ച് ജനനത്തിനുശേഷമുള്ളതും ആശുപത്രിയിൽ തന്നെ ജനിച്ചതുമായ 777 നവജാത ശിശുക്കളിൽ 111 കുഞ്ഞുങ്ങൾ ജനുവരി 1 മുതൽ മെയ് 20 വരെ മരണപ്പെട്ടതായി വെളിപ്പെടുത്തുന്നു. 2017ൽ 258 കുഞ്ഞുങ്ങളും 2015, 2016 വർഷങ്ങളിൽ യഥാക്രമം 164, 184 എന്നീ ക്രമത്തിൽ വർദ്ധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

ജനന ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച 777 ഓളം നവജാത ശിശുക്കൾ മരിച്ചുവെന്നാണ് ആശുപത്രി സൂപ്രണ്ട് ചൂണ്ടിക്കാണിക്കുന്നത്. ജനുവരി ഒന്ന് മുതൽ മെയ് 20വരെയാണ് 111 ശിശുക്കൾ ഈ ആശുപത്രിയിൽ മരിച്ചുവീണത്. 2017ൽ 258 കുട്ടികളും 2016ലും 2015ലും യഥാക്രമം 184ഉം 164ഉം കുട്ടികളാണ് ഇത്തരത്തിൽ ജികെ ജനറൽ ആശുപത്രിയിൽ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP